ആലുവ മണപ്പുറത്ത് അനാശാസ്യം, പൊന്തക്കാടുകൾക്ക് ഉള്ളിൽ

ആലുവ : ആലുവ ശിവരാത്രി മണൽപ്പുറത്തിന് സമീപം ഒരു കാടുണ്ട്, ശെരിക്കും വർഷങ്ങൾക്ക് മുൻപ് നഗരസഭതന്നെ നട്ടുപിടിപ്പിച്ച മരങ്ങൾ ഇന്ന് വളർന്ന് വലിയ കാടായി മാറിയിരിക്കുന്നു. എന്നാൽ ഈ കാടാണ് ഇപ്പോൾ നാട്ടുകാരുടെ പേടിസ്വപ്നമായി മാറിയിരിക്കുന്നത്. കാടിന്റെ പച്ചപ്പിനിടയിൽ നടക്കുന്നത് അനാശാസ്യപ്രവർത്തനങ്ങൾ ആണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

സ്‌കൂൾകുട്ടികൾ ഉൾപ്പടെ ഇവിടേയ്ക്ക് മറ്റു ലക്ഷ്യങ്ങളോടെ എത്തുന്നു. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഇതാണ് ആലുവ മനപ്പുറത്തിന് സമീപം നടക്കുന്നത്. ആരെയും ഭയക്കാതെ തന്നെ അനാശാസ്യത്തിന് ആളുകൾ ഇവിടേയ്ക്ക് എത്തുന്നതായി നാട്ടുകാർ പറയുന്നു. സർക്കാർ ലക്ഷങ്ങൾ മുടക്കി ഒരുക്കിയ പാർക്കിൽ കുട്ടികൾ എത്തുന്നില്ല. പകരം ഇവയെല്ലാം സാമൂഹ്യവിരുദ്ധരുടെ താവളമാകുകയാണ്.

ശുചിമുറിയും കെട്ടിടവുമെല്ലാം പാഴായി കിടക്കുന്നു എന്ന് പറയാനാകില്ല, ഇതെല്ലം സാമൂഹ്യവിരുദ്ധരും മയക്കുമരുന്ന് റാക്കറ്റുകളും കൃത്യമായി ഉപയോഗപ്പെടുത്തുന്നു. മുൻപ് ഏറ്റവും നല്ല വിനോദസഞ്ചാര കേന്ദ്രമായിരുന്ന ഇടമാണ് ഇന്ന് ഇത്രയും അധഃപതനം നേരിടുന്നത്. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ ഇവിടെ എന്തും നടക്കുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്.