ഇന്ത്യൻ കമ്യൂണിസ്റ്റ്കാർ ചൈനയുടേതെന്ന് പറഞ്ഞ ഇന്ത്യൻ മണ്ണിലാണ്‌ 20 ജവാന്മാരുടെ ജീവ ത്യാഗം

അഡ്വ വിൻസ് മാത്യു
ഇന്ത്യാ ചൈന യുദ്ധത്തിൽ ഇന്ത്യൻ പട്ടാളക്കാർ ജീവ ത്യാഗം ചെയ്തപ്പോൾ ഇന്ത്യയിലെ കമ്യൂണിസ്റ്റുകൾ ആഗ്രഹിച്ചത് ചൈന യുദ്ധത്തിൽ ജയിക്കണം എന്നായിരുന്നു. ചൈനയിലായിരുന്നു അവരുടെ കൂറും ഇന്ത്യയിലായിരുന്നു അവരുടെ ചോറും. ഈ ലേഖനത്തിൽ വിവരിക്കുന്നത് ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തലതൊട്ടപ്പൻ ഇ.എം.എസ് നമ്പൂതിരിപ്പാട് പറഞ്ഞ ആ ഭൂമിയേകുറിച്ചാണ്‌. ചൈന കൈവശം വയ്ച്ചിരിക്കുന്ന ഇന്ത്യൻ ഭൂമിയേ കുറിച്ചും ലഡാക്കിലെ അവകാശ വാദത്തേകുറിച്ചും എം.എം ശങ്കരൻ നമ്പൂതിയിപ്പാട് പറഞ്ഞത് ഇങ്ങിനെ..ചൈന ചൈനയുടേത് എന്നും ഇന്ത്യ ഇന്ത്യയുടേത് എന്നും പറയുന്ന മണ്ണ്‌. ആ മണ്ണിലാണിപ്പോൾ 20 ഇന്ത്യൻ ജവാന്മാർ രാജ്യത്തിനായി വീര മൃത്യ വരിച്ചത്. 4 ജവാന്മാർ ഗുരുതരാവസ്ഥയിലും ആണ്‌. ചരിത്രത്തിന്റെ ഏടുകളിലേക്ക് പോയി എല്ലാം മനസിലാക്കുക..ഏതൊരു ദേശീയ വാദിയും ഇന്ത്യക്കാരനും

ചൈന ഇപ്പോള്‍ കൈവശം വയ്ച്ചിരിക്കുന്ന 40000ത്തിലധികം ചതുരശ്ര കിലോമീറ്റര്‍ ഉള്ള ആക്‌സായി ചിന്‍ പ്രദേശത്തിന്റെ ചരിത്രം പറഞ്ഞാല്‍ അത് ഇന്ത്യന്‍ മണ്ണാണെന്ന് വ്യക്തമാണ്. ഓരോ മലയാളിയും ഓരോ ഭാരതീയനും ഈ ചരിത്രം അറിഞ്ഞിരിക്കേണ്ടതാണ്. ചൈന എന്ന മഹാ തിന്മയേയും ശത്രുവിനെയും തിരിച്ചറിയണം. ആക്‌സായി ചിന്‍ 1962 വരെ ഇന്ത്യയുടെ അഭിഭാജ്യ ഘടകം ആയിരുന്നു. കശ്മീരിന്റെ ഭാഗം. ചൈന കൂടി തീരുമാനിച്ച ചൈനീസ് അതിര്‍ത്തി ആക്‌സായി ചിന്‍ ഭാഗത്തിനും അപ്പുറത്തായിരുന്നു. എന്നാല്‍ തമിഴ്‌നാടിനേക്കാള്‍ വലിപ്പം ഉള്ള ഇന്ത്യന്‍ ഭൂമിയായ ആക്‌സായി ചിന്‍ പിടിച്ചെടുത്ത് ചൈന കൈവശം വയ്ച്ചിരുക്കുന്ന നീതികേടുകളുടെ ചരിത്രത്തിലേക്ക് നോക്കാം.

