ആയുധ കയറ്റുമതിയിൽ ഇന്ത്യക്ക് കുതിച്ച് ചാട്ടം, 700 ശതമാനം വളര്‍ച്ച

ആയുധ കയറ്റുമതിയിൽ ഇന്ത്യക്ക് കുതിച്ച് ചാട്ടം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ പ്രതിരോധ മേഖലയിലെ കയറ്റുമതിയില്‍ രാജ്യത്ത് 700 ശതമാനം വളര്‍ച്ചയുണ്ടായെന്ന് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്.2016-2017 വര്‍ഷത്തില്‍ 1521 കോടിയായിരുന്ന വരുമാനം 2018-2019 വര്‍ഷത്തിലെത്തി നില്‍ക്കുമ്പോള്‍ 10745 കോടിയായെന്നും ബിപിന്‍ റാവത്ത് അവകാശപ്പെട്ടു. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി നടത്തിയ വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.മിലിറ്ററി ആവശ്യങ്ങള്‍ക്കായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നതില്‍ നിന്ന് നാം മാറണമെന്നും ബിപിന്‍ റാവത്ത് കൂട്ടിച്ചേര്‍ത്തു.

ഒരു പതിറ്റാണ്ട് മുമ്പ് ഇന്ത്യയുടെ ആയുധ കയറ്റുമതി ഏതാണ്ട് പൂജ്യത്തിൽ ആയിരുന്നു. ഇന്ത്യ ഈ മേഖലയിലേക്ക് ശ്രദ്ധ പതിപ്പിച്ചിരുന്നില്ല. എന്നാൽ ആയുധം ഉണ്ടാക്കി വില്ക്കലും, റോകറ്റ് നിർമ്മാണവും, ഉപഗ്രഹ വിക്ഷേപണവും നിർമ്മാണവും പണം വാരി എടുക്കാനുള്ള ഏറ്റവും വലിയ ആഗോള സാധ്യതകൾ ആണ്‌. അതാണിപ്പോൾ മോദി സർക്കാർ ആയുധ കയറ്റുമതിയിലൂടെ ചെയ്യുന്നതും.

ലോകത്ത് പ്രതിരോധ മേഖലയില്‍ ഏറ്റവും കൂടുതല്‍ പണം ചിലവഴിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. നമ്മുടെ രാജ്യത്തിന്റെ ബജറ്റ് വിഹിതം പുനപരിശോധിക്കേണ്ട സമയമായിരിക്കുകയാണ്. ലോകത്തിലെ 9.2 ശതമാനം ആയുധം കയറ്റി അയക്കുന്നത് ഇന്ത്യയില്‍ നിന്നാണെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.
2025 ആഗസ്‌തോടുകൂടി 175000 കോടി രൂപയുടെ പ്രതിരോധ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രാലയം കരട് രേഖ പുറത്തിറക്കും. വരും ദശകങ്ങളില്‍ സൈനിക വികസനത്തിനും ഗവേഷണത്തിനുമായി പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മേക് ഇൻ ഇന്ത്യ, സ്ട്രാറ്റജിക് പാർട്ണർഷിപ്പ് വ്യവസ്ഥയിൽ അന്താരാഷ്ട്ര പ്രതിരോധവ്യവസായ ശൃംഘലകളുമായി ചേർന്ന് ഇന്ത്യയിൽ തുടങ്ങിയ പുതിയ വ്യവസായങ്ങൾ എന്നിവ വൻ കുതിപ്പാണ് ഇന്ത്യയിലെ പ്രതിരോധവ്യവസായത്തിനു നൽകിയത്.പ്രധാനമായും യന്ത്രഭാഗങ്ങളും ചെറിയ ആയുധങ്ങളുമാണ് ഈ കയറ്റുമതിയിൽ ഇപ്പോൾ ഉൾപ്പെടുന്നത്. ഇന്ത്യയിൽ അടുത്തിടെ പ്രതിരോധവ്യവസായങ്ങൾക്ക് ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ മാറ്റി ചുവപ്പ് നാട ഉണ്ടാകാത്തവിധം നിർദ്ദേശങ്ങൾ നടപ്പിൽ വരുത്തിയതോടെ അനേകം പുതിയ വ്യവസായങ്ങൾ ഉണ്ടാകുന്നുണ്ട്.

കഴിഞ്ഞകൊല്ലം ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി പതിനൊന്നായിരം കോടി രൂപയിലെത്തിയത് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചിരുന്നു. ഈ സാമ്പത്തികവർഷം അത് ഇരുപതിനായിരം കോടി രൂപയാക്കണമെന്നാണ് കേന്ദ്രം നിർദ്ദേശിച്ചിരിയ്ക്കുന്നത്.വൻ വ്യവസായ ഭീമന്മാർ മാത്രമല്ല, ചെറുകിട വ്യവസായങ്ങളും നിർമ്മാണ യൂണിറ്റുകളും പ്രതിരോധ ഉപകരണങ്ങൾ നിർമ്മിയ്ക്കാനും നിർമ്മാണ വ്യവസായ മേഖലയെ ഉത്തേജിപ്പിക്കാനും വേണ്ട നടപടികളുണ്ടാകണമെന്ന് വിവിധ വകുപ്പുകൾക്ക് കേന്ദ്രനിർദ്ദേശം നൽകിയിട്ടുണ്ട്.
മാത്രവുമല്ല, പ്രതിഭാശാലികളായ സാങ്കേതികവിദഗ്ധർക്കും സ്വകാര്യമേഖലയിലെ ഗവേഷണ വികസന വിഭാഗങ്ങൾക്കും അവരുടെ പുതിയ സാങ്കേതികവിദ്യകൾ ഫലപ്രദമായി നിർമ്മിയ്ക്കാനാകും വിധമൊരു വ്യവസായ വ്യവസ്ഥ ഇന്ത്യയിൽ ഉണ്ടാക്കിയെടുക്കാൻ പരമാവധി സഹകരിയ്ക്കണമെന്ന് സാമ്പത്തികസ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

ലോകത്തു ഏറ്റവും കൂടുതൽ പ്രതിരോധ ചിലവിടൽ രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ .കഴിഞ്ഞ 16 വർഷങ്ങൾക്കിടെ 80 ബില്യൺ ഡോളറാണ് ആയുധ കരാറുകൾക്കായി രാജ്യം ചിലവഴിച്ചിരിക്കുന്നത്.2020 -21 വർഷത്തെ ഇന്ത്യയുടെ പ്രതിരോധ ബജറ്റാകട്ടെ 3 .37 ലക്ഷം കോടി വരും.എന്നാൽ മുകളിൽ പറഞ്ഞിരിക്കുന്ന കാലയളവിൽ ഇന്ത്യയുടെ ആയുധ ഇറക്കുമതി 32 ശതമാനം കുറഞ്ഞിട്ടുണ്ടെന്നത് ശ്രദ്ധേയമാണ് .

ആയുധ കയറ്റുമതിക്കാരുടെ പട്ടികയിൽ ആദ്യമായി ഇടം നേടാൻ ഭാരതത്തിനു സാധിച്ചു നിലവിൽ ആയുധങ്ങൾ കയറ്റി അയക്കുന്ന 25 രാജ്യങ്ങളിൽ 23 ആണ് ഇന്ത്യയുടെ സ്ഥാനം .ഈ മുന്നേറ്റം തുടർന്നാൽ അടുത്ത അഞ്ചുവർഷത്തിനിടെ ലോകത്തെ വലിയ പ്രതിരോധവ്യവസായ ശക്തിയായി ഇന്ത്യമാറുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.