നിയമസഭാ സമ്മേളനം ആരംഭിച്ചു; ചോദ്യോത്തര വേള പുരോഗമിക്കുന്നു

നിയമസഭാ സമ്മേളനം ആരംഭിച്ചു. കിഫ്ബിക്കെതിരായ പരാമര്‍ശമടങ്ങിയ വിവാദ സിഎജി റിപ്പോര്‍ട്ട് ഇന്ന് നിയമ സഭയില്‍ വയ്ക്കും. കിഫ്ബി ഭരണഘടനാ വിരുദ്ധമെന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശത്തിനെതിരെ ധനമന്ത്രി തോമസ് ഐസക് രംഗത്തു വന്നിരുന്നു. റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കും മുന്‍പ് സിഎജി റിപ്പോര്‍ട്ട് ധനമന്ത്രി ചോര്‍ത്തിയെന്നാരോപിച്ച് വിഡി സതീശന്‍ നല്‍കിയ നോട്ടീസിന്മേല്‍ സഭയുടെ എത്തിക്‌സ് കമ്മിറ്റി തീരുമാനം അറിയാനാകും.

നിയമസഭയില്‍ ഇപ്പോള്‍ ചോദ്യോത്തര വേള പുരോഗമിക്കുകയാണ്. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മന്ത്രി ജി സുധാകരന്‍ മറുപടി പറയുകയാണ്.