68 കിലോയിൽ നിന്ന് 88 കിലോയിലേക്കെത്തിയതിന്റെ മേക്കോവർ ചിത്രം പങ്കുവെച്ച് കൃഷ്ണ ശങ്കർ

മലയാളത്തിലെ മികച്ച ചിത്രങ്ങളായ നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രീയങ്കരനായ നടനാണ് കൃഷ്ണ ശങ്കർ. പിന്നീട് വള്ളീം തെറ്റി, പുള്ളീം തെറ്റി, മരുഭൂമിയിലെ ആന, ആദി, അള്ളു രാമേന്ദ്രൻ, തൊബാമ തുടങ്ങിയ ചിത്രങ്ങളിൽ കൃഷ്ണ ശങ്കർ വേഷമിട്ടു. ഹാസ്യത്തിന് പ്രധാന്യമുള്ള വേഷങ്ങളിലാണ് അദ്ദേഹം ഏറെ തിളങ്ങിയത്. സമൂഹമാധ്യമങ്ങളിൽ താരത്തിന് നിരവധി ആരാധകരുണ്ട്. ഇപ്പോളിതാ 68 കിലോയിൽ നിന്നും ശരീരഭാരം 84 ആക്കിയ ചിത്രങ്ങളാണ് നടൻ പങ്കുവച്ചിരിക്കുന്നത്.

“കിച്ചുവിൽ നിന്നും മമ്മൂവിലേക്ക്” എന്ന ക്യാപ്ഷനോടെയാണ് നടൻ ചിത്രങ്ങൾക്ക് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. ‘തൊബാമ’ എന്ന സിനിമയ്ക്കായി 16 കിലോ ശരീരഭാരം കൂട്ടിയ കാര്യമാണ് കൃഷ്ണ ശങ്കർ പറയുന്നത്. മൊഹ്‌സിൻ കാസിം സംവിധാനം ചെയ്ത തൊബാമ 2018ൽ റിലീസായ ചിത്രമാണ്.

 

View this post on Instagram

 

കിച്ചുവിൽ നിന്ന് മമ്മുവിലേക്ക്!???? 68kgs to 84kgs. #thobama

A post shared by Krishna Sankar (@krisnasankar) on

രസകരമായ കമന്റുകളാണ് പോസ്റ്റിന് അടിയിൽ നിറയുന്നത്. ഇപ്പോൾ മമ്മുവിൽ നിന്ന് കിച്ചുവിലേക്ക് എത്തിയോ എന്നാണ് ചിലരുടെ ചോദ്യം. താരത്തിന്റെ ഡെഡിക്കേഷനെ പ്രശംസിക്കുന്നവരുമുണ്ട്. മൊഹസിൻ കാസിം സംവിധാനം ചെയ്ത തൊബാമയിലാണ് മമ്മു എന്ന കഥാപാത്രമായി കൃഷ്ണ ശങ്കർ എത്തിയത്. സിജു വിൽസൺ, ഷറഫുദ്ദിൻ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.