ഒരു കശ്മീരി പണ്ഡിറ്റിനെ കൂടി ഭീകരർ വെടിവെച്ച് കൊന്നു.

കാശ്മീരിൽ വീണ്ടും ഒരു പഢിറ്റിനെ കൂടി ഭീകരർ വെടിവയ്ച്ച് കൊലപ്പെടുത്തി. തെക്കൻ കാശ്മീർ ജില്ലയിൽ പുരൺ കൃഷൻ ഭട്ടിനേ വസതിക്ക് സമീപം പതിയിരുന്ന് ഭീകരർ നിറയൊഴിക്കുകയായിരുന്നു. വളരെ പ്ളാൻ ചെയ്ത് നടപ്പാക്കിയ ഭീകരാക്രമണം ആയിരുന്നു കാശ്മീരി പഢിറ്റിനെതിരേ ഉണ്ടായതെന്ന് പോലീസ് അറിയിച്ചു. കാശ്മീരിൽ പഢിറ്റുകളേ കൂട്ടമായി ഉന്മൂലനം ചെയ്യാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. എന്തിനാണിത് എന്നും അറിയണം. കാശ്മീരിലെ ആദ്യ ജന വിഭാഗമാണ്‌ പഢിറ്റുകൾ. പിന്നീട് തീവ്ര മുസ്ളീം അധിനിവേശം വന്നപ്പോൾ പഢിറ്റുകളേ കൂട്ടമായി കൊല്ലുകയും ഓടിച്ച് വിടുകയും അവരുടെ സ്ത്രീകളേ മതം മാറ്റുകയോ ബലമായി പിടിച്ച് കൊണ്ടുപോവുകയോ ചെയ്തു. ഇന്നും കാശ്മീരിലെ ചില കുടുംബങ്ങളുടെ അടിവേരുകളിലേക്ക് ചെന്നാൽ പഢിറ്റ് സ്ത്രീകൾ എന്ന അമ്മ ബന്ധം ഇതിനു തെളിവാണ്.

നരേന്ദ്ര മോദി അധികാരത്തിൽ വന്നപ്പോൾ കാശ്മീരിൽ നിന്നും ഒടി പോയ പഢിറ്റുകളേ കാശ്മീരിൽ തിരികെ എത്തിക്കാൻ നീക്കം തുടങ്ങി. ആയിര കണക്കിനു പഢിറ്റുകൾ തങ്ങളുടെ ജന്മ നാട്ടിലേക്കും സ്വന്തം വീട്ടിലേക്കും തിരികെ എത്തി. ഇത് ഭീകരർക്ക് സഹിക്കാൻ കഴിയുന്നതായിരുന്നില്ല. ഹിന്ദുക്കൾ ഇല്ലാത്ത കാശ്മീർ ഇസ്ളാമിക കാശ്മീർ ഇതായിരുന്നു ഭീകരരുടെ ലക്‌ഷ്യം. അതിനാൽ തന്നെ കാശ്മീരിലെ പരമ്പരാഗത ജനവിഭാഗം അവിടെ വേരുറപ്പിക്കുന്നത് എങ്ങിനെയും തടയുക എന്ന വലിയ അജണ്ടയുടെ ഭാഗമായാണ്‌ പഢിറ്റുകളേ ഭീകരർ ഉന്നം വെച്ച് വന്നിരുന്നത്.

ഇത്തരത്തിൽ ലക്ഷ്യമിട്ടുള്ള കൊലപാതകത്തിന്റെ മറ്റൊരു മുഖമാണ്‌ ശനിയാഴ്ച ഒക്ടോബർ 15നുണ്ടായത്. തെക്കൻ കാശ്മീർ ജില്ലയിലെ ചൗധരി ഗുണ്ട് പ്രദേശത്തെപുരൺ കൃഷൻ ഭട്ടിനേ അദ്ദേഹത്തിന്റെ വസതിക്ക് സമീപം ഒളിച്ചിരുന്നാണ്‌ ഭീകരർ കൊലപ്പെടുത്തിയത്. മതത്തിന്റെ അടിസ്ഥാനത്തിൽ ഭീകരർ നടപ്പാക്കിയ അരും കൊല എന്ന് തന്നെ ഇതിനെ പറയണം. ആക്രമിക്കപ്പെട്ട ശേഷം ഭട്ടിനേ ഷോപ്പിയാൻ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്രദേശം വളയുകയും കുറ്റവാളികളെ പിടികൂടാൻ തിരച്ചിൽ ആരംഭിച്ചതായും സൈനീക വിഭാഗങ്ങൾ അറിയിച്ചു.

