മലപ്പുറത്ത് ജനം ടി വി സംഘത്തേ ആക്രമിച്ചു, പിന്നിൽ ഫിറോസ് കുന്നുംപറമ്പിൽ ഗുണ്ടകൾ

മലപ്പുറത്ത് ജനം ടി വിയുടെ മാധ്യമ സംഘത്തേ ആക്രമിച്ചു. നന്മമരം ഫിറോസ് കുന്നുമ്പറമ്പിൽ നടത്തിയ ചാരിറ്റി തട്ടിപ്പും കള്ള പണം ഇടപാടും അന്വേഷിക്കാൻ എത്തിയ മാധ്യമ പ്രവർത്തകരേ ഗുണ്ടകളേ വയ്ച്ച് നേരിടുകയായിരുന്നു. കഴിഞ്ഞ ദിവസമാണ്‌ മലപ്പുറത്ത് കാളികാവിൽ 1500 കോടി രൂപയുടെ കള്ള പണം ഇടപാടും സാമ്പത്തിക തട്ടിപ്പും അന്വേഷിക്കാൻ ചെന്ന കർമ്മ ന്യൂസ് സംഘത്തേ ആക്രമിച്ചത്. മലപ്പുറം കേന്ദ്രീകരിച്ച് ഇഷ്ടമില്ലാത്ത വാർത്തകൾ ചെയ്യാൻ എത്തുന്ന മാധ്യമ പ്രവർത്തകരെ ഒരു പറ്റം ഗുണ്ടകൾ വീണ്ടും നേരിടുകയാണ്‌.

സേവന പ്രവർത്തനങ്ങളുടെ മറവിൽ ഫിറോസ് കുന്നുംപറമ്പിൽ വൻ സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നതായാണ്‌ പരാതികൾ. ബിനാമി ഇടപാടിലാണ് ഇത്തരം തട്ടിപ്പ് എന്നാണ് ആക്ഷേപം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ ജനം ടിവി ചാനൽ സംഘത്തെ ഫിറോസ് കുന്നുംപറമ്പിലിന്റെ ഗുണ്ടകൾ കയ്യേറ്റം ചെയ്തു.

മഞ്ചേരിയിലെ ആലുക്കലിൽ ചിലർക്ക് ഫിറോസ് കുന്നുംപറമ്പിൽ വീടുകൾ നിർമ്മിച്ച് നൽകിയിരുന്നു. ഇതിനായി ഫണ്ട് സ്വരൂപിച്ച് ബിനാമി ഇടപാടുകൾ നടത്തുന്നുവെന്നാണ് ഉയരുന്ന ആക്ഷേപം. ഇതിന്റെ സത്യാവസ്ഥ അറിയാനായാണ് ചാനൽ സംഘം ആലുക്കലിലേക്ക് പോയത്. എന്നാൽ പ്രദേശത്ത് എത്തിയ സംഘത്തെ ഗുണ്ടകൾ തടയുകയായിരുന്നു. ഇത്തരത്തിൽ അന്വേഷണത്തിനും മറ്റുമായി ഇവിടേക്ക് എത്തുന്നവരെ തടായാനായാണ് ഗുണ്ടകളെ ഏർപ്പാടാക്കിയിരിക്കുന്നത്. ചാരിറ്റിയുടെ പേരിൽ വിദേശത്തു നിന്നും സ്വദേശത്തു നിന്നും കോടിക്കണക്കിന് രൂപയാണ് ഫിറോസ് കുന്നുംപറമ്പിൽ കൈപ്പറ്റുന്നത്. എന്നാൽ ഇതിനൊന്നും തന്നെ വ്യക്തമായ രേഖകൾ ഇല്ല. ഇത്തരത്തിൽ ലഭിക്കുന്ന പണം ബിനാമി ഇടപാടുകൾക്കായി വിനിയോഗിക്കുന്നതായാണ് നാട്ടുകാരും ആരോപിക്കുന്നത്.

