ബഷീര്‍ ബഷി, ഒരു വര്‍ഷത്തില്‍ രണ്ട് വിവാഹ വാര്‍ഷികം ,അദ്യ ഭാര്യ രണ്ടാം ഭാര്യക്ക് വിരുന്നൊരുക്കി

2 ഭാര്യമാരുമൊത്ത് 3 പേരും സന്തോഷമായി ജീവിക്കുന്ന കുടുംബം.ഒരു ഭാര്യയുള്ള കുടുംബത്തിൽ കിട്ടാവുന്നതിനേക്കാൾ കൂടുതൽ കളി ചിരികളും സന്തോഷവുമാണ്‌ ഈ 2 സ്ത്രീകളും അനുഭവിക്കുന്നത്. അതിനാൽ തന്നെ ആരും അസൂയപ്പെടരുത്. അവരുടെ വീട്ടിൽ ഒരു വിശേഷം ഉണ്ടായി.രണ്ടാം ഭാര്യ മഷൂറയുടേയും ബഷീർ ബഷിയുടേയും വിവാഹ വാർഷികം ആയിരുന്നു. ഈ വിവാഹ വാർഷികത്തിന്റെ മുഖ്യ നടത്തിപ്പുകാരിയും മറ്റും ഒന്നാം ഭാര്യ സുഹാനയും. 2 ഭാര്യമാരും അവരുടെ ഒരു ഭർത്താവും മക്കളും ചേർന്ന് കുടുംബ ആഘോഷം കേമമായി ആഘോഷിച്ചു. ഒരു ഭാര്യ ഉള്ള വീട്ടിൽ പോലും ഇത്തരം ആഘോഷങ്ങൾ നടക്കാറില്ല. ഈ സമയത്താണ്‌ ഇപ്പോൾ 2 ഭാര്യമാരിൽ ഒരാളുടെ വിവാഹ വാഷികം ഈ വീട്ടിൽ പൊടി പൊടിച്ച് നടത്തിയത്.. മാഷുറ ജീവിതത്തിലേക്ക് കടന്നുവന്നിട്ട് രണ്ട് വര്‍ഷമായെന്ന് താരം പറയുന്നു. മാഷുറയ്‌ക്കൊപ്പമുള്ള മനോഹരമായ ചിത്രവും പോസറ്റ് ചെയ്തായിരുന്നു ബഷീര്‍ ആശംസ നേര്‍ന്നത്. താന്‍ അര്‍ഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ സ്‌നേഹമാണ് മാഷുറ നല്‍കിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. ബഷീര്‍ മാത്രമല്ല മാഷുറയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്.

മാഷുറയുടെ വിവാഹ വാർഷികത്തിനു ഒന്നാം ഭാര്യ സുഹാനയുടെ സ്പെഷ്യൽ പാലട ആയിരുന്നു. സുഹാന അടുക്കളയിൽ പാചക തിരക്കിലായിരുന്നു. കാരണം അന്നത്തേ വീട്ടിലെ താരം ഭർത്താവും രണ്ടാം ഭാര്യ മഷൂറയും തന്നെ. അങ്ങിനെ അവർ മൂവരും ഒന്നിച്ച് ആ വിവാഹ വാർഷികം നന്നായി ആഘോഷിച്ച് ഒറ്റ ഭാര്യ ഉള്ളവർക്ക് പോലും നല്ല മാതൃകയായി.

എന്തായാലും തന്റെ ഒരു വിവാഹ വാർഷികവും ബഷീർ ബഹി മുടക്കില്ല. 2 ഭാര്യമാരുടെയും വിവാഹ വാർഷികം ആഘോഷിക്കാൻ ഞാൻ ഒരാൾ മാത്രമല്ലേ അവർക്കുള്ളു എന്നും ബഷീർ ബഷി ചോദിക്കുന്നു. സുഹാനയുടെ സമ്മതത്തോടെയാണ് താന്‍ മഷൂറയെ വിവാഹം ചെയ്തതെന്ന് ബഷീര്‍ പറഞ്ഞിരുന്നു. തന്റെ കുടുംബ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളെല്ലാം ബഷീര്‍ ബഷി സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കാറുണ്ട്.

മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസില്‍ മത്സരിക്കാനെത്തി യപ്പോഴാണ് ബഷീര്‍ ബഷിയെ പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. വെള്ളാരംകണ്ണുകളുമായെത്തിയ ബഷീര്‍വളരെ പെട്ടെന്നാണ് മറ്റുള്ളവരുമായി അടുത്തത്. രണ്ട് വിവാഹം ചെയ്തതുമായി ബന്ധപ്പെട്ട് തന്നെ കളിയാക്കിയവര്‍ക്ക് കൃത്യമായ മറുപടിയും അദ്ദേഹം നല്‍കിയിരുന്നു. ബഷീര്‍ മാത്രമല്ല ഭാര്യമാരും പ്രേക്ഷകര്‍ക്ക് പരിചിതരാണ്.

