പ്രണയവിവാഹത്തോട് താൽപ്പര്യം, വിവാഹം കഴിഞ്ഞതിന് ശേഷം പ്രൊഫഷൻ നിർത്താൻ താൽപര്യമില്ല- അനുശ്രി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ നടി അവതരിപ്പിച്ച് കഴിഞ്ഞു. 2012 മുതൽ മലയാള സിനിമയിൽ സജീവമാണ് അനുശ്രീ. മിനിസ്‌ക്രീനിൽ റിയാലിറ്റി ഷോകളിലെ ജഡ്ജ് ആയും നടി എത്തിയിട്ടുണ്ട്. സോഷ്യലൽ മീഡിയകളിലും ഏറെ സജീവമാണ് അനുശ്രീ. പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി രംഗത്ത് എത്താറുണ്ട്. ഇപ്പോളിതാ വിവാഹ സങ്കൽപ്പങ്ങളെക്കുറിച്ച് പറയുകയാണ് താരം, വാക്കുകൾ,

വിവാഹത്തെ പറ്റി അങ്ങനെ ചിന്തിച്ചിട്ടൊന്നുമില്ല. എന്ന് കരുതി വിവാഹം കഴിക്കില്ല എന്നൊന്നും ഉദ്ദേശിച്ചിട്ടില്ല. കുറച്ച്‌ നാൾ കൂടി എനിക്ക് ഇങ്ങനെ നടക്കണമെന്നാണ് ആഗ്രഹം. വിവാഹം ഒരു റെസ്‌പോൺസിബിലിറ്റിയാണ്. കല്യാണം കഴിഞ്ഞ് ഹസ്ബന്റുണ്ട്, അങ്ങനെ ഈസി കാര്യമായിട്ട് കാണുന്ന ഒരാളല്ല ഞാൻ. കല്യാണം കഴിച്ചാൽ ഒരു പ്രണയവിവാഹമായിരിക്കുമെന്ന് എനിക്കാഗ്രഹമുണ്ട്. അറേഞ്ച്ഡ് മ്യാരേജ് ജീവിതത്തിലേക്ക് കൊണ്ട് വരാൻ താൽപര്യമില്ല. നമ്മളെ നല്ലത് പോലെ നോക്കുന്ന ആളായിരിക്കണം. നമ്മുടെ പ്രൊഫഷൻ എന്താണെന്ന് മനസിലാക്കുന്ന ആളായിരിക്കണം. നമ്മളെ റെസ്‌പെക്‌ട് ചെയ്യുന്ന ഒരാളായിരിക്കണം. ഒരിക്കലും ഞാൻ ഭർത്താവ് നീ ഭാര്യ എന്നുള്ള രീതിയിൽ കാണാതെ രണ്ട് സുഹൃത്തുക്കളായിട്ട് എന്തും പറയാൻ പറ്റുന്ന, അടിച്ച്‌ പൊളിച്ച്‌ നടക്കാൻ പറ്റുന്ന കൂട്ടുകാർ ആയിരിക്കണം ഹസ്ബന്റും വൈഫും. വിവാഹം കഴിഞ്ഞതിന് ശേഷം ഒരിക്കലും പ്രൊഫഷൻ നിർത്താൻ എനിക്ക് താൽപര്യമില്ല.

ഡയമണ്ട് നെക്ലേസിലൂടെ ശ്രദ്ധിക്കപ്പെട്ട അനുശ്രീ നിരവലധി ചിത്രങ്ങളിൽ അഭിനയിച്ചു. റെഡ്‌വൈൻ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഇതിഹാസ, സെക്കൻഡ്‌സ്, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം, മഹേഷിന്റെ പ്രതികാരം, ആദി, പഞ്ചവർണ്ണതത്ത, ഓട്ടോർഷ, മധുരരാജ, സേഫ്, ഉൾട്ട, പ്രതി പൂവൻകോഴി തുടങ്ങിയ ചിത്രങ്ങളിൽ നടി ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.