ബിഗ് ബോസ് സീസൺ രണ്ടിൽ വന്ന ശേഷം പ്രേക്ഷകർക്ക് പ്രീയങ്കരനായി മാറിയ താരമാണ് രജിത് കുമാർ. ബിഗ് ബോസിൽ നിന്നും പുറത്തായതെല്ലാം സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിരുന്നു, നിരന്തരം വിവാദങ്ങളിൽപെട്ടിട്ടുള്ള വ്യക്തിയാണ് രജിത് കുമാർ. ഇപ്പോൾ വിവാഹത്തേ കുറിച്ച് ചില ചിന്തകൾ പങ്കുവയ്ക്കുകയാണ് ഒരു യു.ടുബ് ചാനലിലൂടെ.
സര്‍ക്കാരിന്റെ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകളുടെ മൂല്യബോധന ജാഥയുടെ ക്യാപ്റ്റനും സ്റ്റുഡന്റ്സ് കേഡറ്റ് പരിശീലകനുമായിരുന്നു ഇദ്ദേഹം
2001ൽ വിവാഹിതനായ താരം ഇപ്പോൾ വിവാഹമോചിതനാണ്. രണ്ടാം വിവാഹത്തെക്കുറിച്ച് താരം പറയുന്നതിങ്ങനെ.. ആറേഴ് നിബന്ധനകളുണ്ട് വിവാഹത്തിന് അതിലൊന്നാമത്തെത് കുറെ ഡിഗ്രികൾ വേണമെന്നുള്ളതാണ്. ഡിഗ്രികള്‍ എന്റെയത്ര ഇല്ലെങ്കിലും കുറേയെങ്കിലും വേണം. ഒരിക്കലുമൊരു കുമാരിയെ വിവാഹം ചെയ്യില്ല, ഇതാണ് അടുത്ത നിബന്ധന. എന്നേക്കാളും ആക്ടീവായിരിക്കണം ആ കുട്ടി, എനിക്ക് വയ്യാതെ വന്നാലും സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും ചെയ്യാന്‍ ആ കുട്ടിക്ക് കഴിയണം. . വിവാഹമോചനം നേടിയവരോ, ഭര്‍ത്താവ് മരിച്ചവരോ അങ്ങനെയുള്ള ഒരാളെയേ വിവാഹം കഴിക്കുകയുള്ളൂ. കല്യാണം കഴിഞ്ഞാല്‍ 10 വര്‍ഷത്തേക്ക് അധികം കാണരുത്, അതായത് താൻ ഇപ്പോൾ ചെയ്യുന്ന ചാരിറ്റി വർക്കുകൾ, ജനങ്ങളുമായുള്ള ബന്ധങ്ങൾ, സാമൂഹിക ഇടപെടലുകൾ ഇതിനായി നീക്കി വയ്ക്കുന്ന സമയം ഭാവി ഭാര്യക്കായി മാറ്റി വയ്ക്കാൻ ആകില്ല. അതെല്ലാം ഉൾകൊള്ളുന്ന ആളാകണം വരേണ്ടത്.
ഇടയ്ക്കിടയ്ക്ക് കണ്ടാല്‍മതി. സകലസമയവും ഒപ്പമുണ്ടാവരുത്.
ഭാര്യ- ഭര്‍ത്താവ്-കുട്ടികള്‍ ഈ സങ്കല്‍പ്പത്തോട് താല്പര്യമില്ല. വിവാഹം ചെയ്യാന്‍ പോവുന്ന സ്ത്രീക്ക് മക്കളുണ്ടാവാന്‍ പാടില്ല. മക്കളെ ഇഷ്ടമല്ലാത്തത് കൊണ്ടല്ല, മക്കളെ ഒരുപാട് ഇഷ്ടമാണ്.കുട്ടികൾ വേണ്ടാ എന്നു പറയാൻ കാരണം ഇനി ഒരു കുട്ടി ഉണ്ടായി അവൻ സ്കൂളിൽ പോകുമ്പോൾ ഞാൻ അപ്പൂപ്പൻ ആകും. പി.ടി.എ മീറ്റീങ്ങിൽ അപ്പൂപ്പനേ പോലെ ഉള്ള ഒരാൾ പോകുമ്പോൾ ആ കുട്ടിയുടെ മാനസീകവസ്ഥ എന്തായിരിക്കും..അതാണ് വിഷയം.ഭാര്യയും മക്കളുമൊക്കെയായി പോവുമ്പോള്‍ സമൂഹത്തെ നഷ്ടമാവും. അത് പറ്റില്ല. എനിക്കെല്ലാം സമൂഹമാണ്, നിങ്ങളാണെന്നും രജിത് പറഞ്ഞു