പാക്കിസ്ഥാന്റെ പരാതിയിൽ സൗദിയിൽ ഇന്ത്യൻ ബ്ളോഗറേ ജയിലിൽ അടച്ചു

ഇന്ത്യൻ ബ്ലോഗർ സഹാക്ക് തൻവീറിനെ സൗദി അറേബ്യ സുരക്ഷാ സേന അറസ്റ്റ് ചെയ്യുകയും ജയിലിൽ അടയ്ക്കുകയും ചെയ്തു. സൗദി അറേബ്യയുടെ താൽപ്പര്യങ്ങൾക്ക് ഹാനികരമായ പ്രവർത്തനങ്ങളുടെ പേരിൽ ഇന്ത്യൻ ബ്ലോഗർ സഹാക്ക് ജയിലിൽ അടയ്ക്കാൻ കാരണം എന്ന് സൗദി അധികൃതർ പറയുന്നു.

സൗദിയിൽ മോദി അനുകൂല, ആർഎസ്എസ്അനുകൂല കാഴ്ചപ്പാടുകൾക്ക് അംഗീകാരം ലഭിക്കുന്ന വിധത്തിൽ സൗദിയിൽ ബ്ലോഗുകളും ജേണലുകളും ചെയ്ത ആളാണ്‌ സഹാക്ക് തൻവീർ.എന്നാൽ അറസ്റ്റിന്റെ കാരണങ്ങളും കുറ്റകൃത്യവും എന്തെന്ന് സൗദി അധികാരികൾ അതീവ രഹസ്യമാക്കി വയ്ച്ചിരിക്കുകയാണ്‌.

സൗദി ആസ്ഥാനമായുള്ള പ്രവാസി ഇന്ത്യക്കാരനായസഹാക്ക് തൻവീർ, തീവ്രവാദ വിരുദ്ധത, അന്താരാഷ്ട്ര കാര്യങ്ങൾ, പത്രപ്രവർത്തനം തുടങ്ങിയ മേഖലകളിലെ പ്രതികരണത്തിൽ സൗദിയിൽ ഒരു പ്രമുഖ വ്യക്തിയായി ഉയർന്നു. മില്ലി ക്രോണിക്കിൾ മീഡിയ ഇംഗ്ലണ്ട് ​‍് മില്ലിക്രോണിക്കിളിന്റെ ഡയറക്ടർ, സ്ഥാപകൻ, എഡിറ്റർ എന്നീ നിലകളിൽ, ഇസ്ലാമിസ്റ്റ്, തീവ്രവാദ വിഭാഗങ്ങളിലേക്ക് വെളിച്ചം വീശാൻ അദ്ദേഹം നിരവധി നീക്കങ്ങൾ നടത്തിയിരുന്നു.വൈവിധ്യമാർന്ന വിദ്യാഭ്യാസ പശ്ചാത്തലവും ഐടി വ്യവസായത്തിലെ വിപുലമായ അനുഭവവും ഉള്ള സഹാക്ക് തന്റെ എതുത്തുകളും വീഡിയോകളും പ്രചരിപ്പിച്ച് വലിയ ആശയ പ്രചാരകൻ കൂടിയായിരുന്നു.

ഇയാളുടെ അറസ്റ്റിന്റെ വിശദാംശങ്ങളും ഇയാൾക്കെതിരെയുള്ള കൃത്യമായ കുറ്റങ്ങളും അന്വേഷിച്ചുവരികയാണ്.പാകിസ്ഥാൻ അധികൃതരുടെ തെറ്റായ ആരോപണങ്ങളുടെ പേരിൽ സഹാക്ക് തൻവീറിനെഅസ്വസ്ഥതയുണ്ടെന്ന് സൗദിയിലെ ഇന്ത്യൻ പൊതു പ്രവർത്തകൻ വൈഭവ് സിംഗ് പറഞ്ഞു.