ലോകത്തിലെ ഏറ്റവും മനോഹരമായ നഗരമായി അയോദ്ധ്യയെ മാറ്റാന്‍ യോഗി സര്‍ക്കാര്‍

ലക്‌നൗ. അയോധ്യ രാമക്ഷേത്ര നിര്‍മാണം വേഗത്തിലാക്കി ഉത്തരപ്രദേശ് സര്‍ക്കാര്‍. അയോദ്ധ്യ വിമാനത്താവളം, റോഡുകള്‍, റെയില്‍വേ സ്‌റ്റേഷന്‍ എന്നിവയുടെ വിപുലീകരണം നടക്കുകയാണ്. കൂടാതെ രാംജാനകി പാത, ഭക്തിപാത ഇടനാഴി എന്നിവയുടെ നിര്‍മാണത്തിനുള്ള രൂപ രേഖയും യുപി സര്‍ക്കാര്‍ പുറത്ത് വിട്ടു. ഈ നടവഴിയിലൂടെ ഭക്തര്‍ക്ക് ക്ഷേത്രത്തിലേക്ക് നടന്ന് പോകാം.

അതേമസം ലോകത്തിലെ ഏറ്റവും മനോഹരമായ നഗരമായി അയോദ്ധ്യയെ മാറ്റുവനാണ് യോഗി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. രാമക്ഷേത്രം തുറക്കുന്നത് വലിയ ചടങ്ങാക്കി മാറ്റുവനാണ് സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി യോഗി ക്ഷേത്രത്തിലേക്ക് പോകുന്ന എല്ലാ സ്ഥലങ്ങളില്‍ നിന്നും ജനങ്ങളെ ക്ഷണിക്കുന്നുണ്ട്. നിര്‍മാണ പുരോഗതിയും സര്‍ക്കാര്‍ വിലയിരുത്തി.

റോഡ് നിര്‍മാണത്തിനായി സ്ഥലം ഏറ്റെടുത്തപ്പോള്‍ വീടുകള്‍ കയറി ഉദ്യോഗസ്ഥര്‍ സംസാരിച്ച് വസ്തുവകകള്‍ വിലയിരുത്തിയാണ് നഷ്ടപരിഹാരം നല്‍കിയത്. ഇതോടൊപ്പം ഇവരുടെ പുനരധിവാസ ക്രമീകരണങ്ങളും നടത്തി. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് പുതിയതായി വികസിപ്പിച്ച കെട്ടിടങ്ങളില്‍ കടകള്‍ സര്‍ക്കാര്‍ നല്‍കി.