കുഞ്ഞുങ്ങളെ കരയിക്കുന്ന സൈക്കോ ഡാഡിയാണ് ഞാനെന്ന് അജു വർഗീസ്

2010-ൽ പുറത്തിറങ്ങിയ മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് ആസിഫ് അലി മലയാളചലച്ചിത്രലോകത്തിലേക്ക് പ്രവേശിച്ചത്.ഇപ്പോൾ നടനും നിർമാതാവുമൊക്കെ ആയി മാറിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരംഎങ്കിലും അജുവിന് ഫുൾ സപ്പോർട്ടായി ഭാര്യ ടീന(ആഗസ്റ്റിന) കൂടെ തന്നെയുണ്ടെന്നുള്ള കാര്യം ആരാധകർക്ക് അറിയാം. നാല് മക്കളാണ് താരത്തിന് ഉള്ളത് അതും ഇരട്ട കുട്ടികൾ. വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ ഇവാനും ജൂവാനും ജനിച്ചു. ഇവർക്ക് മൂന്ന് വയസ് തികയുന്നതിനിടയിലാണ് ജാക്കും ലൂക്കും ജനിച്ചത്.

മകനൊപ്പമുള്ള ഒരു ചിത്രം പങ്കുവയ്ക്കുകയാണ് അജു ഇപ്പോൾ. കരയുന്ന മകനോട് വിരൽചൂണ്ടി സംസാരിക്കുകയാണ് ചിത്രത്തിൽ അജു. സൈക്കോ ഡാഡി എന്ന ക്യാപ്ഷനോടെയാണ് അജു ചിത്രം പങ്കുവച്ചിരിക്കുന്നത്. രസകരമായ ചിത്രത്തിന് കമന്റുകളുമായി നിരവധി താരങ്ങളും എത്തിയിട്ടുണ്ട്.

 

View this post on Instagram

 

love to do this ???? Psycho dad ????

A post shared by Aju Varghese (@ajuvarghese) on

തന്റെ നാലുമക്കൾക്കുമൊപ്പം ക്വാറന്റെയിൻ കാലം ചെലവഴിക്കുന്നതിന്റെ ചിത്രം മുൻപും അജു പങ്കുവച്ചിരുന്നു. ഒരു ചുമരു മൊത്തം കുട്ടിപ്പടയുടെ വരകളാൽ നിറഞ്ഞിരിക്കുകയാണ് ചിത്രത്തിൽ. “ചിത്രരചന വളരെ സിമ്ബിൾ അല്ലെ.. ദേ കണ്ടോ. ഇത്രേയുള്ളൂ!!!” എന്നാണ് അജു ചിത്രത്തിന് നൽകിയ ക്യാപ്ഷൻ.

2014 ഫെബ്രുവരി 24 ന് കടവന്ത്ര എംകുളം പള്ളിയിൽ വെച്ചായിരുന്നു അജു വർഗീസിന്റെയും അഗസ്റ്റീനയുടെയും വിവാഹം നടന്നത്. പരിചയപ്പെട്ട് ഇഷ്ടത്തിലായതാണെങ്കിലും ഇത് പ്രണയവിവാഹമല്ലെന്നും വീട്ടുകാർ തമ്മിൽ ആലോചിച്ച് ഉറപ്പിച്ചതാണെന്നും നേരത്തെ അജു തുറന്ന് പറഞ്ഞിരുന്നു