മാത്രമല്ല ഫിറോസ് കുന്നുമ്പറമ്പിൽ ഇന്നു വരെ വിദേശത്ത് നിന്നും സ്വരൂപിച്ച് ഫണ്ടിന്റെ കണക്കുകൾ പുറത്ത് വിട്ടിട്ടില്ല. പല അക്കൗണ്ടുകളിലൂടെ ആയതിനാൽ ഇതിന്റെ കണക്കുകൾ അധികാരികളുടെ കൈവശവും ഇല്ല. പല അക്കൗണ്ടുകളിൽ വന്നതിനാൽ നിയമത്തേ കണ്ണുകെട്ടിക്കാനും മറയ്ക്കാനും എളുപ്പമാകുന്നു. മാത്രമല്ല രോഗികളുടേയും അവരുടെ ബന്ധുക്കളുടേയും പേരിലാണ്‌ പണം വരുന്നത്. ഫിറോസിന്റെ സ്വന്തം പേരിൽ അല്ല. ബിനാമി പണം രോഗികൾക്കാണ്‌ കിട്ടുന്നത്. എന്നാൽ അതിൽ ഒരു വിഹിതം രോഗികൾക്ക് നല്കുന്നതിലൂടെ എതിർപ്പുകൾ ഇല്ലാതാകുന്നു. ഫിറോസ് കുന്നുമ്പറമ്പിലിലേ ചുറ്റി പറ്റി നിരവധി സോഷ്യൽ മീഡിയ നന്മ മരങ്ങൾ ഉണ്ട്. ഫിറോസി ചെയ്യുന്ന അതേ രീതിയിൽ ഇവരും ചാരിറ്റി തട്ടിപ്പ് നടത്തുന്നുണ്ട്. പരസ്പരം ചെളി വാരി എറിയാതിരിക്കാനും വിവാദം ഒഴിവാക്കാനും സോഷ്യൽ മീഡിയയിലെ നന്മ മരങ്ങൾ ഫിറോസിനു ചുറ്റും ഒറ്റെക്കെട്ടായി തുടരുന്നു എന്ന്താണ്‌ വാസ്തവം

ഫിറോസ് കുന്നുംപറമ്പിലിന്റെ ബിനാമി ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രി, മുഖ്യമന്ത്രി, സംസ്ഥാന പോലീസ് മേധാവി, എൻഫോഴ്‌സ്‌മെന്റ് എന്നിവർക്ക് കത്ത് നൽകിയതായി മഞ്ചേരിയിലുള്ളവർ പറഞ്ഞു.മഞ്ചേരിയിലെ ആലുക്കലിൽ ചിലർക്ക് ഫിറോസ് കുന്നുംപറമ്പിൽ വീടുകൾ നിർമ്മിച്ച് നൽകിയതിന്റെ മറവിൽ കോടികൾ ഫിറോസ് കൈക്കലാക്കി എന്നാണ്‌ ആരോപണം. സംഭാവനയായി കിട്ടിയ പണം ഭൂരിഭഗവും അടിച്ച് മാറ്റി.ചാരിറ്റിയുടെ പേരിൽ വിദേശത്തു നിന്നും സ്വദേശത്തു നിന്നും കോടിക്കണക്കിന് രൂപയാണ് ഫിറോസ് കുന്നുംപറമ്പിൽ കൈപ്പറ്റുന്നത്. എന്നാൽ ഇതിനൊന്നും തന്നെ വ്യക്തമായ രേഖകൾ ഇല്ല. ഇത്തരത്തിൽ ലഭിക്കുന്ന പണം ബിനാമി ഇടപാടുകൾക്കായി വിനിയോഗിക്കുന്നതായാണ് നാട്ടുകാരും ആരോപിക്കുന്നത്. ഫിറോസ് കുന്നുംപറമ്പിലിന്റെ ബിനാമി ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രി, മുഖ്യമന്ത്രി, സംസ്ഥാന പോലീസ് മേധാവി, എൻഫോഴ്‌സ്‌മെന്റ് എന്നിവർക്ക് കത്ത് നൽകിയതായി പ്രദേശവാസി പറയുന്നു. സാമ്പത്തിക തട്ടിപ്പുകൾ ചോദ്യം ചെയ്യുന്നവർക്കെതിരെ ഗുണ്ടകളെവിട്ട് ഫിറോസ് കുന്നുംപറമ്പിൽ ആക്രമിക്കാറുണ്ടെന്നും പ്രദേശവാസി വ്യക്തമാക്കുന്നു.