സുരേഷ് ​ഗോപി പ്രസിഡന്റാകുമോ? മോദിയെ കാണുന്നു, ബിജെപിയിൽ വൻ മാറ്റങ്ങൾ

കേരളത്തിലെ ബിജെപിയിൽ നേതൃമാറ്റം സൂചന. സ്ഥിരമായി തിരഞ്ഞെടുപ്പുകളിൽ നൂറു മേനി തോറ്റ് തുന്നം പാടുന്ന നിലവിലെ നേതൃത്വം മാറണം എന്ന പ്രവർത്തകരുടെ വികാരം നരേന്ദ്ര മോദി പരിഗണിക്കുന്നതായി വൻ സൂചനകൾ പുറത്ത്. ഇപ്പോൾ സുരേഷ് ഗോപിയെ പ്രധാനമന്ത്രി ദില്ലിക്ക് വിളിപ്പിച്ചിരിക്കുകയാണ്‌. ഇത് ഒരു വെറും വിളിച്ച് വരുത്തൽ അല്ല എന്നും മോദി വെറുതേ കാണാനായി സുരേഷ് ഗോപിയേ വിളിച്ച് വരുത്തില്ലെന്നും ബിജെപിയിൽ അടക്കം പറച്ചിലുകൾ. കഴിഞ്ഞ ദിവസങ്ങളിൽ ആലുവയിലും, കൊച്ചിയിലുമായി സംഘത്തിന്റെ ഉയർന്ന ആളുകൾ നിരവധി കൂടിയാലോചനകൾ നടത്തുകയുണ്ടായി. ഇതിലും മുഖ്യമായി ഉയർന്ന് വന്നത് ദില്ലിയിലേക്കുള്ള ചില നിർദ്ദേശങ്ങൾ സമർപ്പിക്കുക എന്നതായിരുന്നു

കേരളത്തിൽ നിലവിലെ നേതൃത്വം നയിക്കുന്നത് മന്ത്രി വി മുരളീധരനും കെ സുരേന്ദ്രനും ആണ്‌. അടുത്ത ഇലക്ഷൻ വരികയാണ്‌. പതിവ് രീതിയിൽ നിന്നും കേരളം മാറണം എന്നാണ്‌ കേന്ദ്ര നേതൃത്വം ആഗ്രഹിക്കുന്നത്. നിലവിലെ നേതൃത്വം തുടരുന്നു എങ്കിൽ പോലും എന്തൊക്കെ മാറ്റങ്ങൾ വരുത്തണം എന്നും ആലോചിക്കുന്നു

സുരേഷ് ഗോപി കേരള ബിജെപിയുടെ പ്രസിഡന്റ് ആയാൽ രാഷ്ട്രീയക്കാരനല്ലാത്ത ഒരാൾ ബിജെപി തലപ്പത്ത് വരും. സുരേഷ് ഗോപി ഒരു മുഴുവൻ സമയ രാഷ്ട്രീയക്കാരനല്ല. അത് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം നടത്തിയ യാത്രയിൽ പൊലും അദ്ദേഹം രാഷ്ട്രീയം പറഞ്ഞില്ല.

സുരേഷ് ഗോപിയിലേക്ക് നേതൃത്വം വരുമോ എന്നതിനു ചില സൂചനകൾ കഴിഞ്ഞ ദിവസം തൃശൂർ മുതൽ ആണ്‌ തുടങ്ങിയത്. പാർട്ടി പ്രസിഡന്റിനെ വെട്ടി പാർട്ടിയിൽ ഒരു പുതിയ അധികാര കേന്ദ്രം തന്നെ ആയിരുന്നു തൃശൂരിൽ തുടക്കമായത്. പാർട്ടിയുടെ പ്രസിഡന്റ് സ്വയം രണ്ടാം സ്ഥാനത്തേക്ക് മാറി നിന്ന് ഒന്നാമനായി സുരേഷ് ഗോപിയേ ഒന്നാം സ്ഥാനത്തേക്ക് കൊണ്ടുവരികയായിരുന്നു. കെ സുരേന്ദ്രൻ ബുധനാഴ്ച്ച നടത്തിയ പ്രസംഗത്തിലും പറഞ്ഞത് ബാങ്ക് വിഷയത്തിൽ വിജയം കാണും വരെ സുരേഷ് ഗോപിയും ബിജെപിയും പിന്നോട്ടില്ലെന്നാണ്‌. അതായത് സുരേഷ് ഗോപിക്ക് പുറകിൽ അച്ചടക്കം ഉള്ള ഒരാളേ പോലെ നിൽന്ന് പ്രവർത്തിക്കുന്ന കെ സുരേന്ദ്രനെ തന്നെയാണ്‌ സ്വന്തം പ്രസ്ഥാവനയിലൂടെ കാണാനായത്. കരുവന്നൂരിലും സമീപ ബിജെപിയുടെ പ്രവർത്തനങ്ങളിലും സുരേഷ് ഗോപിക്ക് ഒന്നാം സ്ഥാനം നല്കുകയാണ്‌. സാധാരണ ഗതിയിൽ ഒന്നാമനായി ഇരിക്കേണ്ട പാർട്ടി പ്രസിഡന്റ് തന്നെ സുരേഷ് ഗോപിക്ക് വഴിയൊരുക്കി നല്കുകയായിരുന്നു