രണ്ടുപേരെ വിവാഹം ചെയ്തതുമായി ബന്ധപ്പെട്ടുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി താരമെത്തിയിരുന്നു.ആദ്യ വിവാഹത്തേ കുറിച്ച് ബഷീർ പറയുന്നത് ഇങ്ങിനെ..കപ്പലണ്ടി കച്ചവടം ചെയ്യുമ്പോള്‍ തന്നെ ഞാന്‍ സുഹാനയുമായി പ്രേമത്തിലായിരുന്നു. കച്ചവടത്തിനിടയില്‍ പുള്ളിക്കാരത്തിയെ കണ്ട് പരിചയപ്പെട്ട് അടുപ്പമായതാണ്. സുഹാന സെന്റ് തെരേസാസ് കോളേജില്‍ പഠിക്കുകയായിരുന്നു. ഞങ്ങള്‍ സ്‌നേഹത്തിലായി. പുള്ളിക്കാരത്തി എല്ലാത്തിനും എന്റെ സപ്പോര്‍ട്ടായി നില്‍ക്കുമായിരുന്നു. ഞാന്‍ അതിനിടെ റെഡിമെയ്ഡ് ഷോപ്പ് തുടങ്ങി. ആ സമയത്ത് തന്നെ കല്യാണവും കഴിഞ്ഞു. ആള്‍ക്കാര്‍ക്ക് എന്തും ചോദിക്കാം.

‘ബഷീര്‍ ബഷി എന്തുകൊണ്ട് വേറെ കെട്ടി, സുഹാനയ്ക്ക് ബഷിയെ ഉപേക്ഷിച്ചുകൂടായിരുന്നോ’ എന്നൊക്കെ ചോദിക്കുന്നവരുണ്ട്.ഇതിന്റെ കട്ടക്കുള്ള മറുപടി ആദ്യ ഭാര്യ സുഹാന തന്നെ പറയും .സുഹാന ചോദിച്ചത് ഞാന്‍ എന്തിനാണ് എന്റെ ഭര്‍ത്താവിനെ ഉപേക്ഷിക്കുന്നതെന്നാണ്. ഭര്‍ത്താവിനോട് എനിക്കിപ്പോഴും സ്‌നേഹമുണ്ട്. ഭര്‍ത്താവിന് തിരിച്ചും സ്‌നേഹമുണ്ട്. ഒരാള്‍ക്ക് ഒരാളെ മാത്രമേ സ്‌നേഹിക്കാന്‍ പറ്റുള്ളോ. എന്തൊരു വിഡ്ഢിത്തമാണത്?- സുഹാന പറയുന്നു

2 ഭാര്യമാരെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന വിവാഹിതരും അവിവാഹിതരുമായ ധാരാളം പുരുഷന്മാർ ഉണ്ട്. അവരിൽ ചിലർ ബഷീർ ബഷിയേ ഒരു ഗുരുവായി കണ്ട് ഉപദേശത്തിനായി വിളിക്കും. ഇതെങ്ങിനെ സാധിക്കുന്നു. ഒരു വഴി പറയാമോ. എന്നാൽ ബഷീർ ബഷി പറയും,. എന്നെ അനുകരിക്കല്ലേ. അപകടമാകും . അനുകരിക്കാൻ ശ്രമിക്കുന്നവരോട് ബഷീർ ബഷിക്ക് പറയാനുള്ളതും ഇങ്ങിനെ..‘എന്റെ പൊന്നളിയാ, ഇമ്മാതിരി കാര്യത്തിന് എന്നെ വിളിക്കണ്ടെന്ന്.’ ആരും എന്നെ കണ്ട് പഠിക്കാന്‍ നില്‍ക്കണ്ട. ഇത് നിങ്ങള്‍ വിചാരിക്കുന്ന പോലുള്ള ജീവിതമല്ല. എല്ലാവരും സുഹാനയും മഷൂറയുമാവില്ല. ഞാന്‍ പിന്നെ എന്തോ ഭാഗ്യത്തിന് രണ്ടുപേരേയും കറക്ടായി മാനേജ് ചെയ്ത് വഴക്കൊന്നുമില്ലാതെ സന്തോഷത്തോടെ മുന്നോട്ട് പോവുന്നു. ഞങ്ങളുടെ മൂന്ന് പേരുടെ മനസ്സും ഒരുപോലെ യോജിച്ച് പോവുന്നതുകൊണ്ടാണ് ഞങ്ങളിങ്ങനെ ജീവിക്കുന്നത്