താമരപ്പൂക്കൾ കൊണ്ട് രാജീവ്ജിയ്ക്കു അടാർ സ്വീകരണം

താമര പൂക്കൾ കൊണ്ടൊരു സ്വീകരണം, അങ്ങനെ ഒരു സ്വീകരണമാണ് രാജീവ് ചന്ദ്രശേഖറിന് പുഞ്ചക്കരിയിലും തിരുവല്ലത്തും കിട്ടിയത്. താമരക്കൃഷിക്കാർ അവരുടെ സന്തോഷം കൊണ്ട് എല്ലായിടത്താകും താമരപ്പൂ കൊണ്ടുള്ള മനോഹരകാഴ്ച്ച ഒരുക്കിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ ഇന്നലെ സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് പര്യടനം പുഞ്ചക്കരിയിലും തിരുവല്ലത്തും താമരക്കാലമായി. താമരപ്പൂവ് കൃഷിചെയ്യുന്ന വെള്ളായണിക്കായലിനു സമീപത്തുള്ള സ്വീകരണ യോഗങ്ങള്‍ താമരപ്പൂക്കളാല്‍ പുഷ്പവൃഷ്ടി ചൊരിഞ്ഞു. ഇന്നലെ ഉച്ചകഴിഞ്ഞ് പനത്തുറ ക്ഷേത്ര സന്നിധിയിലായിരുന്ന പര്യടനത്തിന്റെ തുടക്കം.

തുടര്‍ന്ന് വാഴമുട്ടം, കുഴിവിള ,കണ്ണങ്കോട് തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ടൂറിസം കേന്ദ്രമായ കോവളത്ത് പര്യടനം എത്തിയപ്പോള്‍ സ്വീകരണത്തില്‍ പങ്കാളികളായി കണ്ട് നിന്ന് വിദേശികളും ഒപ്പം കൂടി. തുടര്‍ന്ന് പാച്ചല്ലൂര്‍ ചുടുകാട് ദേവീക്ഷേത്ര സന്നിധിയില്‍ എത്തിയപ്പോള്‍ ഭക്തരുടെ വന്‍ വരവേല്‍പ്പ്. ചുരുങ്ങിയ വാക്കുകളില്‍ നന്ദി രേഖപ്പെടുത്തി അടുത്ത സ്വീകരണ സ്ഥലത്തേക്ക്. പുഞ്ചക്കരി മേഖല വഴി പര്യടനം നീങ്ങിയപ്പോള്‍ എല്ലാ വീടുകള്‍ക്ക് മുന്നിലും കുട്ടികള്‍ താമരപ്പൂക്കളുമായി സ്വീകരിക്കാന്‍ കാത്തുനില്‍ക്കുന്ന അപൂര്‍വ കാഴ്ചായായിരുന്നു. പര്യടനം പുഞ്ചക്കരയില്‍ നിന്നും മഴുവെറിഞ്ഞ് കേരളത്തെ സൃഷ്ടിച്ച പരശുരാമസ്വാമിയുടെ സന്നിധിയായ തിരുവല്ലത്ത് എത്തിയപ്പോള്‍ സ്വീകരിക്കാന്‍ അണിനിരന്നത് ഭക്തജനങ്ങള്‍. ആറ്റുകാല്‍ ക്ഷേത്രം,അമ്പലത്തറ തുടങ്ങിയ സ്ഥലങ്ങളിലും ആവേശോജ്ജ്വലമായ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി.