ഇതിനെല്ലാം ശേഷമാണ്‌ നരേന്ദ്ര മോദി സുരേഷ് ഗോപിയേ ഇപ്പോൾ ദില്ലി വിളിപ്പിച്ചിരിക്കുന്നത്.നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയും പ്രധാനമന്ത്രിയും തമ്മിൽ വലിയ ബന്ധം ആണുള്ളത്.വെള്ളിയാഴ്ച രാവിലെ പ്രധാനമന്ത്രിയുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തും. കുടുംബസമേതമാകും സുരേഷ് ഗോപി പ്രധാനമന്ത്രിയെ കാണാനെത്തുക. കരുവന്നൂരിലെ പദയാത്രയ്ക്ക് പിന്നാലെയാണ് അദ്ദേഹത്തിന് പ്രധാനമന്ത്രിയുടെ ക്ഷണം വന്നിരിക്കുന്നത്. സഹകരണ മേഖലയിലെ ക്രമക്കേടുകള്‍ക്കെതിരെ പദയാത്ര നടത്തിയതിൽ തനിക്ക് രാഷ്ട്രീയം ഇല്ലെന്ന് സുരേഷ്‌ഗോപി വ്യക്തമാക്കിയിരുന്നു.

സുരേഷ് ഗോപിക്ക് ബിജെപിയിലെ ശോഭാ സുരേന്ദ്രൻ, മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ പത്നമാഭൻ, എം ടി രമേശ്, എ എൻ രാധാകൃഷ്ണൻ തുടങ്ങിയ നേതാക്കളേ ഒക്കെ മുഖ്യ ധാരയിലേക്ക് എത്തിക്കാൻ ആകും എന്നും കരുതുന്നു. ബിജെപിയിൽ നിന്നും മാറ്റി നിർത്തിയ അനേകം നേതാക്കൾ വേറെയും ഉണ്ട്. ബിജെപിയിൽ ഒരു പുതിയ ഉണർവ് ഉണ്ടാകുമോ എന്ന് പ്രവർത്തകർ കാത്തിരിക്കുകയാണ്‌.

ഇതിനിടെ സഹകരന മേഖലയിലെ സുരേഷ് ഗോപിയുടെ ഇടപെടൽ യു ഡി എഫിനു പൊലും ചെയ്യാത്ത രീതിയിൽ ജനകീയ പിന്തുണ ലഭിച്ചു. സഹകരണ മേഖലയിലെ ദുരിതം ബാധിക്കപ്പെട്ടവര്‍ തന്നോടൊപ്പം കൂടിയെന്നും അവരുടെ കണ്ണീരിന്റെ വിലയ്ക്ക് സര്‍ക്കാര്‍ മറുപടി പറയേണ്ടിവരുമെന്നും സുരേഷ് ഗോപി പ്രസ്താവിച്ചിരുന്നു. പാവങ്ങളുടെ പ്രശ്‌നത്തില്‍ പരിഹാരം കണ്ടില്ലെങ്കില്‍ നിങ്ങളുടെ ഉറക്കം മാത്രമല്ല കിടക്ക തന്നെ നഷ്ടപ്പെടും. മണിപ്പൂരും യുപിയും ഒന്നും നോക്കിയിരിക്കരുതെന്നും അത് നോക്കാന്‍ അവിടെ വേറെ ആണുങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം കരിവന്നൂർ തട്ടിപ്പിന് ഇരയായി മരണപ്പെട്ട ശശിയുടെവീട്ടിലെത്തി സുരേഷ് ഗോപി കുടുംബാംഗങ്ങളെ കണ്ട് ആശ്വസിപ്പിച്ചു. അംഗപരിമിതനായ നിക്ഷേപകന് ചികിത്സയ്‌ക്ക് ആവശ്യമുള്ള പണം നല്‍കിയില്ലെന്ന കുടുംബത്തിന്‍റെ പരാതി സംബന്ധിച്ച വിവാദമായതിന് പിന്നാലെയാണ് സുരേഷ് ഗോപി ശശിയുടെ വീട്ടിലെത്തിയത്. ശശിയുടെ മൂന്നു ലക്ഷത്തിന്‍റെ കടം വീട്ടാമെന്ന് സുരേഷ് ഗോപി കുടുംബാംഗങ്ങള്‍ക്ക് ഉറപ്പു നല്‍കിയിരുന്നു