പ്രണയമുണ്ടായിരുന്നു, പക്ഷേ അക്കാര്യം അയാള്‍ക്ക് പോലും അറിയില്ലായിരുന്നു, അനശ്വര രാജന്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനശ്വര രാജന്‍. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. അഭിമുഖത്തില്‍ തന്റെ വിശേഷങ്ങളും കരിയറിനെ കുറിച്ചുമൊക്കം അനശ്വര പറയാറുണ്ട്. ഇപ്പോള്‍ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തിലെ ആദ്യ പ്രണയത്തെ കുറിച്ചും മഞ്ജു വാര്യരെ കുറിച്ചും നടി മനസ് തുറന്നിരിക്കുകയാണ്. ചെറിയപ്രായത്തില്‍ തോന്നിയ പ്രണയമാണെങ്കിലും അയാള്‍ക്ക് പോലും അത് അറിയില്ലായിരുന്നു. അങ്ങനെ തനിയെ അവസാനിച്ചു പോയ പ്രണയകഥയെ കുറിച്ചും നടി പറയുകയാണ്. ഇപ്പോള്‍ പ്രണയം ഒന്നുമില്ലെങ്കിലും പ്രണയദിന സന്ദേശം കൂടി കൈമാറിയിരുന്നു. – അനശ്വര പറഞ്ഞു.

അനശ്വര രാജന്റെ വാക്കുകള്‍ ഇങ്ങനെ, തന്റെ കുട്ടിക്കാലത്താണ് അടുത്ത കൂട്ടുകാരനോട് പ്രണയം തോന്നിയത്. മീശമാധവന്‍ പോലെയുള്ള ചില സിനിമകളൊക്കെ കണ്ടപ്പോഴാണ് അങ്ങനെ ഒരു തോന്നല്‍ വരുന്നത്. ഇക്കാര്യം ഞാന്‍ വീട്ടില്‍ പറഞ്ഞു, മാത്രമല്ല ഇതാണ് എന്റെ ചെക്കനെന്ന് പറയുകയും ചെയ്തു. അവര്‍ക്കെല്ലാം അതൊരു തമാശയായി തോന്നി. ഇപ്പോള്‍ എനിക്കും അതൊരു തമാശ മാത്രമാണ്. ആ നായകന് ഇതുവരെ ഈ രഹസ്യം അറിയത്തില്ല. കുറെ കഴിഞ്ഞ് തന്റെ ജീവിതത്തില്‍ ഒരു യഥാര്‍ത്ഥ പ്രണയം ഉണ്ടായിട്ടുണ്ടെന്ന് കൂടി അനശ്വര പറഞ്ഞിരുന്നു. അത് അതിന്റെ വഴിക്ക് വന്നു പോവുകയായിരുന്നു.

പ്രണയ ദിനത്തെക്കുറിച്ചുള്ള സന്ദേശവും പങ്കുവെച്ചിരുന്നു. ആരും ടോക്സിക് ആയ റിലേഷന്‍ഷിപ്പില്‍ വീഴാതെ ഇരിക്കുക. ലവ് എന്ന് വെച്ചാല്‍ അത്ര സങ്കീര്‍ണമായ കാര്യമൊന്നുമല്ല. അത് വളരെ സിംപിള്‍ ആണ്. അതിനെ അങ്ങനെ തന്നെ കൊണ്ടുപോവുക. ടോക്സിക് റിലേഷന്‍ഷിപ്പ് ഇപ്പോള്‍ വലിയ പ്രശ്നമാണ്. പ്രേമത്തില്‍ പെട്ടുപോയ രണ്ടുപേര്‍ക്കും തങ്ങളുടെ ബന്ധം ടോക്സിക് ആണോ എന്ന് തിരിച്ചറിയാന്‍ പറ്റണമെന്നില്ല. സോഷ്യല്‍ മീഡിയയില്‍ ഒക്കെ ആളുകള്‍ അതേക്കുറിച്ച് സംസാരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കുറച്ചുപേര്‍ക്കെങ്കിലും അതിനെ കുറിച്ച് അറിയാം എന്നത് ആശ്വാസമാണ്.

ലേഡീ സൂപ്പര്‍ സ്റ്റാര്‍ എങ്ങനെയാണെന്ന് ചോദിച്ചാല്‍ തന്റെ ആദ്യത്തെ ടീച്ചറും മെന്ററും ആണെന്നൊക്കെ പറയാം. കളങ്കമില്ലാത്ത ഒരു വ്യക്തിയാണ് മഞ്ജു വാര്യര്‍. ലൊക്കേഷനില്‍ തന്നെ ഒരുപാട് സ്വസ്ഥമാക്കി വെക്കാനും അവര്‍ക്ക് സാധിച്ചിരുന്നു. അങ്ങനെ ഒരാളുടെ കൂടെ സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ സാധിച്ചത് അഭിമാനമായി തോന്നുന്നുണ്ട്. ആദ്യസിനിമയായ ‘ഉദാഹരണം സുജാത’യില്‍ വന്ന സമയത്ത് ഞാന്‍ ടെന്‍ഷനായി ഇരിക്കുന്നത് കണ്ടിട്ട് മഞ്ജു ചേച്ചി പറഞ്ഞത് ഇപ്പോഴും ഓര്‍മയിലുണ്ട്. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ എന്നോട് ചോദിച്ചാല്‍ മതി. എനിക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ മോളോടും ചോദിക്കാമെന്നാണ്. അത് കേട്ടതോടെ ഞാന്‍ ഫ്ലാറ്റ് ആയി പോയി.