ബെഡ്റൂം ഫോട്ടോഷോട്ടുകൾ പോലും ഇത്ര വൾഗർ ആയി കണ്ടിട്ടില്ല, സേവ് ദ ഡേറ്റ് ചിത്രങ്ങൾക്ക് വിമർശനം

മാറിയ കാലത്തിനനുസരിച്ച് മാറി വന്ന കല്യാണ ഒരുക്കങ്ങളിലൊന്നാണ് സേവ് ദ ഡേറ്റ് വീഡിയോകൾ. ആദ്യം ഫോട്ടോകൾ ആയിരുന്നെങ്കിൽ ഇന്ന് ഫോട്ടോയ്ക്കൊപ്പം വീഡിയോകളും ട്രെൻഡിങ് ആവുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു ഫോട്ടോ ഷൂട്ട് ആണ് വൈറലായി മാറിയിരിക്കുന്നത്. ഇതൊരു വെഡിങ് ഫോട്ടോഷൂട്ട് ആണ്. ചിത്രത്തിൽ നവവരനെയും നവവധുവിനെയും കാണാം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് അത്തരമൊരു ഫോട്ടോഷൂട്ടാണ്.

ബെഡ്റൂം ഫോട്ടോഷോട്ടുകൾ പോലും ഇത്ര വൾഗർ ആയി കണ്ടിട്ടില്ല അല്ലെങ്കിൽ ഇത്രത്തോളം ഹോട്ടായി ചിത്രീകരിക്കപ്പെട്ടിട്ടില്ല, എന്തെല്ലാം കോപ്രായങ്ങൾ ഇനി കാണേണ്ടി വരും, കാലത്തിന്റെ ഒരു പോക്കെ എന്നാണ് സോഷ്യൽ മീഡിയയിലെ ഭൂരിഭാ​ഗം ആളുകളുടെയും പക്ഷം. ദമ്പതികൾക്ക് കുഴപ്പമില്ലെങ്കിൽ പിന്നെ നാട്ടുകാർക്ക് എന്താണെന്ന് ചോദിക്കുന്നവരുമുണ്ട്.

സേവ് ദി ഡേറ്റ്, വിവാഹ വീഡിയോ എന്നിവയെല്ലാം വ്യത്യസ്തമായി അവതരിപ്പിക്കുന്നവരാണ് പുതിയ തലമുറ. വിവാഹ തീയതി നിശ്ചയിച്ചാൽ, എങ്ങനെ വ്യത്യസ്തമായ ഒരു സേവ് ദി ഡേറ്റ് ഷൂട്ട് ചെയ്യാമെന്നാണ് വധൂവരൻമാരുടെയും ഫോട്ടോഗ്രാഫർമാരുടെയും ആലോചന.