ഇനിയെങ്കിലും എനിക്ക് ജോലി ചെയ്ത് ജീവിക്കണം; തിരിച്ചു വരവിനെക്കുറിച്ച് പ്രിയങ്ക

ഒരുപിടി ചിത്രങ്ങള്‍ ചെയ്തുകൊണ്ട് പ്രേക്ഷകര്‍ക്കിടയില്‍ പ്രിയങ്കരിയായ നടിയാണ് പ്രിയങ്ക. എന്നാല്‍ ഒന്ന് രണ്ട് ചിത്രങ്ങള്‍ക്ക് ശേഷം നടിയെ കാണാനില്ലെന്നായിരുന്നു ആരാധകരുടെ പരാതി. ഇവിടം സ്വര്‍ഗമാണ് എന്ന ചിത്രത്തില്‍ നടി ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. മകന്‍ ജനിച്ചപ്പോള്‍ അവന്റെ കാര്യങ്ങളില്‍ ഒപ്പം ഉണ്ടാവണമെന്ന് തോന്നിയതുകൊണ്ടാണ് തുടര്‍ച്ചയായി സിനിമകള്‍ ചെയ്യാതിരുന്നതെന്നാണ് പ്രിയങ്ക പറയുന്നത്.

പ്രിയങ്ക എന്തുകൊണ്ടാണ് തുടര്‍ച്ചയായി സിനിമകള്‍ ചെയ്യാത്തതെന്ന് ചിലര്‍ ചോദിക്കാറുണ്ടെന്നും തന്റെ കൈയ്യില്‍ അതിന് മറുപടിയുണ്ടെന്നും പറയുകയാണ്  പ്രിയങ്ക.

മകന്റെ വളര്‍ച്ച എന്‍ജോയ് ചെയ്യുന്ന ഒരാളാണ് ഞാന്‍. മകന്റെ കാര്യങ്ങളില്‍ പലപ്പോഴും കൂടെയുണ്ടാവാനും ഞാന്‍ ശ്രമിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി കുറേ പടങ്ങള്‍ ചെയ്യാതിരുന്നതും അതുകൊണ്ടായിരുന്നു. കുഞ്ഞിന് എന്നെ മിസ്സ് ചെയ്യരുതെന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു. ഇപ്പോള്‍ മകന്‍ കുറച്ച് വലുതായി. ഇനിയെങ്കിലും നമ്മള്‍ ജോലി ചെയ്ത് തുടങ്ങണ്ടേ. നമുക്ക് ജീവിക്കണ്ടേ,’ പ്രിയങ്ക പറയുന്നു.

നിലവില്‍ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 12ത് മാനിലാണ് പ്രിയങ്ക അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മോഹന്‍ലാലാണ് 12ത് മാനിലെ കേന്ദ്രകഥാപാത്രമായെത്തുന്നത്.കൂടുതല്‍ സിനിമകള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ടെന്നും ഇനിയും അവസരങ്ങള്‍ വന്നാല്‍ ചെയ്യാനാണ് തീരുമാനമെന്നും പ്രിയങ്ക പറഞ്ഞു.