മലയാളത്തിലെ സൂപ്പര്‍ താരങ്ങളിലൊരാള്‍ എനിക്ക് പിന്തുണയറിച്ചു: ബാചന്ദ്രകുമാര്‍

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന തന്റെ വെളിപ്പെടുത്തലിന് മലയാളത്തിലെ സൂപ്പര്‍ താരങ്ങളില്‍ പിന്തുണയറിച്ചിട്ടുണ്ടെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല. മലയാളത്തിലെ സൂപ്പര്‍ താരങ്ങളിലൊരാള്‍ എനിക്ക് മെസേജ് അയച്ചു. കേസുമായി മുന്നോട്ടുപോകാന്‍ അദ്ദേഹം പിന്തുണച്ചു. ഒരുപാട് താരങ്ങള്‍, അറിയുന്നവരും അറിയാത്തവരും മെസേജയക്കുന്നുണ്ട്. സംവിധായകരും നിര്‍മാതാക്കളുമടക്കം പിന്തുണ നല്‍കുന്നുണ്ട്. ഇന്നും എനിക്ക് മെസേജുകള്‍ വന്നിരുന്നു,’ അദ്ദേഹം പറഞ്ഞു.

‘പ്രോസിക്യൂഷന്‍ സംരക്ഷണം നല്‍കിയില്ലെങ്കിലും ഏതറ്റം പോകാനും ഞാന്‍ തയ്യാറാണ്. ഭയം ലേശമില്ല. ഇനിയവര്‍ കൊന്നുകളയുമെന്ന് വിചാരിച്ചാല്‍, ഞാനിന്നലേ മരിച്ചെന്ന് കണക്കാക്കും.

അതേസമയം, ദിലീപും മറ്റ് പ്രതികളും അടുത്ത രണ്ട് ദിവസങ്ങളില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാണ് ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു. വ്യാഴാഴ്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യരുതെന്നും ഉത്തരവില്‍ പറയുന്നു. ഇതോടെ അടുത്ത രണ്ട് ദിവസം ദിലീപിനെ ക്രൈംബ്രാഞ്ചിന് ചോദ്യം ചെയ്യാം.

അന്വേഷണ പുരോഗതി ചൊവ്വാഴ്ച കോടതിയെ അറിയിക്കണമെന്നും ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. നാളെ മുതല്‍ ചൊവ്വാഴ്ച വരെ ചോദ്യം ചെയ്യാനാണ് അനുമതി.