രണ്ട് ഭാര്യമാരോടൊപ്പം ചേർന്ന് കൃഷിയുമായി ബഷീർ, ഒരുകിലോ പച്ചമുളക് തരുമോയെന്ന് അഞ്ജലി അമീർ

വെള്ളാരംകണ്ണുമായെത്തിയ ബഷീറിനെ പ്രേക്ഷകർ അടുത്തറിഞ്ഞത് ബിഗ് ബോസിൽ മത്സരിക്കാനെത്തിയപ്പോഴാണ്. രണ്ട് വിവാഹം ചെയ്തതുമായി ബന്ധപ്പെട്ട് തന്നെ കളിയാക്കിയവർക്ക് കൃത്യമായ മറുപടിയും അദ്ദേഹം നൽകിയിരുന്നു.  തന്റെ കുടുംബ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളെല്ലാം ബഷീർ ബഷി സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്.

ഭാര്യമാർക്ക് ഒപ്പം ഉള്ള ടിക്ക് ടോക്ക് വീഡിയോ അടക്കം ചെയ്തു മൂവരും സാമൂഹിക മാധ്യമങ്ങളിൽ താരങ്ങളും ആണ്. താരം ഒരുക്കിയ കല്ലുമ്മക്കായ എന്ന വെബ് സീരിസ് വമ്പൻ വിജയം ആയിരുന്നു. ഇതിൽ പ്രധാന വേഷത്തിൽ എത്തിയത് ഭാര്യമാരും രണ്ട് സുഹൃത്തുക്കളും മക്കളും ആയിരുന്നു. രണ്ട് വിവാഹം ചെയ്ത താരത്തിന് വിമർശകരും നിരവധിയാണ്.

ഇപ്പോളിതാ ബഷീർ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. സ്വന്തമായ ജൈവപച്ചക്കറി കൃഷി ആരംഭിച്ചെന്നാണ് താരം പറയുന്നത്. ‘കൃഷി ഒരു മനുഷ്യന് ഏറ്റവും ആരോഗ്യപ്രദവും ഉപകാരമുള്ളതും ഉത്തമമായതുമായ തൊഴിലാണ്’ എന്ന ക്യാപ്ഷൻ ഇട്ട് കൊണ്ട് തന്റെ കൃഷിയിൽ വിളവ് ലഭിച്ച ചിലതിന്റെ ചിത്രങ്ങളും ബഷീർ പങ്കുവെച്ചിരുന്നു. വെണ്ടക്കയും പച്ചമുളകും അടക്കമുള്ള പച്ചക്കറികളും പഴവർഗങ്ങളുമെല്ലാം ബഷീറിന്റെ കൃഷിയിടത്തിലുണ്ട്.

നിരവധി ആളുകളാണ് താരത്തിന് പ്രോത്സാഹനവുമായെത്തിയിരിക്കുന്നത്. കർഷകശ്രീ എന്നാണ് ആദ്യ ഭാര്യ സുഹാന കമന്റിട്ടിരിക്കുന്നത്. നടി അഞ്ജലി അമീർ ഒരു കിലോ പച്ചമുളക് തരാമോ എന്ന് ചോദിച്ചിരുന്നു. ആകുമ്പോൾ തരാമെന്നായിരുന്നു ബഷീറിന്റെ ഉത്തരം.