എന്നാലും അതിനെ കൊന്നു കളഞ്ഞല്ലോടാ മഹാപാപീ, ആലുവയിലെ ആറുവയസുകാരിയുടെ ക്രൂരകൊലപാതകത്തിൽ കുറിപ്പുമായി അഞ്ജു പാർവ്വതി പ്രബീഷ്

കള്ള് ഒക്കെ പോഷകാഹാരം ആയ നാട്ടിൽ, മദ്യം പ്രധാന വരുമാന സ്രോതസ്സ് ആയ നാട്ടിൽ ഇവനെ പോലുള്ള ക്രിമിനലുകൾ പൂണ്ടു വിളയാടിയില്ലെങ്കിലേ അത്ഭുതമുള്ളൂ .ആറുവയസുകാരിയുടെ കൊലപാതകത്തിൽ ഫേസ്ബുക്ക് കുറിപ്പുമായി അഞ്ജു പാർവ്വതി പ്രബീഷ്. എന്നാലും അതിനെ കൊന്നു കളഞ്ഞല്ലോടാ മഹാപാപീ .വാർത്ത കണ്ടിട്ട് സഹിക്കുന്നില്ല മോളെ. വാർത്ത കണ്ട് അമ്മ കരയുന്നത് എന്തിനെന്ന് അടുത്തിരുന്ന് അഞ്ചുവയസുകാരി ചോദിക്കുമ്പോൾ അവളെ പോലെ ഒരു കുഞ്ഞിനെ ഒരുത്തൻ കൊന്നുവെന്ന് അവൾക്ക് മനസ്സിലായിട്ടുണ്ട്. അതിന്റെ ആശങ്കയും ഭയവും അവളിലും ഉണ്ട്. ശരിക്കും ഈ നാട് എന്താണ് ഇങ്ങനെ?? അറിയില്ല!!എന്നിങ്ങനെയാണ് അഞ്ജുവിന്റെ കുറിപ്പ്

അഞ്ജു പാർവ്വതിയുടെ കുറിപ്പ് വായിക്കാം

എന്നാലും അതിനെ കൊന്നു കളഞ്ഞല്ലോടാ മഹാപാപീ 😪😪😪വാർത്ത കണ്ടിട്ട് സഹിക്കുന്നില്ല മോളെ. മനസ്സിൽ കുഞ്ഞരി പല്ലുകൾ കാട്ടി ചിരിക്കുന്ന ഈ മുഖമാണ്. കണ്ടെത്തും എന്ന് തന്നെ തീവ്രമായി പ്രതീക്ഷിച്ചു, പ്രാർത്ഥിച്ചു. പക്ഷേ എല്ലാ പ്രാർത്ഥനകളെയും പ്രതീക്ഷകളെയും വിഫലമാക്കി പൊന്ന് മോളെ അവൻ കൊന്നുകളഞ്ഞു.

ഇതെഴുതുമ്പോൾ അടുത്ത് ഇരിപ്പുണ്ട് എന്റെ അഞ്ചു വയസ്സുകാരി ആമി. വാർത്ത കണ്ട് അമ്മ കരയുന്നത് എന്തിനെന്ന് അത്രയ്ക്ക് മനസ്സിലായിട്ടില്ല എങ്കിലും അവളുടെ മുഖത്തും വല്ലാത്ത ഒരു നോവുണ്ട്. അവളെ പോലെ ഒരു കുഞ്ഞിനെ ഒരുത്തൻ കൊന്നുവെന്ന് അവൾക്ക് മനസ്സിലായിട്ടുണ്ട്. അതിന്റെ ആശങ്കയും ഭയവും അവളിലും ഉണ്ട്. ശരിക്കും ഈ നാട് എന്താണ് ഇങ്ങനെ?? അറിയില്ല!!

കേവലം അഞ്ച് വയസ്സ് മാത്രം പ്രായമുള്ള ഒരു പിഞ്ച് കുഞ്ഞിനെ എങ്ങനെയാണ് കൊന്ന് ചാക്കിൽ കെട്ടി താഴ്ത്താൻ കഴിയുന്നത്? ഇവനൊക്കെ മനുഷ്യനാണോ? അതിഥികളെ പ്രത്യേകിച്ചും ഒരു മത വിഭാഗത്തിലുള്ള അതിഥികളെ വല്ലാതെ ഊട്ടി പോറ്റുന്ന ഒരു നാട്ടിൽ കൃത്യമായ ഐഡന്റിറ്റി ഒന്നും ഇല്ലാതെ വരുന്നവനും ഉണ്ട് ജോലിയും വീടും ഒക്കെ ഇവിടെ. എന്ത് മാത്രം പിഴച്ച സിസ്റ്റം ആണ് ഇവിടെ. ലഹരി കച്ചവടം തഴച്ചു വളർന്നു പടർന്നു പന്തലിച്ച ഒരു നാട്ടിൽ പെരുമ്പാവൂർ, ആലുവ ഭാഗങ്ങളിൽ ഉള്ള അന്യസംസ്ഥാന തൊഴിലാളികൾ ഉണ്ടാക്കുന്ന ക്രമസമാധാന പ്രശ്നങ്ങൾ ധാരാളമാണ്.

ട്രെയിനിൽ ഒക്കെ യാത്ര ചെയ്യുന്ന ഇവരെ പലപ്പോഴും ലഹരി ഉപയോഗിച്ചു അബോധാവസ്ഥയിലാണ് കണ്ടിട്ടുള്ളത്. ഇന്നലെ കുഞ്ഞിനെ തട്ടിക്കൊണ്ട് പോയ ഇവനും അമിതമായി മദ്യാസക്തി ഉള്ളവൻ.അതുകൊണ്ടാണ് പോലീസ് രാത്രിയിൽ തന്നെ ഇവനെ പിടിച്ചിട്ടും ഇവനിൽ നിന്നും ഒന്നും ചോദിച്ചു അറിയാൻ കഴിയാതിരുന്നത്. കള്ള് ഒക്കെ പോഷകാഹാരം ആയ നാട്ടിൽ, മദ്യം പ്രധാന വരുമാന സ്രോതസ്സ് ആയ നാട്ടിൽ ഇവനെ പോലുള്ള ക്രിമിനലുകൾ പൂണ്ടു വിളയാടിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

നിലവിൽ ഒരേ ഒരു വാർത്ത കേൾക്കാൻ മാത്രം ആഗ്രഹിക്കുന്നു. അന്വേഷണം നടക്കുന്നതിനിടെ ജീപ്പിൽ നിന്നും ചാടി പോയ പ്രതിയെ പോലീസ് വെടി വച്ചു കൊന്നുവെന്ന വാർത്ത. പക്ഷേ അത് ഒരിക്കലും ഇവിടെ നടക്കില്ല. കാരണം പ്രബുദ്ധ കേരളത്തിൽ കൊടും ക്രിമിനലുകൾക്കും ദേശദ്രോഹികൾക്കും വേണ്ടി മനുഷ്യാവകാശം പ്രസംഗിക്കുന്നത് ആണ് പുരോഗമനം.
വെറുപ്പും അറപ്പും പേടിയും തോന്നുന്നു ഈ പിഴച്ച നാടിനോട് 😪😪😪