ബ്രഹ്മപുരത്ത് കടുത്ത മനുഷ്യാവകാശ ലംഘനം നടന്നു – ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ.

കൊച്ചി . ബ്രഹ്മപുരത്ത് കടുത്ത മനുഷ്യാവകാശ ലംഘനം നടന്നെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ഐക്യരാഷ്ട്ര സഭ നിർദേശിച്ച സുരക്ഷാ മാനദണ്ഡങ്ങളൊന്നും ആദ്യ ദിനങ്ങളിൽ ബ്രഹ്മപുരത്ത് പാലിച്ചില്ല. രക്ഷാപ്രവർത്തകർക്ക് സുരക്ഷ മാനദണ്ഡപ്ര കാരമുള്ള മാസ്കുകൾ പോലും ലഭ്യമാക്കിയില്ല – ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കുറ്റപ്പെടുത്തി.

ബ്രഹ്മപുരത്തെ തീ അണച്ചതിൽ പിന്നെ ഒരു കൂട്ടർ അതിൻ്റെ ക്രഡിറ്റ് ഏറ്റെടുക്കാനുള്ള ശ്രമം നടത്തുകയാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ബ്രഹ്മപുരത്തെ തീയണയ്ക്കാൻ രംഗത്തിറങ്ങിയ രക്ഷാപ്രവർത്തകരെ അനുമോദിക്കാനായി കൊച്ചിയിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ദേവൻ രാമചന്ദ്രൻ ഇങ്ങനെ പറഞ്ഞത്.