മദ്യപിച്ച് കാർ ഓടിച്ചതിന് പോലിസുപിടിച്ച സം​ഗീത ഇപ്പോൾ പഴയ സം​ഗീതയല്ല

ഒട്ടനവധി പരമ്പരകളിലൂടെ മലയാളികളുടെ സ്വീകരണ മുറിയിലെ താരമായ ആളാണ് സംഗീത മോഹൻ. താരം ഇപ്പോൾ അഭിനയം ഒക്കെ മാറ്റിവച്ചു കഥ എഴുതുന്ന തിരക്കിലാണ്. മലയാളത്തിലെ സൂപ്പർഹിറ്റ് സീരിയലുകൾ പിറന്നത് സംഗീതയുടെ പേനാ തുമ്പിൽ നിന്നുമായിരുന്നു. അഭിനയത്തിൽ സജീവം അല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.ആത്മസഖിയും വാസ്തവവും സീതാകല്യാണവുമടക്കം അഞ്ചിലധികം പരമ്പരകള്‍ക്കാണ് സംഗീത രചന നിര്‍വഹിച്ചത്.

ഷ്യാനെറ്റും മറ്റും വരുന്നതിന് മുൻപ് തന്നെ ദൂരദർശൻ സീരിയലുകളിൽ സംഗീത മോഹൻ താരമായിരുന്നു ജ്വാലയായി എന്ന ഹിറ്റ് സീരിയലിലും അതിന്റെ രണ്ടാം ഭാഗമായ വീണ്ടും ജ്വാലയായി എന്ന സീരിയലിലും താരം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. സീരിയലിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരം ദൂരദർശന്റെ നിരവധി ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.സീരിയലുകളിൽ സജീവമായി നിൽക്കുമ്പോഴാണ് സംഗീത മോഹനെ മദ്യപിച്ഛ് ലക്ക് കെട്ട് കാർ ഓടിച്ച കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്യുന്നത്.

മദ്യപിച്ച് കാർ ഓടിച്ച സംഗീത മോഹൻ പിടിക്കപ്പെട്ടപ്പോൾ പോലീസുകാർക്കെതിരെ കയർത്ത് സംസാരിക്കുകയും ചെയ്തിരുന്നു. അതിന്റെ വീഡിയോ ദൃശ്യങ്ങൾ അന്ന് വ്യാപകമായി പ്രചരിച്ചിരുന്നു.അഭിനയ ജീവിതത്തിലേക്ക് ഇനിയൊരു മടക്കമുണ്ടാകുമോ എന്ന ചോദ്യത്തിന് എല്ലാം ദൈവ നിശ്ചയമാണെന്നാണ് സംഗീത മോഹന്റെ മറുപടി