പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, 23കാരന്‍ പിടിയില്‍

തൃശൂര്‍: സംസ്ഥാനത്ത് ദിനംപ്രതി പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരെയുള്ള അതിക്രമങ്ങളുടെ വാര്‍ത്തകളാണ് പുറത്തെത്തുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ചതിക്കപ്പെടുന്ന പല വാര്‍ത്തകളും പുറത്തെത്തുന്നുണ്ട്. ഇപ്പോള്‍ ഇത്തരത്തില്‍ ഒരു വാര്‍ത്തയാണ് തൃശൂര്‍ നിന്നും പുറത്തെത്തുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തുവെന്നാണ് വാര്‍ത്ത.

ചെന്ത്രാപ്പിന്നി ഈസ്റ്റ മഠത്തിക്കുളം സ്വദേശി 23കാരനായ നിധീഷിനെയാണ് കയ്പമംഗലം പോലീസ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. ഇയാള്‍ പെണ്‍കുട്ടിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി അടുക്കുകയായിരുന്നു. പെണ്‍കുട്ടി തന്റെ കുഴിയില്‍ വീണു എന്ന് മനസിലായതോടെ ഇയാള്‍ കുട്ടിയെ താന്‍ താമസിക്കുന്ന വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു.

പതിനാറ് വയസുള്ള പെണ്‍കുട്ടി ഗര്‍ഭിണി ആയതോടെയാണ് സംഭവം വീട്ടുകാര്‍ ആറിയുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കയ്പമംഗലം എസ്എച്ച്ഒ സുബീഷ് മോനും സംഘവുമാണ് പ്രതിയുടെ അറസ്റ്റ് ചെയ്തത്.