ചൈന ഇന്ത്യന്‍ അതിര്‍ത്തിയുടെ പടിഞ്ഞാറന്‍ ഭാഗം 1834ല്‍ ഉത്ഭവിച്ചു, സിഖ് സാമ്രാജ്യത്തിന്റെ കീഴിലുള്ള രാജാ ഗുലാബ് സിങ്ങിന്റെ സൈന്യം ലഡാക്ക് പിടിച്ചടക്കിയതോടെ ടിബറ്റിലേക്കുള്ള ഒരു വിജയകരമായ പ്രചാരണത്തെത്തുടര്‍ന്ന്, ഗുലാബ് സിങ്ങും ടിബറ്റുകാരും 1842 ല്‍ ഒരു കരാറില്‍ ഒപ്പുവെച്ചു. ‘പഴയതും സ്ഥാപിതമായതുമായ അതിര്‍ത്തികളില്‍’ ഉറച്ചുനില്‍ക്കാന്‍ സമ്മതിച്ചു. എന്നാല്‍ അവ കൃത്യമായി വ്യക്തമാക്കിയിട്ടില്ലായിരുന്നു. 1846 ല്‍ ബ്രിട്ടീഷുകാര്‍ സിഖുകാരേ പരാജയപ്പെടുത്തിയതിന്റെ ഫലമായി ലഡാക്ക് ഉള്‍പ്പെടെയുള്ള ജമ്മു കശ്മീര്‍ പ്രദേശം ബ്രിട്ടീഷുകാര്‍ക്ക് കൈമാറ്റം ചെയ്യപ്പെട്ടു. തുടര്‍ന്ന് ഗുലാബ് സിങ്ങിനെ മഹാരാജാവായി നിയമിച്ചു. അതിര്‍ത്തി ചര്‍ച്ച ചെയ്യാന്‍ ബ്രിട്ടീഷ് കമ്മീഷണര്‍മാര്‍ ചൈനീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു, അവര്‍ താല്‍പ്പര്യമൊന്നും കാണിച്ചില്ല. ബ്രിട്ടീഷ് അതിര്‍ത്തി കമ്മീഷണര്‍മാര്‍ അതിര്‍ത്തിയുടെ തെക്കേ അറ്റത്ത് പാങ്കോംഗ് തടാകത്തില്‍ നിശ്ചയിച്ചിരുന്നുവെങ്കിലും കാരക്കോറം പാസ് വരെ അതിന്റെ വടക്ക് ഭാഗമായി കണക്കാക്കി.

1867 ല്‍ അക്‌സായി ചിന്‍ മേഖലയെക്കുറിച്ച് സര്‍വേ നടത്താന്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ഡബ്ല്യു. എച്ച്. ജോണ്‍സണെ ചുമതലപ്പെടുത്തി. ജോലിയുടെ വേളയില്‍, അദ്ദേഹത്തെ തലസ്ഥാനം സന്ദര്‍ശിക്കാന്‍ ഖോട്ടാനീസ് ഭരണാധികാരി ക്ഷണിച്ചു. മടങ്ങിയെത്തിയ ശേഷം, ഖോട്ടന്റെ അതിര്‍ത്തി കുന്‍ലൂണ്‍ പര്‍വതനിരകളിലെ ബ്രിഞ്ച്ഗയിലാണെന്നും കാരകാഷ് താഴ്വര മുഴുവന്‍ കശ്മീര്‍ പ്രദേശത്താണെന്നും ജോണ്‍സണ്‍ കുറിച്ചു. അദ്ദേഹം വരച്ച കശ്മീരിന്റെ അതിര്‍ത്തി, സഞ്ജു പാസ് മുതല്‍ ചാങ് ചെന്‍മോ താഴ്‌വരയുടെ കിഴക്കേ അറ്റത്ത് കുന്‍ലൂണ്‍ പര്‍വതങ്ങള്‍ വരെ നീളുന്നു, അതിനെ ‘ജോണ്‍സണ്‍ ലൈന്‍’ . ഇനിയാണ് ഈ മേഖലയില്‍ ചൈനയുടെ കൈയ്യേറ്റം തുടങ്ങുന്നത്. ചൈനക്കാര്‍ 1890 ഓടെ ഷാഹിദുള്ള ഉള്‍പ്പെടെയുള്ള യാര്‍കന്ദ് നദീതടം കൈയ്യേറി.ചൈന തുടര്‍ന്ന് കാരക്കോറം ചുരത്തില്‍ ഒരു അതിര്‍ത്തി സ്തംഭം സ്ഥാപിച്ചു. 1893ല്‍ മുതിര്‍ന്ന ചൈനീസ് ഉദ്യോഗസ്ഥനായ ഹംഗ് ടാചെന്‍ നല്‍കിയ മാപ്പ്, സിന്‍ജിയാങ്ങിന്റെ അതിര്‍ത്തിവരെ ഉണ്ടായിരുന്നു. എന്നാല്‍ ഇതില്‍ ആക്‌സായി ചിന്‍ ചൈനയില്‍ നിന്നും പുറത്ത് കാശ്മീര്‍ ഭാഗം എന്നായിരുന്നു ഉണ്ടായിരുന്നത്. അതായത് മുമ്പ് ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ അതിര്‍ത്തി രേഖയും അതിര്‍ത്തി മാപ്പും അംഗീകരിക്കും വിധത്തിലായിരുന്നു ചൈനയും ഉണ്ടാക്കിയ മാപ്പ്. ചൈന സ്വയം സ്ഥാപിച്ച അതിര്‍ത്തിയും അതിര്‍ത്തി വേലിയും ആക്‌സായി ചിന്‍ എന്ന പ്രദേശത്തിനു പുറത്തായിരുന്നു.

