അയോദ്ധ്യയിൽ ദർശനം നടത്തി അമിതാഭ് ബച്ചൻ

ലക്നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിൽ ദർശനം നടത്തി അമിതാഭ് ബച്ചൻ. ഇത് രണ്ടാം തവണയാണ് ബച്ചൻ അയോദ്ധ്യയിലെത്തുന്നത്. പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്ക് ക്ഷണിക്കപ്പെട്ട അതിഥിയായി അദ്ദേഹം എത്തിയിരുന്നു. ബച്ചന്റെ ദർശനം കണക്കിലെടുത്ത് ക്ഷേത്രപരിസരത്ത് ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

സുരക്ഷാ ഉദ്യോ​ഗസ്ഥരോടൊപ്പമാണ് അമിതാഭ് ബച്ചൻ ക്ഷേത്രത്തിലെത്തയിത്. ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടണ്ട്. രാമക്ഷേത്രത്തിന്റെയും രാംലല്ലയുടെ ചിത്രങ്ങളും ബച്ചൻ എക്സിൽ പങ്കുവച്ചു. ജയ് ശ്രീറാം മന്ത്രം ചിത്രങ്ങൾക്കൊപ്പം അടികുറിപ്പായി അദ്ദേഹം നൽകിയിരുന്നു.

അതേസമയം, കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള (Kerala-Ayodhya Train) ആദ്യ ട്രെയിൻ പുറപ്പെട്ടു. തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്ന് രാവിലെ പത്ത് മണിക്കാണ് ട്രെയിൻ യാത്ര മുൻ കേന്ദ്ര റെയിൽവേ ഒ രാജഗോപാൽ ആണ് ട്രെയിൻ ഫ്ലാഗ് ഓഫ്‌ ചെയ്തത്. 20 കൊച്ചുകൾ ഉള്ള ആസ്ത ട്രെയിനിൽ 972 യാത്രക്കാരാണ് ഉള്ളത്.

12ന് പുലർച്ചെ രണ്ട് മണിക്ക് ട്രെയിൻ അയോധ്യയിൽ എത്തും.13-ന് പുലർച്ചെ 12.2-ന് അയോധ്യയിൽ നിന്ന് തിരിച്ച് 15 ന് രാത്രി 10.45 ന് കൊച്ചുവെളിയിൽ തിരിച്ചെത്തും. അങ്ങോട്ടും ഇങ്ങോട്ടും ഉള്ള യാത്രക്ക് ടിക്കറ്റ് നിരക്ക് 3300 രൂപയാണ്. ട്രെയിനിന് വിവിധ സ്റ്റേഷന്കളിൽ ബിജെപി സ്വീകരണം നൽകും.
സംസ്ഥാനത്ത് നിന്ന് ആകെ 24 സർവീസുകളാണ് നിശ്ചയിച്ചിരിക്കുന്നത്.