കാര്‍ഷിക വായ്പാ സംഘങ്ങളെ ശക്തിപ്പെടുത്താന്‍ നടത്തുന്ന കോണ്‍ക്ലേവ് അമിത് ഷാ ഉദ്ഘാടനം ചെയ്യും

ന്യൂഡല്‍ഹി. കാര്‍ഷിക വായ്പാ സംഘങ്ങളെ ശക്തിപ്പെടുത്താന്‍ മെഗാ കോണ്‍ക്ലേവ് നടക്കുന്നു. പരിപാട് ജൂലായ് 14 കേന്ദ്രമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. കേന്ദ്ര സഹകരണ മന്ത്രാലയവുമായി സഹകരിച്ച് ദേശീയ സഹകരണ വകുപ്പാണ് പരിപാടി നടത്തുന്നത്. പരിപാടിയില്‍ വായ്പാ സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ ചര്‍ച്ചയാകും. പരിപാടിയില്‍ രജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിദഗ്തര്‍ പങ്കെടുക്കും.

കൃഷി, വികസനം, കര്‍ഷകരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും എഫ്പിഒകള്‍ നടക്കും. ഒപ്പം ഗതാഗത ചിലവ് കുറയ്ക്കുന്നത് സംബന്ധിച്ചും ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹകര്‍ സേ സമൃദ്ധി എന്ന കാഴ്ചപ്പാടിന്റെ ഭാഗമായിട്ടാണ് പരിപാടി നടത്തുന്നത്.

എഫ്പിഒകള്‍ കേന്ദ്ര കൃഷി, കര്‍ഷിക ക്ഷേമ മന്ത്രാലയത്തിന്റെ നേതൃത്വത്തിലായിരിക്കും രൂപികരിക്കുക. ഇത് വഴി സഹകരണ മേഖലയെ ശക്തപ്പെടുത്താന്‍ സാധിക്കുമെന്നും ചെറികിട കര്‍ഷകര്‍ക്ക്‌സഹായമാകുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.