മകള്‍ക്ക് കൊടുത്ത വാക്ക് പാലിക്കാന്‍ പറ്റാത്തതിന്റെ വിഷമത്തില്‍ ബഷീര്‍ ബഷി

വെള്ളാരംകണ്ണുമായെത്തിയ ബഷീറിനെ പ്രേക്ഷകര്‍ അടുത്തറിഞ്ഞത് ബിഗ് ബോസില്‍ മത്സരിക്കാനെത്തിയപ്പോഴാണ്. രണ്ട് വിവാഹം ചെയ്തതുമായി ബന്ധപ്പെട്ട് തന്നെ കളിയാക്കിയവര്‍ക്ക് കൃത്യമായ മറുപടിയും അദ്ദേഹം നല്‍കിയിരുന്നു. തന്റെ കുടുംബ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളെല്ലാം ബഷീര്‍ ബഷി സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കാറുണ്ട്. രണ്ട് വിവാഹം ചെയ്ത താരത്തിന് വിമര്‍ശകരും നിരവധിയാണ്.

എനിക്കേറ്റവും ഇഷ്ടം യാത്രകളോടാണ്. എന്റെ യാത്ര ഇഷ്ടത്തെ മനസ്സിലാക്കി കൂടെ നില്‍ക്കുന്നവരാണ് തന്റെ ഭാര്യമാര്‍. കൊറോണ കാരണം പ്ലാന്‍ ചെയ്ത പല യാത്രകളും റദ്ദാക്കിയതിന്റെ വിഷമത്തിലാണ് താരവും കുടുംബവും. ഇത്തവണത്തെ അവധി യാത്ര ഗോവയിലേയ്ക്കായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. ഇത് മകള്‍ക്ക് വേണ്ടിയുള്ള ട്രിപ്പായിരുന്നു. ബീച്ച് ഒരുപാട് ഇഷ്ടമാണ് അവള്‍ക്ക് അതുകൊണ്ട് തന്നെയാണ് ഗോവ തിരഞ്ഞെടുത്തതും. രണ്ടാഴ്ചയോളം ഗോവയില്‍ തങ്ങി അവിടെയുള്ള കാഴ്ചകള്‍ കണ്ട് മടങ്ങി വരമെന്നായിരുന്നു തീരുമാനിച്ചത്. യാത്ര മുടങ്ങിയതിനേക്കാള്‍ സങ്കടം മകള്‍ക്ക് നല്‍കിയ വാക്ക് പാലിക്കാനായില്ലെന്നോര്‍ത്താണ് ബഷീര്‍ പറയുന്നു. എന്നാല്‍ പ്രതീക്ഷിക്കാതെ കൊറോണ എത്തിയപ്പോള്‍ എല്ലാം തകിടം മറിയുകയായിരുന്നു. ഇത്തവണത്തെ യാത്ര കൊറോണ കൊണ്ട് പോയെന്ന് പറയാമെന്നും ബ,ഈര്‍ ബഷി പറയുന്നു. കൊറോണ ഭീതിയൊക്കെ മാറിയതിന് ശേഷം ഗോവയല്‍ പോകാമെന്ന് മകളേട് പറഞ്ഞിട്ടുണ്ടെന്നും ബഷീര്‍ ബഷി പറയുന്നു.

2 ഭാര്യമാരെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന വിവാഹിതരും അവിവാഹിതരുമായ ധാരാളം പുരുഷന്മാര്‍ ഉണ്ട്. അവരില്‍ ചിലര്‍ ബഷീര്‍ ബഷിയേ ഒരു ഗുരുവായി കണ്ട് ഉപദേശത്തിനായി വിളിക്കും. ഇതെങ്ങിനെ സാധിക്കുന്നു. ഒരു വഴി പറയാമോ. എന്നാല്‍ ബഷീര്‍ ബഷി പറയും,. എന്നെ അനുകരിക്കല്ലേ. അപകടമാകും . അനുകരിക്കാന്‍ ശ്രമിക്കുന്നവരോട് ബഷീര്‍ ബഷിക്ക് പറയാനുള്ളതും ഇങ്ങിനെ..’എന്റെ പൊന്നളിയാ, ഇമ്മാതിരി കാര്യത്തിന് എന്നെ വിളിക്കണ്ടെന്ന്.’ ആരും എന്നെ കണ്ട് പഠിക്കാന്‍ നില്‍ക്കണ്ട. ഇത് നിങ്ങള്‍ വിചാരിക്കുന്ന പോലുള്ള ജീവിതമല്ല. എല്ലാവരും സുഹാനയും മഷൂറയുമാവില്ല. ഞാന്‍ പിന്നെ എന്തോ ഭാഗ്യത്തിന് രണ്ടുപേരേയും കറക്ടായി മാനേജ് ചെയ്ത് വഴക്കൊന്നുമില്ലാതെ സന്തോഷത്തോടെ മുന്നോട്ട് പോവുന്നു. ഞങ്ങളുടെ മൂന്ന് പേരുടെ മനസ്സും ഒരുപോലെ യോജിച്ച് പോവുന്നതുകൊണ്ടാണ് ഞങ്ങളിങ്ങനെ ജീവിക്കുന്നത്