കുഞ്ഞു മിയയെ അയര്‍ലണ്ടിലേക്ക് കൊണ്ടുപോകാന്‍ അമ്മ ജിഷ എത്തി, ഒടുവില്‍ കാണേണ്ടി വന്നത് പൊന്നോലിന്റെ ചേതനയറ്റ ശരീരം

കോട്ടയം:അയര്‍ലന്‍ഡില്‍ നിന്നും ജിഷ നാട്ടില്‍ എത്തിയത് തന്റെ പൊന്നുമകളെ കൂട്ടി തിരികെ പോകാനായിരുന്നു.ക്വാറന്റീന്‍ കാലാവധി അവസാനിച്ച ശേഷം മകള്‍ മിയയെ കാണാനായിരുന്നു ജിഷയും തീരുമാനിച്ചത്.എന്നാല്‍ ഏഴ് ദിവസങ്ങള്‍ ശേഷം മകളെ കാണാനിരുന്ന ജിഷം മകള്‍ മിയയെ കണ്ടത് നിറ കണ്ണുകളോടെ ആസുപത്രി മോര്‍ച്ചറിയില്‍ ആയിരുന്നു.ഇന്നലെ പൊന്നുമകളുടെ ശരീരം അവസാനമായി കണ്ടപ്പോള്‍ ജിഷ തളര്‍ന്നു പോവുകയായിരുന്നു.ഇടുക്കി കമ്പിളിക്കണ്ടം നന്ദിക്കുന്നേല്‍ ജോമി ജോസിന്റെയും ജിഷയുടെയും മകളായ മിയ മേരി ജോമി കോതനല്ലൂരില്‍ വീട്ടില്‍ വെച്ച് കാല്‍ വഴുതി കിണറ്റില്‍ വീണ് മരിക്കുകയായിരുന്നു.നാലര വയസായിരുന്നു.കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്.

ജോമിയും മൂത്തമകന്‍ ഡോണും അയര്‍ലണ്ടിലാണ്.മിയയെ അയര്‍ലണ്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ വേണ്ടി ജിഷ നാട്ടിലേക്ക് പോരുകയായിരുന്നു.വിദേശത്ത് നിന്നും വന്നതിനാല്‍ മൂവാറ്റുപുഴയിലെ വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു.നാട്ടില്‍ എത്തിയെങ്കിലും മകളെ ഒരു നോക്ക് കാണാന്‍ കഴിഞ്ഞിരുന്നില്ല.രണ്ട് മാസം മുമ്പാണ് ജോമി അയര്‍ലണ്ടിലേക്ക് മടങ്ങി പോയത്.കോതനെല്ലൂരില്‍ ജോമിയുടെ മാതാപിതാക്കള്‍ക്ക് ഒപ്പമായിരുന്നു മിയയും കഴിഞ്ഞിരുന്നത്.

ക്വറന്റൈന്‍ കാലാവധി കഴിഞ്ഞില്ലെങ്കിലും അധികൃതരുടെ പ്രത്യേക അനുമതി വാങ്ങിയ ശേഷം ജിഷ ഇന്നലെ തന്റെ പൊന്നോമലിനെ അവസാനമായി ഒരു നോക്ക് കാണുവാന്‍ കാരിത്താസ് ആശുപത്രി മോര്‍ച്ചറിയില്‍ എത്തി.ഇന്ന് മിയയുടെ പിതാവ് ജോമിയും ചേട്ടന്‍ ഡോണിം അയര്‍ലണ്ടില്‍ നിന്നും നാട്ടില്‍ എത്തും.ഇവര്‍ക്കും കാരിത്താസ് ആശുപത്രിയില്‍ വെച്ച് മിയയെ കാണാനുള്ള സൗകര്യങ്ങള്‍ ഒരുക്കും.വിദേശത്ത് നിന്നും എത്തുന്നതിനാല്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനാവുമോ എന്ന കാര്യത്തില്‍ തീരുമാനം ആയില്ല.ഇന്ന് വൈകുന്നേരം നാല് മണിക്ക് ഇടുക്കി തെള്ളിത്തോട് സെന്റ് ജോസഫ് ക്‌നാനായ കത്തോലിക്ക ദേവാലയതത്തകില്‍ വെച്ച് മിയയുടെ സംസ്‌കാര ശുശ്രൂഷകള്‍ നടക്കും.മൂവാറ്റുപുഴ ആരക്കുഴ റോഡില്‍ മണ്ടോത്തിക്കുടിയില്‍ കുടുംബാംഗമാണ് ജിഷ.ഡോണ്‍ ജോമി അയര്‍ലണ്ടിലെ കില്‍ക്കെനിയില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.