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന് പിന്തുണ പ്രഖ്യാപിച്ച് തലസ്ഥാന നഗരിയിലെ വനിതകളുടെ കൂട്ടായ്മയുടെ വന്‍ ശക്തി പ്രകടനം. വനിതാ സംഗമവും പദയാത്രയും സംഘടിപ്പിച്ചാണ് രാജീവിന് ഐക്യദാര്‍ഢ്യവുമായി വനിതകള്‍ രംഗത്തിറങ്ങിയത്.
കവടിയാര്‍ ട്രിവാൻഡ്രം വിമണ്‍സ് ക്ലബില്‍ നടന്ന പരിപാടി തമിഴ്‌നാട്ടിലെ മുതിർന്ന ബിജെപി നേതാവും മുന്‍കോണ്‍ഗ്രസ് എംഎല്‍എ എസ്. വിജയധരണി ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കുന്ന പാര്‍ട്ടി ആയതിനാലാണ് താന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതെന്ന് അവര്‍ പറഞ്ഞു. സ്ത്രീകള്‍ നേതൃപദവികളിലെത്തുന്നതിനെ കോണ്‍ഗ്രസ് പ്രോത്സാഹിപ്പിക്കുന്നില്ല. അവര്‍ സ്ത്രീകളെ ഇകഴ്‌ത്തുകയാണ് ചെയ്യുന്നത്. 40 വര്‍ഷത്തെ തന്റെ രാഷ്‌ട്രീയ പ്രവര്‍ത്തനത്തിനിടെ ഇത്തരത്തില്‍ ദുരനുഭവം നേരിട്ടതു കൊണ്ടാണ് കോണ്‍ഗ്രസ് വിട്ട് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും അവര്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ മറുപടി പ്രഭാഷണം നടത്തി. തിരുവനന്തപുരത്തെ നാരീ ശക്തി നല്‍കുന്ന പിന്തുണയ്‌ക്ക് നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളെ മാനിക്കുകയും വളര്‍ത്തുകയും ചെയ്യുന്ന പാര്‍ട്ടിയാണ് ബിജെപി. സ്ത്രീ ശക്തി വലിയ ശക്തിയാണെന്നും ഒന്നിച്ചു നിന്നാല്‍ വിജയം ഉറപ്പാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.തുടര്‍ന്ന് വിമണ്‍സ് ക്ലബ് മുതല്‍ കവടിയാർ വിവേകാനന്ദ പാര്‍ക്ക് വരെ സ്ഥാനാര്‍ത്ഥിയെ ആനയിച്ചു കൊണ്ടുള്ള ഗംഭീര റോഡ് ഷോയും വനിതാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്നു. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നൂറുകണക്കിന് വനിതകള്‍ അണി നിരന്ന റോഡ് ഷോ വലിയ ശക്തി പ്രകടനമായി.

തിരുവനന്തപുരത്തെ തീരദേശമേഖലയെ മാറി മാറി വന്ന ജനപ്രതിനിധികൾ അവഗണിക്കുകയായിരുന്നു. ഇതിനാല്‍ തന്നെ രാഷ്ട്രീയക്കാരോടുള്ള അവിടത്തെ ജനങ്ങളുടെ രോഷ പ്രകടനം സ്വാഭാവികമായിരുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്തരാദിത്വമാണെന്നാണ് സിറ്റിങ് എംപി പറയുന്നത്. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. ഇത്തരത്തില്‍ തീരദേശത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാതെ പരസ്പരം പഴിചാരുന്ന അവസ്ഥയാണുള്ളത്.അവര്‍ക്ക് വീടില്ല, കുടിവെള്ളമില്ല, ജീവിതമില്ല. അവരുടെ ഭാവിയെക്കുറിച്ച് ആരും പറയുന്നില്ല. ആദ്യ ദിവസം അവിടെ പോയപ്പോള്‍ അവര്‍ രോഷം പ്രകടിപ്പിച്ചിരുന്നു. പലപ്പോഴായി വാഗ്ദ്വാനങ്ങള്‍ നല്‍കി നടപ്പാക്കാതെ പോയ രാഷ്ട്രീയക്കാരോടുള്ള രോഷമാണ് അവര്‍ പ്രകടിപ്പിച്ചത്. താൻ അവിടെ പോയപ്പോഴും ജനങ്ങള്‍ അവരുടെ പ്രശ്നങ്ങള്‍ പറഞ്ഞു. അവരുടെ പ്രശ്നങ്ങള്‍ ന്യായമാണ്. തീരദേശക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായിരിക്കും പ്രധാന പരിഗണനയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.