കാശ്മീർ സ്വദേശികളായ ഭീകരർ തന്നെയാണ്‌ ആക്രമണത്തിന് പിന്നിൽ. പുരൺ കൃഷൻ ഭട്ടിനു സ്കൂളിൽ പോകുന്ന രണ്ട് കുട്ടികളുണ്ട്. ഏഴാം ക്ലാസിൽ പഠിക്കുന്ന ഒരു പെൺകുട്ടിയും അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഇളയ ആൺകുട്ടിയും എന്ന് ബന്ധു പറഞ്ഞു. ഭീകരാക്രമണം ഭയന്ന് ഭട്ട് ഏറെ കാലമായി വീടിനു പുറത്ത് ഇറങ്ങാറില്ലായിരുന്നു. വീടിനുള്ളിൽ തന്നെയായിരുന്നു. ഷോപിയാൻ ജില്ലയിലെ ആപ്പിൾ തോട്ടത്തിൽ മറ്റൊരു കശ്മീരി പണ്ഡിറ്റ് ഭീകരരുടെ വെടിയേറ്റ് ഏതാനും മാസങ്ങൾക്ക് ശേഷമാണ് ഇപ്പോഴത്തേ സംഭവം ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ വർഷം ഒക്‌ടോബർ മുതൽ കശ്മീരിൽ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളുടെ പരമ്പരയാണ് നടക്കുന്നത്. ഇരകളിൽ പലരും കുടിയേറ്റ തൊഴിലാളികളോ കശ്മീരി പണ്ഡിറ്റുകളോ ആണ്.കഴിഞ്ഞ വർഷം ഒക്ടോബറിൽ, അഞ്ച് ദിവസത്തിനുള്ളിൽ ഏഴ് സാധാരണക്കാർ കൊല്ലപ്പെട്ടു – അവരിൽ ഒരു കശ്മീരി പണ്ഡിറ്റ്, ഒരു സിഖ്, രണ്ട് കുടിയേറ്റ ഹിന്ദുക്കൾ എന്നിവരായിരുന്നു. മെയ് മാസത്തിൽ, ബുദ്ഗാമിലെ തഹസിൽദാറുടെ ഓഫീസിലേക്ക് അതിക്രമിച്ച് കയറിയ ഭീകരർ, കശ്മീരി പണ്ഡിറ്റായ 36 കാരനായ രാഹുൽ ഭട്ടിനെ വെടിവെച്ചുകൊന്നു. ഇപ്പോഴത്തേ കൊലപാതകം കാശ്മീരിലെ ന്യൂന പക്ഷ സമുദാമയായ ഹിന്ദുക്കളിൽ വലിയ പ്രതിഷേധത്തിനു കാരണമായി.കശ്മീരി പണ്ഡിറ്റുകൾ പ്രകടനങ്ങൾ നടത്തുകയും ചെയ്തു. തങ്ങളേ കൊല്ലാനായി കൊടുക്കാതെ സുരക്ഷിത സ്ഥലത്തേക്ക് മാറ്ററ്റണം എന്നും ആവശ്യപ്പെട്ടു. തങ്ങളെ താഴ്‌വരയിലേക്ക് തിരികെ കൊണ്ടുവന്നത് കൊല്ലാൻ വേണ്ടിയാണോ എന്ന് ചോദ്യം ചെയ്യുകയും ഉന്നയിക്കുകയും ചെയ്തു.

കാശ്മീരി ബ്രാഹ്മണർ എന്നു കൂടി അറിയപ്പെടുന്ന വിഭാഗമാണ്‌ കാശ്മീരി പണ്ഡിറ്റുകൾ. കശ്മീരി ഹിന്ദുക്കളുടെ ഒരു കൂട്ടവും ഇന്ത്യയിലെ വലിയ സരസ്വത് ബ്രാഹ്മണ സമൂഹത്തിന്റെ ഭാഗവുമാണ് ഇവർ എന്നതും ശ്രദ്ധേയം. മധ്യകാലഘട്ടത്തിൽ താഴ്‌വരയിലെ ജനസംഖ്യ ഇസ്‌ലാമിലേക്ക് വലിയ തോതിൽ പരിവർത്തനം ചെയ്യപ്പെട്ടതിന് ശേഷം അവശേഷിക്കുന്ന ഒരേയൊരു ഹിന്ദു കശ്മീരികളാണ് പഢിറ്റുകൾ.