നടി അപൂര്‍വ്വ സിനിമ വിടുന്നു, വാര്‍ത്തയില്‍ വിശദീകരണവുമായി നടി

ഒരുപിടി യുവതാരങ്ങളുടെ അരങ്ങേറ്റ ചിത്രമായിരുന്നു മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഈ ആദ്യ ചിത്രത്തിലൂടെയാണ് നിവിന്‍ പോളി, അജു വര്‍ഗീസ് തുടങ്ങിയ യുവതാരങ്ങളുടെ അരങ്ങേറ്റം. ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചത് അപൂര്‍വ്വ ബോസ് ആയിരുന്നു. എന്നാല്‍ അപൂര്‍വ്വ സിനിമ മേഖലയില്‍ നിന്നും പിന്മാറുന്നു എന്ന വാര്‍ത്ത കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. ഇപ്പോള്‍ ഈ വാര്‍ത്തയില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം.

‘അപൂര്‍വ്വ ബോസ് സിനിമ വിടുന്നു, താരത്തിന് ലഭിച്ചത് വലിയ ഉദ്യോഗം, ആശംസകള്‍ അറിയിച്ച് മലയാളികള്‍’ എന്ന ടൈറ്റിലോടെ എത്തിയ വാര്‍ത്ത പങ്കുവച്ചു കൊണ്ടാണ് നടിയുടെ പ്രതികരണം. ജെനീവയില്‍ യുഎന്‍ഇപിയില്‍ പ്രവര്‍ത്തിക്കുകയാണ് അപൂര്‍വ്വ. ജെനീവയില്‍ ആയതിനാല്‍ ഇപ്പോള്‍ സിനിമ ചെയ്യുന്നില്ല എന്നാണ് പറഞ്ഞതെന്നും അത് തെറ്റിദ്ധരികച്ചതാണര്‍ന്നും ഫേസ്ബുക്ക് കുറിപ്പില്‍ താരം വ്യക്തമാക്കി.

അപൂര്‍വ്വയുടെ കുറിപ്പ്, നിരവധി പേര്‍ ഈ വാര്‍ത്ത എനിക്ക് ഷെയര്‍ ചെയ്യുന്നുണ്ട്. അതിനാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് തോന്നുന്നു. ഈ ഇന്‍ഡസ്ട്രി വിട്ടതായി ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. ഞാന്‍ ജെനീവയിലായതിനാല്‍ ഇപ്പോള്‍ സിനിമകളൊന്നും ചെയ്യുന്നില്ല എന്നാണ് പറഞ്ഞത്. ഈ കോണ്ടക്സ്റ്റാണ് മറ്റൊരര്‍ത്ഥത്തില്‍ എടുത്തത്.

ടൈംസ് ഓഫ് ഇന്ത്യയില്‍ വന്ന ആര്‍ട്ടിക്കിളില്‍ പറഞ്ഞത് എങ്ങനെ യുഎന്നിന്റെ ഭാഗമാകാം എന്നായിരുന്നു. സിനിമയെ പറ്റിയൊന്നുമല്ല, ഈ തലക്കെട്ട് തന്നെ തെറ്റിദ്ധാരണാജനകവും ശരിയല്ലാത്തതുമാണ്. സിനിമകളില്‍ അവസരം ലഭിക്കാത്തതുകൊണ്ടാണ് ഞാന്‍ സിനിമ വിട്ടതെന്ന തരത്തില്‍ കമന്റ് ചെയ്യുന്നവരോട് എനിക്ക് പറയാനുള്ളത് ഇത്രയേയുള്ളു.

ഒരു അഭിനേതാവ് മാത്രമായി ഞാനിരുന്നിട്ടില്ല, ഒരു മേഖലയില്‍ മാസ്റ്റേഴ്‌സ് നേടിയ ഒരാളോട് എനിക്ക് പരിപൂര്‍ണ്ണമായ ബഹുമാനമുണ്ട്. സിനിമകള്‍ എന്റെ ജീവിതത്തിലെ ഒരേടാണ്. യുഎന്നിലെ തന്റെ തിരക്കുകള്‍ക്കിടയിലും അവസരം വരികയാണെങ്കില്‍ ഒരു സിനിമ കൂടി താന്‍ ചെയ്യും, പ്രതീക്ഷയോടെ.