1893ല്‍ ഔദ്യോഗികമായി അക്‌സായി ചിന്‍ കശ്മീര്‍ പ്രദേശത്ത് സ്ഥാപിച്ചു. അതായത് കാശ്മീര്‍ നാട്ടുരാജ്യത്തിന്റെ ഭാഗമായി ആക്‌സായി ചിന്‍ മാറി. കാശ്മീരിന്റെ ലഡാക്ക് ഭാഗവുമായി ഇത് ചേര്‍ന്ന് കിടന്നിരുന്നു. 1892 ആയപ്പോഴേക്കും ബ്രിട്ടീഷുകാര്‍ കശ്മീരിന്റെ അതിര്‍ത്തി നീര്‍ത്തടം’ എന്ന നയത്തില്‍ രൂപീകരിച്ചു.അതായത്, സിന്ധു നദീതടത്തിലേക്ക് ഒരു വശത്തേക്കും മറുവശത്ത് തരിം തടത്തിലേക്കും വെള്ളം ഒഴുകുന്ന ജല വിഭജനം. ഒരു ഭാഗത്ത് ചൈനയും മറു ഭാഗത്ത് കാശ്മീരും. ജല വിഭജനത്തിനൊപ്പം ഒരു അതിര്‍ത്തി വിന്യാസം വൈസ്രോയി പ്രഭു എല്‍ജിന്‍ നിര്‍വചിക്കുകയും ചെയ്തു. ഈ അതിര്‍ത്തി ചൈനയ്ക്ക് വടക്കുകിഴക്കന്‍ അക്‌സായി ചിന്‍ സമതലങ്ങളും ട്രാന്‍സ്‌കാരക്കോറം ലഘുലേഖയും നല്‍കി. മറു ഭാഗം കാശ്മീരിനും നല്കി. ഇതെല്ലാം കൃത്യമായും മുമ്പ് അതിര്‍ത്തി തീരുമാനിച്ച് നിശ്ചയിച്ച ജോണ്‍സണ്‍ രേഖ പ്രകാരം തന്നെ ആയിരുന്നു. രേഖ പ്രകാരം അക്‌സായി ചിന്‍ കാശ്മീര്‍ ചൈന അതിര്‍ത്തിയായിരുന്നു. 1947ല്‍ സ്വാതന്ത്ര്യലബ്ധിക്കുശേഷം, പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ അക്‌സായി ചിന്‍ ഉള്‍പ്പെട്ട ജോണ്‍സണ്‍ ലൈനിനെ അടിസ്ഥാനമായി ഇന്ത്യന്‍ സര്‍ക്കാര്‍ ഉപയോഗിച്ചു. കാശ്മീര്‍ ഇന്ത്യയിലേക്ക് വന്നതോടെ ആക്‌സായി ചിന്‍ ഇന്ത്യാ രാജ്യമായി മാറി. 1954 ജൂലൈ 1 ന് ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യന്‍ നിലപാട് കൃത്യമായി പ്രസ്താവിച്ചു. ഇന്ത്യയുടെ ഔദ്യോഗിക ഭൂപടത്തില്‍ അക്‌സായി ചിന്‍ ഇടം പിടിച്ചു. 1956-57 ല്‍ ചൈന അക്‌സായി ചിന്‍ വഴി ഒരു റോഡ് ഇന്ത്യ നിര്‍മ്മിച്ചു.ത് സിന്‍ജിയാങ്ങിനെയും ടിബറ്റിനെയും ബന്ധിപ്പിക്കുന്നു. ജോണ്‍സന്‍ ലൈന്‍ പ്രകാരമുള്ള അതിര്‍ത്തിയില്‍ അപ്പോഴും ഒരു തര്‍ക്ല്കവും ഇല്ലായിരുന്നു.

