സുഹാന ഇസ്ലാമായത് സ്വന്തം ഇഷ്ടപ്രകാരം, ജോസ്വിൻ സോണി എന്നായിരുന്നു പേര്- ബഷീർ

സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ സമ്പാദിച്ച വൈറൽ കുടുംബമാണ് ബഷീർ ബഷിയുടേത്. ബഷീർ സോഷ്യൽമീഡിയകളിൽ‌ വീഡിയോ ചെയ്താണ് ആരാധകരെ സമ്പാദിച്ചതെങ്കിലും മലയാളികൾക്ക് ബഷീർ സുപരിചിതനായത് ബി​ഗ് ബോസ് മലയാളം സീസൺ ഒന്നിൽ മത്സരാർഥിയായി എത്തിയ ശേഷമാണ്. ബഷീർ ബഷി ബി​ഗ് ബോസിൽ മത്സരാർഥിയായിരിക്കെ എൺപത്തിയഞ്ചാം ദിവസമാണ് മത്സരത്തിൽ നിന്നും പുറത്തായത്. അതുവരെ ഏറ്റവും ശക്തമായി മത്സരിച്ച ചുരുക്കം ചിലരിൽ ഒരാളുമായിരുന്നു ബഷീർ ബഷി. രണ്ട് ഭാര്യമാരുണ്ടെന്ന് ബഷീർ വെളിപ്പെടുത്തിയപ്പോൾ വലിയ വിമർശനമാണ് കേൾക്കേണ്ടി വന്നത്. കഴിഞ്ഞ ദിവസമാണ് ബഷീറിന്റെ രണ്ടാം ഭാര്യ മഷൂറക്ക് ആൺകുട്ടി ജനിച്ചത്.

ഇപ്പോഴിതാ സുഹാനയെക്കുറിച്ചുള്ള ബഷീറിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. തന്റെ ആദ്യ ഭാര്യയെക്കുറിച്ച് മുമ്പൊരിക്കൽ ബഷീർ പറഞ്ഞ വാക്കുകൾ വീണ്ടും ചർച്ചയായി മാറുകയാണ്. സുഹാനക്ക് ഞാൻ പ്രേമിച്ചു കൊണ്ടിരുന്ന സമയത്തു തന്നെ ഇസ്ലാം മതത്തിന്റെ ട്രഡീഷനിൽ വളരെ താത്പര്യമുണ്ടായിരുന്നുവെന്നാണ് ബഷീർ ചൂണ്ടിക്കാണിക്കുന്നത്. ഇസ്‌ളാം മതത്തെകുറിച്ചുള്ള എല്ലാ കാര്യങ്ങളും അവൾക്ക് അറിയാമായിരുന്നു. അങ്ങനെ സുഹാന സ്വന്തം ഇഷ്ടപ്രകാരം ആണ് ഇസ്‌ളാം മതം സ്വീകരിക്കുന്നതെന്നാണ് ബഷീർ പറയുന്നു.

സുഹാന ക്രിസ്ത്യൻ കുടുംബത്തിലായിരുന്നു ജനിച്ചത്. ജോസ്വിൻ സോണി എന്നായിരുന്നു പേര്. പിന്നീട് ബഷീറിനെ വിവാഹം കഴിച്ചതോടെ പേര് മാറ്റുകയായിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹം കഴിക്കുന്നത്. ഇസ്ലാം മതത്തോടുളള തന്റെ ഇഷ്ടത്തെക്കുറിച്ച് സുഹാനയും മുമ്പ് സംസാരിച്ചിട്ടുണ്ട്. എന്റെ വീടിന് അടുത്ത് ഒരു മുസ്ലീം കുടുബമുണ്ടായിരുന്നു. അവിടെ പെരുന്നാളിനും നോമ്പിനുമൊക്കെ ഞാൻ പോവാറുമുണ്ടായിരുന്നു. വർഷങ്ങളായുള്ള പ്രണയം അല്ലെ അങ്ങനെ പ്രേമിക്കുന്ന സമയത്ത് ബഷിയിലൂടെയായാണ് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കിയത്.

സുഹാനയുടെ സമ്മതത്തോടെയാണ് ബഷിയുടെ ജീവിതത്തിലേക്ക് മഷൂറ എത്തുന്നത്. സുഹാനയ്ക്കും മഷൂറയ്ക്കും ഇടയിലെ സൗഹൃദവും എന്നും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. തങ്ങൾ തമ്മിൽ വഴക്കിടാറില്ലെന്നാണ് ഇരുവരും പറയുന്നത്. ഒന്നും മനസ്സിൽ വെച്ച് പെരുമാറുന്ന പ്രകൃതക്കാരല്ല. എല്ലാ കാര്യങ്ങളും ഓപ്പണായി പറയാറുണ്ട് എന്നാണ് തങ്ങളുടെ ബന്ധത്തെക്കുറിച്ച് സുഹാന മുമ്പ് പറഞ്ഞത്. അങ്ങനെയുള്ള ഇവരെ തമ്മിൽ തല്ലിക്കാനാണ് ചിലർ നോക്കുന്നതെന്നായിരുന്നു ഒരിക്കൽ ബഷീർ ആരോപിച്ചത്.