ജഗതിയുടെ രണ്ട് മക്കളുടെ കല്യാണവും ലോകം മുഴുവൻ വിളിച്ചു, അതിന്റെ വിഷമം ഉണ്ട്- ഖദീജ

വർഷങ്ങൾക്കു മുമ്പ് ​ഖദീജ എന്ന നട ജദ​ഗദിയെക്കുറിച്ചും മല്ലികയെക്കുറിച്ചും പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ജഗതി മല്ലിക വിവാഹം മലയാള സിനിമാ രംഗത്ത് അദ്ദേഹം  ചുവടുറപ്പിക്കുന്നതിന് മുന്പുതന്നെ  കഴിഞ്ഞിരുന്നു. ഒരു ക്യാമ്പസ് പ്രണയത്തിന്റെ ബാക്കിയെന്നോണം മല്ലികയെ ജഗതി താലി ചാർത്തി.രാഷ്ട്രീയവും, നാടകവും ഉൾപ്പെടെ മാർ ഇവാനിയസ് കോളേജിലെ എല്ലാ മേഖലയിലെയും നിറ സാന്നിധ്യം ആയിരുന്നു ജഗതി ശ്രീകുമാർ.കലോത്സവ വേദികളിൽ നിന്നും വുമൻസ് കോളേജിന്റെ വിദ്യാർത്ഥികളുടെ നേതൃ നിരയിലുള്ള മല്ലികയെ കാണാനും പ്രണയിക്കാനും കാലതാമസം വേണ്ടി വന്നില്ല ജഗതി ശ്രീകുമാറിന്.

ഖദീജയുടെ വാക്കുകളിങ്ങനെ, ഒരീസം സന്ധ്യയ്ക്ക് ജഗതി ശ്രീകുമാറും മല്ലികയും കൂടി എന്റെ വീട്ടിലേക്ക് വന്നു. അന്ന് ജഗതി വല്ലാതെ വിഷമിച്ചിരുന്നു. ഒരുപാട് നാൾ എന്റെ വീട്ടിൽ താമസിച്ചു. രണ്ട് പേർക്കും ജോലി ഇല്ലായിരുന്നു. ഞാനവർക്ക് വേണ്ടി ഒരു സ്ഥലത്ത് ജോലി അന്വേഷിച്ചു. നിങ്ങൾക്ക് വേറെ പണിയില്ലേ എന്നാണ് അവരെന്നോട് ചോദിച്ചത്.

അങ്ങനെ അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണ്ടേ എന്ന് കരുതി, കുറച്ച് നാൾ പണിയെടുത്ത കാശ് കൊണ്ട് കൽപക സ്റ്റുഡിയോയുടെ പുറകിൽ ഒരു വീടെടുത്ത് കൊടുത്തു. അത്രയധികം സഹായങ്ങൾ ഞാൻ പലർക്കും ചെയ്ത് കൊടുത്തിട്ടുണ്ട്. ഇന്നത്തെ പല താരങ്ങളും സംവിധായകരുമൊക്കെ വീട്ടിൽ വന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്’.

പക്ഷേ ഇന്ന് ജഗതി എന്നെ കണ്ടാൽ അറിയില്ല. മല്ലിക കണ്ടാൽ ഹാ.. എന്ന് പറയും. എന്നോട് മിണ്ടാൻ തന്നെ ജഗതിയ്ക്ക് മടിയാണ്. അവന്റെ രണ്ട് മക്കളുടെ കല്യാണം വന്നിട്ട് എനിക്കൊരു ക്ഷണക്കത്ത് അയച്ചിട്ടില്ല. എന്റെ ഒരു കൂടപ്പിറപ്പിനെ പോലെയാണ് അവനെ ഞാൻ കണ്ടത്. നെടുമുടി വേണു അവന്റെ മകന്റെ കല്യാണത്തിന് എന്നെ വിളിച്ചു. ഭീമൻ രഘു വിളിച്ചു, ജഗദീഷുമൊക്ക വിളിച്ചിട്ടുണ്ട്. പക്ഷേ ജഗതിയുമായി മാത്രം ബന്ധമൊന്നുമില്ലാതായി പോയി. ജഗതിയുടെ രണ്ട് മക്കളുടെ കല്യാണവും ലോകം മുഴുവൻ വിളിച്ചു. അതിന്റെ വിഷമം ഉണ്ട്

. 2012 മാർച്ച് 10ന് കാലിക്കട്ട് സർവകലാശാലക്ക് സമീപത്ത് പാണമ്പ്രയിലെ വളവിൽ വെച്ചാണ് ജഗതിക്ക് അപകടം സംഭവിച്ചത്. ജഗതി സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ചാണ് അപകടം നടന്നത്.  തിരുവമ്പാടി തമ്പാൻ, ഇടവപ്പാതി, ഗ്രാൻഡ് മാസ്റ്റർ, കിംഗ് ആൻഡ് കമ്മീഷണർ, മാസ്റ്റേഴ്സ്, കൗബോയ്സ്, സ്ട്രീറ്റ് ലൈറ്റ്, ബോംബെ മിഠായി തുടങ്ങി പത്തോളം ചിത്രങ്ങളിലായിരുന്നു ജഗതി അന്ന് അഭിനയിച്ച് വന്നിരുന്നത്. ജഗതിയെ ഒഴിവാക്കിയും കഥയിൽ മാറ്റം വരുത്തിയും പലരും പടം പൂർത്തിയാക്കുകയായിരുന്നു. തിരുവമ്പാടി തമ്പാന്റെ ലൊക്കേഷനിൽ നിന്നും ഇടവപ്പാതിയുടെ ലൊക്കേഷനിലേക്ക് പോകുംവഴിയായിരുന്നു അപകടം സംഭവിച്ചത്.