ബാലഭാസ്കറിന്റെ മരണം; വീണ്ടും അന്വേഷിക്കാൻ നിർദേശം നൽകി ഹൈക്കോടതി

ബാലഭാസ്കർ കേസ് പുനരന്വേഷിക്കാൻ ഹൈക്കോടതി സി ബി ഐക്ക് നിർദ്ദേശം നല്കി ഉത്തരവിറങ്ങി. കലാഭവൻ സോബി കഴിഞ്ഞ 4 വർഷമായി നടത്തുന്ന ഒറ്റയാൾ പോരാട്ടത്തിനു വൻ വിജയം. ലോക പ്രസിദ്ധ വയലിനിസ്റ്റ് ബാലഭാസ്കർ അപകടത്തിൽ പെട്ട് മരിച്ചിട്ട് 5 വർഷം ആയി. ബാലഭാസ്കറും മകളും ഭാര്യ ലക്ഷ്മിയും യാത്ര ചെയ്ത ഇന്നോവ കാർ അപകടത്തിൽ പെടുകയായിരുന്നു

എന്നാൽ അകപടത്തിൽ അടി മുടി ദുരൂഹത ഉണ്ടായിരുന്നു. അപകടത്തിൽ ലക്ഷ്മി രക്ഷപെട്ടു എങ്കിലും അവർ കേസ് അന്വേഷിക്കുന്നതിനു ഇതുവരെ മുൻ കൈ എടുത്തിരുന്നില്ല. കേസ് അന്വേഷണത്തിൽ ഗുരുതരമായ നിഷേധ നിലപാടായിരുന്നു. ഇപ്പോൾ കലാഭവൻ സോബിയും ബാലഭാസ്കറുടെ പിതാവും ഹൈക്കോടതിയിൽ നല്കിയ കേസിലാണ്‌ പുനരന്വേഷണത്തിനു ഉത്തരവിട്ടത്

സ്വര്‍ണ്ണക്കടത്ത് ബന്ധം അന്വേഷിക്കാനും ഉത്തരവുണ്ട്. എല്ലാവശങ്ങളും സിബിഐ അന്വേഷിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. തിരുവനന്തപുരം സിജെഎം കോടതി നടപടികള്‍ റദ്ദാക്കി. നേരത്തെ കൃത്യമായ അന്വേഷണം നടന്നില്ലെന്നും ബന്ധുവായ പ്രിയ ബാലഗോപാല്‍ പറഞ്ഞു. പൊലീസിനും ക്രൈംബ്രാഞ്ചിനും തെളിവുകള്‍ നല്‍കിയിരുന്നു.

ഫോണുകളെ സംബന്ധിച്ച് ഡിആര്‍ഐ നടത്തിയ അന്വേഷണമോ പരിശോധനയോ പരിഗണിച്ചില്ലെന്നാണ് ബാലഭാസ്‌കറിന്റെ മാതാപിതാക്കളുടെ വാദം. സിബിഐയുടെ മറ്റൊരു സംഘം കേസ് അന്വേഷിക്കണമെന്ന് ബാലഭാസ്‌കറിന്റെ മാതാപിതാക്കള്‍ ആവശ്യപ്പെടുകയായിരുന്നു.

സിബിഐ അന്വേഷണം തൃപ്തികരമല്ലെന്ന് ബാലാഭാസ്കറിന്റെ കുടുംബം നേരത്തെ അറിയിച്ചിരുന്നു. അപകടമാണ് ബാലഭാസ്‌കറിന്റെ മരണകാരണമെന്നാണ് സിബിഐയുടെ നിലപാട്. ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗതയുമാണ് അപകടത്തിന് കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സിബിഐ ഈ നിലപാടാണ് ഹൈക്കോടതിയെ അറിയിച്ചത്.

തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ 2019 സെപ്റ്റംബര്‍ 25ന് തിരുവനന്തപുരത്തിന് സമീപം പള്ളിപ്പുറത്തുണ്ടായ വാഹനാപകടത്തിലാണ് ബാലഭാസ്‌കറും മകളും മരിക്കുന്നത്. എന്നാല്‍ ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളും സ്വര്‍ണ കടത്ത് കേസില്‍ പ്രതികളുമായ പ്രകാശ് തമ്പിയും വിഷ്ണു സോമസുന്ദരവും ഉള്‍പ്പെട്ട സംഘം നടത്തിയ ആസൂത്രിത കൊലപതാകമെന്നായിരുന്നു ബാലഭാസ്‌കറിന്റെ രക്ഷിതാക്കളുടെ വാദം. ബാലാഭാസ്‌കറിന്റേത് അപകടമരണമെന്നായിരുന്നു ആദ്യം കേസന്വേഷിച്ച ക്രൈംബ്രാഞ്ചിന്റെ നിഗമനം. ഈ റിപ്പോര്‍ട്ട് തള്ളി സിബിഐ അന്വേഷണം വേണമെന്ന പിതാവിന്റെ അപേക്ഷ പരിഗണിച്ചാണ് സര്‍ക്കാര്‍ സിബിഐക്ക് വിട്ടത്. ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍ ശരിവയ്ക്കുന്നതായിരുന്നു സിബിഐയുടേയും അന്തിമ റിപ്പോര്‍ട്ട്.