മകനോടൊപ്പം അഞ്ചാം വിവാഹ വാർഷികം ആഘോഷമാക്കി മഷൂറയും ബഷീറും

സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ സമ്പാദിച്ച വൈറൽ കുടുംബമാണ് ബഷീർ ബഷിയുടേത്. ബഷീർ സോഷ്യൽ മീഡിയകളിൽ‌ വീഡിയോ ചെയ്താണ് ആരാധകരെ സമ്പാദിച്ചതെങ്കിലും മലയാളികൾക്ക് ബഷീർ സുപരിചിതനായത് ബി​ഗ് ബോസ് മലയാളം സീസൺ ഒന്നിൽ മത്സരാർഥിയായി എത്തിയ ശേഷമാണ്. ബഷീർ ബഷി ബി​ഗ് ബോസിൽ മത്സരാർഥിയായിരിക്കെ എൺപത്തിയഞ്ചാം ദിവസമാണ് മത്സരത്തിൽ നിന്നും പുറത്തായത്. അതുവരെ ഏറ്റവും ശക്തമായി മത്സരിച്ച ചുരുക്കം ചിലരിൽ ഒരാളുമായിരുന്നു ബഷീർ ബഷി. രണ്ട് ഭാര്യമാരുണ്ടെന്ന് ബഷീർ വെളിപ്പെടുത്തിയപ്പോൾ വലിയ വിമർശനമാണ് കേൾക്കേണ്ടി വന്നത്.

ഇപ്പോളിതാ മകനോടൊപ്പം അഞ്ചാം വിവാഹ വാർഷികം ആഘോഷിച്ച് മഷൂറയും ബഷീറും. നമ്മുടെ വിവാഹ ദിവസത്തിലേത് എന്നത് പോലെ നീ ഇന്നും സുന്ദരിയാണ്, അഞ്ചാം വിവാഹ വാർഷിക ആശംസകൾ പൊഞ്ചാതി എന്ന് പറഞ്ഞുകൊണ്ടാണ് ബഷിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. പോസ്റ്റിന് താഴെ നന്ദിയും പ്രണയവും പറഞ്ഞ് മഷുറയും എത്തി. പ്രസവത്തിന് ശേഷം അതി സുന്ദരിയായി അണിഞ്ഞൊരുങ്ങിയ മഷുറയെയാണ് ഫോട്ടോയിൽ കാണുന്നത്. മഷുറയുടെ മാറോട് ചേർന്ന് ഉറങ്ങുകയാണ് ഇബ്രു. മകനെയും ഭാര്യയെയും ചേർത്ത് പിടിച്ച് സ്റ്റൈലൻ ലുക്കിലാണ് ബഷിയും.