മലയാള സിനിമ പ്രേമികൾക്കും ടെലിവിഷൻ പ്രേമികൾക്കും ഏറെ സുപരിചതമായ നടിയാണ് മുക്ത. ഭർത്താവ് റിങ്കുടോമിയും മകൾ കിയാരയും ഒന്നിച്ചുള്ള വിശേഷങ്ങൾ മുക്ത സോഷ്യ്ൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. റിമി ടോമിയുടെ സഹോദരൻ പെണ്ണുകാണാൻ വന്നതിന്റെ രസകരമായ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് മുക്ത.
2015ലായിരുന്നു ഇരുവരുടേയും വിവാഹം. ഇവർക്ക് ഒരു മകളാണ്. വിവാഹം കഴിഞ്ഞ് അഞ്ച് വർഷങ്ങൾക്ക് ശേഷം തന്റെ പെണ്ണുകാണൽ ചടങ്ങിന്റെ ചിത്രങ്ങളും ഓർമകളും പങ്കുവയ്ക്കുകയാണ് മുക്ത. കോലഞ്ചേരിയിൽ ജോർജ്ജിന്റെയും സാലിയുടെയും രണ്ടു മക്കളിൽ ഇളയവളാണ് മുക്ത ജോർജ്. യഥാർഥ പേര് എൽസ ജോർജ് എന്നാണ്.
View this post on Instagram
????5years back ???? july 12th, sweet memmories????❤️???? എന്റെ പെണ്ണ് കാണൽ????
ലാൽ ജോസ് സംവിധാനം ചെയ്ത് 2006-ൽ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് മുക്ത ജോർജ്. പിന്നീട് താമരഭരണി എന്ന തമിഴ് ചിത്രത്തിലഭിനയിച്ചു. ഗോൾ, നസ്രാണി, ഹെയ്ലസാ, കാഞ്ചീപുരത്തെ കല്യാണം തുടങ്ങി നിരവധി ചിത്രങ്ങളിൽ മുക്ത അഭിനയിച്ചു