കടം വാങ്ങിയ പണവും സ്വര്‍ണവും തിരികെ നൽകിയില്ല, അയല്‍വാസിയുടെ മുന്നിൽവച്ച് സ്വയം തീകൊളുത്തി, ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ചു

പത്തനംതിട്ട: അയൽവാസിയുടെ ബന്ധു കടം വാങ്ങിയ പണവും സ്വർണവും തിരികെ നൽകാത്തതിന്റെ പേരിൽ ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു. പത്തനംതിട്ട വല്ലന സ്വദേശിനി രജനി ത്യാഗരാജ(56) നാണ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെ മരിച്ചത്.

അയല്‍വാസിക്ക് കടം കൊടുത്ത പണവും സ്വര്‍ണ്ണവും തിരികെ ലഭിക്കാത്തതിലുള്ള മനോവിഷമം കൊണ്ടാണ് അയല്‍വാസിയുടെ വീടിന് മുന്നില്‍ രജനി സ്വയം തീ കൊളുത്തിയതെന്നാണ് പ്രാഥമിക നിഗമനം.

ചെങ്ങന്നൂര്‍ കല്ലിശ്ശേരിയിലെ ആശുപത്രിയില്‍ രജനിയെ ഉടന്‍ എത്തിച്ചെങ്കിലും എണ്‍പത് ശതമാനത്തിലധികം പൊള്ളലേറ്റതിനാല്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ആറന്മുള പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.