മകനെ സ്വർണ്ണത്തിൽ കുളുപ്പിച്ച് ബഷീർ ബഷിയും കുടുബവും

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും യൂട്യൂബ് വിഡിയോകളിലൂടെയും പ്രേക്ഷക മനസുകളിൽ ഇടംനേടിയ ബഷീർ ബഷി, തന്റെ കുടുംബ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെയാണ് ഇവരുടെ ജീവിതത്തിലേക്ക് എബ്രാൻ കടന്നുവന്നത്.

ഇപ്പോഴിത എബ്രാന്റെ ക്രാഡിൽ സെറിമണി ആ​​ഘോഷമാക്കിയിരിക്കുകയാണ് ബഷീറും കുടുംബവും. മകൻ പിറന്ന് കൃത്യം രണ്ട് മാസം പൂർത്തിയായിയെന്നും നോമ്പ് അവസാനിച്ചിട്ട് ക്രാഡിൽ സെറിമണിയും നാൽപ്പത് കുളിയുടെ ചടങ്ങും നടത്താമെന്ന തീരുമാനത്തിലായിരുന്നുവെന്നും അതാണ് വൈകിയതെന്നും ബഷീർ എബ്രാന്റെ ചാനലിൽ പങ്കുവെച്ച പുതിയ വീഡിയോയിൽ പറഞ്ഞു.

വളരെ മനോഹരമായി വീടിനുള്ളിൽ തന്നെയാണ് ക്രാഡിൽ സെറിമണിക്കായി തൊട്ടിൽ അടക്കമുള്ളവ കുഞ്ഞിനായി സെറ്റ് ചെയ്തിരുന്നത്. കുഞ്ഞിനെ ആദ്യം തൊട്ടിലിൽ കിടത്തിയ ശേഷം മകനായി താൻ വാങ്ങിയ സ്വർണ്ണാഭരണങ്ങൾ മഷൂറ, സുഹാന, മക്കളായ സുനൈന, സൈ​ഗം എന്നിവർ ചേർന്ന് അണിയിച്ചു. മാല, വള, തള, ചെയിൻ തുടങ്ങിയവയെല്ലാം മകനായി വാങ്ങിയിരുന്നു.

ശേഷം മഷൂറയുടേയും ബഷീറിന്റേയും ബന്ധുക്കളും കുഞ്ഞിന് ആഭരണങ്ങളും വസ്ത്രങ്ങളുമെല്ലാം സമ്മാനമായി നൽകി. ബഷീറിന്റെ രണ്ടാമത്തെ ഭാര്യയാണ് മഷൂറ. ആദ്യ ഭാര്യ സുഹാനയിൽ ബഷീറിന് രണ്ട് കുഞ്ഞുങ്ങളുണ്ട്. മഷൂറയുടെ ​ഗർഭകാലവും പ്രസവവുമെല്ലാം കൊച്ചിയിൽ തന്നെയായിരുന്നു. സ്വന്തം വീട്ടിലേക്ക് പോകേണ്ടെന്നത് തങ്ങളുടെ തീരുമാനമായിരുന്നുവെന്ന് മഷൂറ തന്നെ പറഞ്ഞിട്ടുണ്ട്. കുഞ്ഞിന് യുട്യൂബ് ചാനൽ തുറന്നതിന്റെ പേരിൽ വിമർശനം കേട്ടിട്ടുണ്ടെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ ബഷീർ പറഞ്ഞിരുന്നു.