വീട്ടുകാരെ എതിർത്തിട്ട് കല്യാണം വേണ്ടെന്ന് തീരുമാനിച്ചിരുന്നു, കുടുംബത്തോട് അത്രയും സ്‌നേഹമുള്ളവരാണ് ഞങ്ങൾ. അപ്‌സരയും ആൽബിയും

മിനിസ്‌ക്രീൻ പ്രേക്ഷകരുട പ്രിയ നടിയായ അപ്‌സര രത്‌നാകരൻ കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്. സംവിധായകൻ ആൽബിയാണ് നടിയുടെ കഴുത്തിൽ മിന്നു ചാർത്തിയത്. എന്നാൽ വിവാഹത്തിന് പിന്നാലെ ഇവരുമായി ബന്ധപ്പെട്ട് ചില കഥകളും പ്രചരിച്ചു. നടി വിവാഹിതയും ഒരു കുട്ടിയുടെ അമ്മയാണെന്നും ആ കുഞ്ഞുമായാണ് രണ്ടാം വിവാഹത്തിന് എത്തിയതെന്നും തുടങ്ങിയുള്ള വാർത്തകളാണ് പ്രചരിച്ചത്. വിവാഹ റിസപ്ഷനിടെ വ്യാജ വാർത്തകൾക്ക് എതിരെ അപ്‌സര രംഗത്ത് എത്തിയിരുന്നു.

ആദ്യമായി കണ്ടുമുട്ടിയ നിമിഷത്തെ കുറിച്ചും തങ്ങളുടെ പ്രണയ കഥയും അപ്‌സരയും ആൽബിയും പറയുകയാണ്. വാക്കുകളിങ്ങനെ, ഞങ്ങളുടെ പ്രണയത്തെ കുറിച്ച് ചോദിച്ചാൽ ഒരു വർഷം മുൻപ് ഒരു ഇഷ്ടം പറഞ്ഞിരുന്നു. എനിക്കും ഇഷ്ടം തോന്നാൻ പറ്റുന്ന ക്യാരക്ടർ ആണ് പുള്ളിയുടേത്. പക്ഷേ വീട്ടുകാരെ എതിർത്തിട്ട് കല്യാണം വേണ്ടെന്ന് രണ്ടാളും തീരുമാനിച്ചിരുന്നു. കുടുംബത്തോട് അത്രയും സ്‌നേഹമുള്ളവരാണ് ഞങ്ങൾ. എന്ത് പ്രശ്‌നം വന്നാലും കൂടെ വീട്ടുകാർ ഉണ്ടാവണം. പക്ഷേ വിവാഹത്തെ കുറിച്ച് വീട്ടിൽ പറഞ്ഞപ്പോൾ ഇരുവീട്ടിലും ആദ്യം നോ ആണ് പറഞ്ഞത്. രണ്ടാളും രണ്ട് മതമായത് ആയിരുന്നു പ്രശ്‌നം. തന്റെ അമ്മയ്ക്ക് അത് ഉൾകൊള്ളാൻ പോലും സാധിച്ചില്ല

പിന്നെ ചേട്ടനുമായി സംസാരിച്ചൊക്കെ കഴിഞ്ഞപ്പോഴാണ് ആശ്വസമായത്. മൂന്നാല് വർഷം ഒരുമിച്ച് വർക്ക് ചെയ്തപ്പോൾ ഒരുമിച്ച് ജീവിക്കാൻ പറ്റുമെന്ന് തോന്നി. അല്ലാതെ ഐ ലവ് യൂ എന്ന് പറഞ്ഞ് പുറകേ നടക്കുന്ന പ്രണയമല്ല. രണ്ടാളെയും നാല് പേര് തിരിച്ചറിയുന്നത് കൊണ്ട് അധികം കറങ്ങി നടക്കാനും സാധിച്ചിട്ടില്ല. പ്രൊപ്പോസ് ചെയ്ത് പ്രണയിച്ച് പിന്നെ വിവാഹം എന്നൊന്നുമല്ല