1958 മുതലാണ് ചൈനയുടെ ചതി തുടങ്ങുന്നത്. അന്നു വരെ ഒരിക്കലും ഇല്ലാത്ത വിധം ചൈന അവരുടെ ഭൂപടം മാറ്റി വരച്ചു. 1958 ല്‍ പ്രസിദ്ധീകരിച്ച ചൈനീസ് മാപ്പുകളില്‍ ആക്‌സായി ചിന്നില്‍ ഇന്ത്യ നിര്‍മ്മിച്ച റോഡും വന്നു. അങ്ങിനെയാണ് ആദ്യമായി ഈ ഭൂപ്രദേശം ചൈനീസ് മാപ്പില്‍ വരുന്നത്. തുടര്‍ന്നും നിരവധി തര്‍ക്കങ്ങള്‍ ചൈന ഉന്നയിച്ചു. ഒടുവില്‍ 1962ലെ യുദ്ധത്തില്‍ ചൈനക്ക് ഒരു അവകാശവും ഇല്ലാത്ത ആക്‌സായി ചിന്‍ ഭൂമി ചൈന ഇന്ത്യയില്‍ നിന്നും ആക്രമിച്ച് തട്ടി എടുത്തു. 1962ലെ യുദ്ധം ഒരു മുന്നറിയിപ്പും ഇല്ലാതെ ആയിരുന്നു. ചൈനക്ക് അന്ന് 20000 പട്ടാലക്കാര്‍ ഉണ്ടായിരുന്നു. ഇന്ത്യക്കാകട്ടേ 12000വും. ചൈന ഇന്ത്യന്‍ ഭൂമി കൈയ്യേറി ഓരോ ദിവസവും നൂറു കണക്കിനു കിലോമീറ്റര്‍ മുന്നോട്ട് കുതിച്ച് വരികയായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞാണ് ഈ വിവരം അന്നത്തേ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു പൊലും അറിയുന്നത്. മലയാളിയായ വി.കെ കൃഷ്ണമേനോന്‍ ആയിരുന്നു അന്നത്തേ പ്രതിരോധ മന്ത്രി. ആ യുദ്ധത്തില്‍ ഇന്ത്യക്ക് നഷ്ടമായത് ആക്‌സായി ചിന്‍ എന്ന 40000ത്തിലേറെ ചതുരശ്ര കിലോമീറ്റര്‍ ഭൂമിയാണ്. ഇത് തമിഴ്‌നാടിനേക്കാള്‍ വരും. ചൈനീസ് ആക്രമണം പ്രതീക്ഷിക്കാന്‍ ഇന്ത്യക്ക് 1962 കഴിയാതെ പോയത് നെഹ്രു ചൈനയെ സുഹൃത്തായി കണ്ട് വന്നതിനാലായിരുന്നു. ഇത്തരത്തില്‍ തന്നെയാണ് ഇപ്പോള്‍ നേപ്പാളിന്റെ നീക്കം.

1958 ചൈന അവരുടെ ഭൂപടം മാറ്റി വരച്ചാണ് ആക്‌സായി ചിന്‍ ചൈനയിലാക്കിയത്. ഇതേ പോലെ ഇപ്പോള്‍ നേപ്പാള്‍ അവരുടെ മാപ്പ് മാറ്റി വരച്ച് ഇന്ത്യന്‍ ഭൂമി ഉള്‍പെടുത്തി പുതിയ മാപ്പ് ഉണ്ടാക്കി. 1958ല്‍ ചൈന ഇന്ത്യ !ാട് ചെയ്ത അതേ ചതിയും നയവും ഇപ്പോള്‍ നേപ്പാള്‍ ചെയ്യുന്നു. ചൈന പറഞ്ഞു കൊടുത്ത നയവും തന്ത്രങ്ങളുമാണിത്. കാശ്മീരിന്റെ ലഡാക്കിനോട് ചേര്‍ന്ന് കിടന്ന ഇന്ത്യയുടെ നാല്പതിനായിരത്തിലധികം സ്‌ക്വയര്‍ കിലോമീറ്റര്‍ ഇപ്പോള്‍ ചൈന കൈവശം വയ്ച്ചിരിക്കുന്നു. ആര്‍ഷ ഭാരതത്തിന്റെ ഭാഗമാനത്. കാശ്മീരിന്റെ ഭാഗമായിരുന്നു അത്. ബ്രിട്ടീഷുകാരുടെ കാലം മുതലേ തിട്ടപെടുത്തിയ അതിര്‍ത്തിയും മാപ്പും പ്രകാരം പോലും ചൈനക്ക് ഒരു അവകാശവും ഇല്ലാത്ത ഭൂമിയാണിത്. ഇപ്പോള്‍ 1962ല്‍ ചൈന പിടിച്ചെടുത്ത ആക്‌സായി ചിന്‍ പ്രദേശത്തിന്റെ ബാക്കിയായ ലഡാക്ക് കീഴടക്കാനാണ് ചൈനയുടെ എല്ലാ നീക്കവും. ലഡാക്കിലെ ചൈനയുടെ കണ്ണ് കണ്ടറിഞ്ഞു തന്നെയാണ് ഇന്ത്യ ലഡാക്കിനെ പ്രത്യേക സംസ്ഥാനമായി മാറ്റിയതും അവിടേക്ക് വന്‍ സൈനീക സന്നാഹം ഒരുക്കിയതും.

ADV VINCE MATHEW