വിവാഹാഭ്യര്‍ത്ഥന നിരസിച്ചു, യുവാവിന് ക്വട്ടേഷന്‍ കൊടുത്ത് പ്രവാസിയുടെ ഭാര്യയും രണ്ട് മക്കളുടെ അമ്മയുമായ യുവതി

വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് പല അക്രമണങ്ങളും നടന്നിട്ടുണ്ട്. പല യുവതികള്‍ക്ക് ജീവന്‍ പോലും നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് ഒരു യുവാവിന് എതിരെയാണ് ഇപ്പോള്‍ ആക്രമണം ഉണ്ടായിരിക്കുന്നത്. അക്രമണത്തിന് പിന്നിലാകട്ടെ പ്രവാസി യുവാവിന്റെ ഭാര്യയും രണ്ട് മക്കളുടെ അമ്മയുമായ യുവതിയാണ്. യുവതി ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് ആയിരുന്നു യുവാവിനെ ആക്രമിച്ചത്. കൊല്ലം സ്വദേശി ലിന്‍സിയാണ് യുവാവിന് എതിരെ ക്വട്ടേഷന്‍ നല്‍കിയത്. ലിന്‍സിയെയും ക്വട്ടേഷന്‍ സംഘത്തിലെ അമ്പു, അനന്തു എന്നിവരെയും പോലീസ് പിടികൂടി.

ശാസ്താംകോട്ട സ്വദേശിയായ ഗൗതം കൃഷ്ണയെയും സുഹൃത്തായ വിഷ്ണുവിനെയും തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചുവെന്നാണ് കേസ്. മര്‍ദനത്തിന് ഇരയായ വിഷ്ണു പ്രസാദിന്റെ സഹോദരനാണ് ക്വട്ടേഷന്‍ സംഘത്തിലെ അംഗമായ അനന്തു. വീട്ടില്‍ നിന്നും അകന്ന് കഴിയുകയാണ് അനന്തു. തട്ടിക്കൊണ്ടു പോകുമ്പോള്‍ അനന്തു തന്നെയാണ് വിഷ്ണുവിനെ മര്‍ദിച്ചത്.

വിവാഹഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് ലിന്‍സി. ഭര്‍ത്താവ് ഗള്‍ഫിലാണ്. ഒന്നര വര്‍ഷം മുമ്പാണ് ഗൗതമിനെ ലിന്‍സി പരിചയപ്പെടുന്നത്. ഗൗതമും വിഷ്ണുവും പാരിപ്പള്ളിയിലെ മൈക്രോ ഫിനാന്‍സ് സ്ഥാനപനത്തിലെ കളക്ഷന്‍ ഏജന്റുമാരാണ്. ലിന്‍സിയും ഗൗതമും തമ്മിലുള്ള പരിചയം വലിയ അടുപ്പമായി. പിന്നീട് ലിന്‍സി പണവും മൊബൈല്‍ ഫോണുമൊക്കെ ഗൗതമിന് നല്‍കി.

ഇതിനിടെ ലിന്‍സി വിവാഹാഭ്യര്‍ത്ഥന നടത്തിയെങ്കിലും ഗൗതം തയ്യാറായില്ല. പിന്നീട് യുവാവ് അകലാന്‍ ശ്രമം നടത്തി. ഇതോടെയാണ് ലിന്‍സി വര്‍ക്കലയിലെ ക്വട്ടേഷന്‍ സംഘത്തെ സമീപിക്കുന്നത്. കഴിഞ്ഞ 14ന് ഉച്ചയ്ക്ക് ലിന്‍സി വിഷ്ണുവിനെ വിളിച്ച് അടുത്ത ബന്ധുക്കള്‍ വരുന്നുണ്ടെന്നും അവര്‍ക്കൊപ്പം പോയി പണം വാങ്ങി നല്‍കണമെന്നും പറഞ്ഞു. ക്വട്ടേഷന്‍ സംഘം എത്തി വിഷ്ണുവിനെ കാറില്‍ കയറ്റി അയിരൂര്‍ കായല്‍ വാരത്ത് എത്തിച്ചു. മര്‍ദിച്ച ശേഷം വിഷ്ണുവിനെക്കൊണ്ടു ഗൗതമിനെ വിളിച്ചു വരുത്തി. തുടര്‍ന്നു ഗൗതമിനെയും ആക്രമിച്ചു പണവും മൊബൈല്‍ ഫോണും കവര്‍ന്ന ശേഷം ഇരുവരെയും മോചിപ്പിച്ചു. ആശുപത്രിയില്‍ ഒളിവില്‍ കഴിയുമ്പോഴാണ് ലിന്‍സി പിടിയിലാകുന്നത്,. . ക്വട്ടേഷന്‍ ഏറ്റെടുക്കുന്നത് അനന്തുവാണെന്നും 40000 രൂപയ്ക്കാണ് ക്വട്ടേഷന്‍ ഉറപ്പിച്ചതെന്നും പൊലീസ് വ്യക്തമാക്കി.