മദ്രസയിലെ അസ്മിയയുടെ പീഢന മരണം, മദ്രസക്കുള്ളിൽ ജയിൽ പോലെ, താമസിപ്പിക്കാൻ ഹോസ്റ്റൽ ലൈസൻസ് ഇല്ല

ബാലരാമപുരം മദ്രസക്കുള്ളിൽ നടന്ന ദുരൂഹ മരണത്തിൽ അന്വേഷണം വേണം എന്നും മദ്രസയുടെ പ്രവർത്തനവും അന്വേഷിക്കണം എന്നും ബിജെപി. മദ്രസക്കുള്ളിൽ നടന്ന ഗ്രീന്‍ഡം പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനി അസ്മിയയുടെ മരണം കൊലപാതകം എന്ന് ബന്ധുക്കൾ പരാതി ഉന്നയിച്ച സാഹചര്യത്തിലാണിത്. ഈ മദ്രസയുടെ പ്രവർത്തനം ദുരൂഹമാണ്‌ എന്നും ചൂണ്ടിക്കാട്ടുന്നു. പ്രായപൂർത്തിയായ പെൺകുട്ടികൾ ഉൾപ്പെടെ ഉള്ളവരെ എന്തിനാണ്‌ മദ്രസക്കുള്ളിൽ താമസിപ്പിക്കുന്നത്. മദ്രസക്കുള്ളിൽ ഇത്തരത്തിൽ സ്ത്രീകളേ താമസിപ്പിച്ച് പഠിപ്പിക്കാനുള്ള അനുമതിയോ ഹോസ്റ്റൽ ലൈസൻസോ ഉണ്ടോ? ഇവിടെ ഉള്ള മറ്റ് അന്തേ വാസികൾ ആരൊക്കെ ? മാത്രമല്ല മൊബൈൽ ഫോൺ പോലും ഉപയോഗിക്കാൻ അനുവാദമില്ല വീട്ടുകാരേ വിളിക്കാൻ വെള്ളിയാഴ്ച്ച മാത്രം അനുമതി ഇത്തരം നിയന്ത്രണങ്ങൾ ഉള്ളതും അന്വേഷിക്കണം എന്നും ആവശ്യം ഉയരുന്നു.

പ്രായപൂർത്തിയായ പെൺകുട്ടികളേ ജയിലിൽ എന്ന പോലെ മദ്രസക്കുള്ളിൽ താമസിപ്പിക്കുന്നു? ആവശ്യമായ ഹോസ്റ്റൽ ലൈസൻസ് സ്ഥാപനത്തിനില്ല എന്ന വിവരങ്ങളും ഇപ്പോൾ പുറത്ത് വരികയാണ്‌. ആളുകളേ താമസിപ്പിക്കണം എങ്കിൽ ആവശ്യമായ ലൈസൻസും സർക്കാർ നിയമ പ്രകാരം ഉള്ള സുരക്ഷാ സൗകര്യവും ഉണ്ടാകണം. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ട കാര്യങ്ങൾ ഇങ്ങിനെ..

സ്‌കൂളിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മദ്രസയായ ഹോസ അല്‍ അമീന്‍ എജ്യൂക്കേഷന്‍ സെന്ററിലെ ലൈബ്രറിയില്‍ വച്ച് പകല്‍ സമയത്ത് അസ്മിയമോള്‍ തൂങ്ങിമരിച്ചു എന്നാണ് അധികൃതര്‍ പറയുന്നത്. 35 കുട്ടികള്‍ അപ്പോള്‍ അവിടെ ഉണ്ടായിരുന്നു. ഈ സമയത്ത് മരിക്കാന്‍ സാധ്യതയില്ലെന്നും അദേഹം പറഞ്ഞു.അസ്മിയയെ കൊലപ്പെടുത്തുകയായിരുന്നു. വാര്‍ഡ് മെമ്പറെയോ ഗ്രാമപഞ്ചായത്ത് ജീവനക്കാരെയോ അവിടെ കയറ്റാറില്ല. കൊവിഡ് സമയത്ത് പല ആവശ്യങ്ങള്‍ക്കും അവിടെ പോയപ്പോഴും സ്ഥിതി വ്യത്യസ്തമല്ലായിരുന്നു. അവിടെ നടക്കുന്ന ക്ലാസുകളെ സംബന്ധിച്ചും വ്യക്തതയില്ല. മദ്രസയിലെ പീഡനം സംബന്ധിച്ച് കുട്ടി ബന്ധുക്കളോട് നിരവധി തവണ പരാതി പറഞ്ഞിരുന്നു.

ഈ മാസം മൂന്നാം തീയതിനാണ് കുട്ടിയെ സ്‌കൂളില്‍ എത്തിക്കുന്നത്. എന്നെ തിരിച്ചുകൊണ്ടു പോകണമെന്ന് കുട്ടി ആവശ്യപ്പെട്ടിരുന്നു. സ്‌കൂളിനെ കുറിച്ച് കുട്ടിക്ക് ഭയമായിരുന്നു. കുട്ടിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരണപ്പെട്ടിരുന്നു. എന്നാല്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്തിനു വിളിപ്പാട് അകലെയുള്ള പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിച്ചില്ല. മദ്രസാ മാനേജ്‌മെന്റും ബന്ധുക്കളും തമ്മില്‍ നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് ആശുപത്രി അധികൃതരാണ് പോലീസിനെ വിവരം അറിയിക്കുന്നത്.

വലിയ ദുരൂഹതയാണ് നില നില്‍ക്കുന്നത്. മദ്രസകള്‍ കേന്ദ്രീകരിച്ച് പീഡനങ്ങളും രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും സംസ്ഥാനത്ത് വ്യാപകമായി നടക്കുന്നതിന്റെ ഒരു ഉദാഹരണം കൂടിയാണ് കുട്ടിയുടെ കൊലപാതകം. പോലീസ് അന്വേഷണം വളരെ ലാഘവമായാണ് മുന്നോട്ട് പോകുന്നത്. അതിനാല്‍ അന്വേഷണത്തിന് പ്രത്യേക ഏജന്‍സിയെ സര്‍ക്കാര്‍ നിയോഗിക്കണം. അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി 17ന് ബാലരാമപുരം പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും.