ഏഴാം മാസത്തിലെ ചടങ്ങ് കഴിഞ്ഞു, ആശസകളുമായി ആരാധകർ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ആതിര മാധവ്. ആദ്യ കൺമാണിക്കായുള്ള കാത്തിരിപ്പിലാണ് ആതിരയും ഭർത്താവ് രാജീവും. ഒന്നാം വിവാഹ വാർഷിക ദിനത്തിലാണ് താൻ ഗർഭിണിയാണെന്ന വിവരം ആതിര പങ്കുവെച്ചത്. ഇതിന് പിന്നാലെ കുടുംബവിളക്ക് പരമ്പരയിൽ നിന്നും നടി പിന്മാറുകയും ചെയ്തു. തന്റെ യൂട്യൂബ് ചാനലിൽ നടി നിരന്തരം വീഡിയോകൾ പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോളിതാ ഏഴാം മാസത്തിലെ ചടങ്ങിനെക്കുറിച്ച് പറഞ്ഞുള്ള വീഡിയോയുമായെത്തിയിരിക്കുകയാണ് താരം. രാവിലെ 10.30 മുതലാണ് 7ാം മാസത്തിലെ ചടങ്ങ് തുടങ്ങുന്നത്. എല്ലാരും അതിന്റെ തിരക്കിലാണ്. കല്യാണത്തിന്റെ സെറ്റും മുണ്ടുമായിരുന്നു ആതിര ധരിച്ചത്. അടിപൊളിയായിരിക്കണം, അമ്മയെ അധികം ബുദ്ധിമുട്ടിക്കരുത് എന്നായിരുന്നു കുഞ്ഞിനോട് രാജീവ് പറഞ്ഞത്.

ഏഴുകൂട്ടം പലഹാരങ്ങൾ ഗർഭിണിക്ക് നൽകുന്നതായിരുന്നു ചടങ്ങ്. പെൺകുഞ്ഞായിരിക്കുമെന്നായിരുന്നു രാജീവ് ഗസ് ചെയ്തത്. ആൺകുഞ്ഞായിരിക്കുമെന്നായിരുന്നു രാജീവിന്റെ ആന്റി പറഞ്ഞത്. ഏതായാലും അമ്മയും കുഞ്ഞും സുഖമായിരിക്കട്ടെയെന്നായിരുന്നു ആരാധകരുടെ കമന്റുകൾ. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെയായി കമന്റുകൾ പോസ്റ്റ് ചെയ്തിട്ടുള്ളത്. അമ്മയുടെ സൈഡിലുള്ളവരെല്ലാം ആൺകുഞ്ഞെന്നാണ് പറയുന്നത്. സദ്യ കഴിച്ച് കഴിഞ്ഞതിന് ശേഷമായാണ് ആതിരയും കുടുംബവും പോയത്. ആതിര പോവുകയാണെന്നറിഞ്ഞപ്പോൾ അമ്മയ്ക്ക് സങ്കടമായിരുന്നു. വീട്ടിലെത്തിയതിന് ശേഷമുള്ള സ്വീകരണവും വീഡിയോയിൽ കാണിച്ചിരുന്നു.