സങ്കടം തോന്നുമ്പോഴെല്ലാം അപ്പോൾ തന്നെ ഞാനെന്റെ കുട്ടിക്കാല ചിത്രങ്ങളെടുത്ത് നോക്കും

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കൃഷ്ണകുമാർ.സോഷ്യൽ മീഡിയകളിലും നടൻ സജീവമാണ്.നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടന്റെ മൂത്ത മകൾ അഹാന കൃഷ്ണകുമാറും തന്റെ ജീവിതം അഭിനയത്തിലൂടെയാണെന്ന് തെളിയിച്ച് കഴിഞ്ഞു.താരകുടുംബം ഒന്നടങ്കം മലയാളി പ്രേക്ഷകർക്ക് സുപരിചിതരാണ്.യൂട്യൂബിൽ നിറഞ്ഞ് നിൽക്കുന്ന കുടുംബമാണ് കൃഷ്ണകുമാറിന്റേത്.കൃഷ്ണകുമാറും നാല് പെൺമക്കളും ഭാര്യയും യൂട്യൂബിൽ നിറ സാന്നിധ്യമാണ്.

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്ന അഹാനയ്ക്ക് പ്രേക്ഷകരുടെ ഇഷ്ടത്തിനൊപ്പം തന്നെ പലപ്പോഴും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.ഇതിനിടയിൽ താരം തന്റെ രസകരമായ ചിത്രങ്ങളും വീഡിയോകളും താരം ആരാധകർക്കായി പങ്കുവയക്കാറുമുണ്ട്.തന്റെ കുട്ടിക്കാല ചിത്രമാണ് ആഹാന ഇപ്പോൾ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

“എന്തെങ്കിലും സങ്കടം തോന്നുമ്പോഴെല്ലാം അപ്പോൾ തന്നെ ഞാനെന്റെ കുട്ടിക്കാല ചിത്രങ്ങളെടുത്ത് നോക്കും.എന്നെ ബാധിക്കുന്ന ഏത് പ്രശ്‌നങ്ങളും അപ്പോൾ തന്നെ ഇല്ലാതാവും.മിക്കവാറും മാജിക്ക് പോലെ,എന്റെ മനസ്സ് സന്തോഷകരമായ ഒരിടത്തേക്ക് യാത്ര പോകും,”എന്നാണ് അഹാന ചിത്രത്തോടൊപ്പം മനസ്സ് തുറന്നുള്ള കുറിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്

അടുത്തിടെയാണ് താരം ഇരുപത്തിയഞ്ചാം ജന്മദിനം ആഘോഷിച്ചത്.2014ൽ രാജീവ് രവി ചിത്രം ഞാൻ സ്റ്റീവ് ലോപ്പസിലൂടെയായിരുന്നു അഹാന സിനിമയിലെത്തുന്നത്.ഇന്ന് മലയാളത്തിലെ യുവനടിമാരിൽ ഭാവി താരമായാണ് അഹാനയെ വിലയിരുത്തുന്നത്പോയ വർഷം ലൂക്കയിലെ പ്രകടനത്തിലൂടെ താരം കെെയ്യടി നേടിയിരുന്നു.അഹാനയുടെ പാത പിന്തുടർന്ന് സഹോദരി ഇഷാനി സിനിമയിലേക്ക് എത്തുകയാണ്

https://www.instagram.com/p/CGexUJhA3Y_/?utm_source=ig_embed