ഇന്ത്യക്ക് ദാവൂദിനെയും ഹാഫിസ് സെയ്ദിനെയും കൈമാറുമോ? ഉത്തരം മുട്ടി ഇന്റർപോൾ മീറ്റിംഗിൽ പാകിസ്ഥാൻ – വീഡിയോ

ന്യൂഡൽഹി. അധോലോക ഭീകരന്മാരായ ദാവൂദ് ഇബ്രാഹിമിനെയും ഹാഫിസ് സെയ്‌ദിനെയും ഇന്ത്യക്ക് കൈമാറുമോ എന്ന ചോദ്യത്തിന്
പാകിസ്ഥാൻ ഉത്തരമുട്ടി. ഡൽഹിയിൽ നടക്കുന്ന ഇന്റർപോൾ ജനറൽ അസംബ്ളിയിൽ മാദ്ധ്യമപ്രവർത്തകനിൽ നിന്നാണ് പാകിസ്ഥാൻ അന്വേഷണ ഏജൻസിയായ എഫ് ഐ എയുടെ മേധാവി മൊഹിസിൻ ഭട്ടിന് മുന്നിലേക്ക് ഈ ചോദ്യം ഉണ്ടാവുന്നത്. നിശബ്‌ദനായി ഇരിക്കുക എന്ന ആംഗ്യം കാട്ടി അസ്വസ്ഥനാവുകയായിരുന്നു മൊഹിസിൻ.

95 ഇന്റർപോൾ അംഗരാജ്യങ്ങളിൽ നിന്നും മന്ത്രിമാർ, പൊലീസ് മേധാവികൾ, ദേശീയ സെൻട്രൽ ബ്യൂറോ മേധാവികൾ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന പ്രതിനിധികളാണ് ഇന്റർപോൾ ജനറൽ അസംബ്ളിയിൽ പങ്കെടുക്കുന്നത്. ഇന്റർപോളിന്റെ പരമോന്നത ഭരണസമിതിയായ ജനറൽ അസംബ്ലിയുടെ നിർണായക തീരുമാനങ്ങളെടുക്കുന്ന വാർഷിക യോഗം 25 വർഷത്തി ശേഷമാണ് ഇന്ത്യയിൽ നടക്കുന്നത്.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക ആഘോഷത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽ ജനറൽ അസംബ്ലി സംഘടിപ്പിക്കാനുള്ള ഇന്ത്യയുടെ നിർദ്ദേശം ഇന്റർപോൾ പൊതുസഭ അംഗീകരിക്കുകയായിരുന്നു. ഇന്ത്യയുടെ ക്രമസമാധാന സംവിധാനത്തിലെ പ്രത്യേകതകൾ ലോകത്തെ അറിയിക്കാനുള്ള അവസരമാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.