ബീന ആന്റണി വീണ്ടും അമ്മയായി, സന്തോഷ വാർത്തയുടെ സത്യാവസ്ഥ പങ്കിട്ട് താരദമ്പതികൾ

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് ബീന ആന്റണി. ബീനയുടെ ഭർത്താവ് മനോജിന്റെയും മകൻ ആരോമലിന്റെയും വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് താത്പര്യമാണ്. അടുത്തിടെ കുടുംബത്തിൽ ചില പ്രതിസന്ധികൾ ഉണ്ടായ ഘട്ടത്തിൽ ഒപ്പം നിന്ന തങ്ങളുടെ പ്രിയ ആരാധകർക്ക് നന്ദിയും കുടുംബം അറിയിച്ചിരുന്നു. ഇപ്പോൾ മൗനരാഗം സീരിയലിൽ തിളങ്ങുകയാണ് ബീന.

ഇപ്പോഴിത ജീവിതത്തിലെ പുതിയൊരു സന്തോഷം പങ്കിട്ട് എത്തിയിരിക്കുകയാണ് ബീനയും മനോജും, ഞങ്ങൾ ഒരു കല്യാണത്തിന് പോവുകയാണ്. മൗനരാ​ഗത്തിലെ ബീനയുടെ മരുമോൻ ജിത്തുവിന്റെ ഒറിജിനൽ കല്യാണത്തിനാണ് പോകുന്നത്. അതിനിടയിലാണ് ഇക്കാര്യം നിങ്ങളോട് പറയുന്നത്. ബീന വീണ്ടും അമ്മയായി എന്ന് കേട്ടപ്പോൾ‌ നിങ്ങളിൽ ഒരുപാട് പേർക്ക് സന്തോഷമായി കാണുമെന്ന് എനിക്കറിയാം.’

ചിലരൊക്കെ ഈ വയസാം കാലത്ത് ബീന വീണ്ടും അമ്മയായോ എന്ന് തോന്നിയേക്കാം. വൈദ്യശാസ്ത്രത്തെ ഞെട്ടിച്ചോ?. എല്ലാം ദൈവത്തിന്റെ കൈയ്യിലാണ്. അമ്മയായിയെന്ന് പറഞ്ഞത് കേട്ട് നിങ്ങൾ തെറ്റിദ്ധരിക്കേണ്ട. ബീന അമ്മ വേഷം ചെയ്യുന്ന ആവണിയെന്ന സീരിയൽ സംപ്രേഷണം തുടങ്ങാൻ പോവുകയാണ്. അതിന്റെ സന്തോഷം പങ്കുവെക്കാനാണ് വന്നത്. ആവണിയെന്ന കഥാപാത്രത്തിന്റെ അമ്മായിയമ്മയായ രോഹിണിയായിട്ടാണ് ബീന അഭിനയിക്കുന്നത്. സീരിയലിൽ ബീനയ്ക്ക് മൂന്ന് ആൺകുട്ടികളാണ്. അമ്മയായി പലവട്ടം അഭിനയിച്ചിട്ടുണ്ട്. സീരിയലിൽ പലവട്ടം അമ്മയായി. യഥാർഥ ജീവിതത്തിലും ഒരു തവണ അമ്മയായി. ഒരെണ്ണത്തിനെയാണ് ദൈവം തന്നത്. ഞങ്ങളുടെ ശങ്കരു. സീരിയലിൽ ഞങ്ങൾക്ക് ഇഷ്ടംപോലെ മക്കളെ കിട്ടി. എനിക്ക് പെൺമക്കളില്ലാത്ത വിഷമം മാറിയത് മഞ്ഞുരുകും കാലം സീരിയൽ ചെയ്ത ശേഷമാണ്. ജാനിക്കുട്ടിക്കാണ് ആ സ്നേഹം കൊടുത്തത്. ശേഷം പിന്നെ നിരവധി തവണ വലിയ മക്കളുടെ അച്ഛനായും അഭിനയിച്ചിട്ടുണ്ട്. ഇതൊക്കെയാണ് ഞങ്ങൾ‌ക്ക് ദൈവം തന്നൊരു ഭാ​ഗ്യം. ആവണി സീരിയലിന്റെ പ്രമോഷന്റെ ഭാ​ഗമായാണ് ഇപ്പോൾ ഈ വീഡിയോ ചെയ്തത്. നവംബർ 21ന് 9.30ക്കാണ് ആവണി സീരിയലിന്റെ സംപ്രേഷണം ആരംഭിക്കുന്നത്. പ്രൈം ടൈമിലുള്ള സീരിയലുകാർക്ക് നെഞ്ചിടിപ്പായിരിക്കും വേൾഡ് കപ്പ് തുടങ്ങിയതിനാൽ.

90കളുടെ തുടക്കത്തിൽ ദൂരദർശനിലെ സീരിയലിൽ അഭിനയിച്ചിരുന്നു ബീന ഇതിനിടെയാണ് മനോജുമായി പ്രണയത്തിലാവുന്നത്. മനോജിനെ കാണുന്നതിനു മുമ്പ് തനിക്ക് മറ്റൊരു പ്രണയം ഉണ്ടായിരുന്നു എന്ന് ബീന പറഞ്ഞിരുന്നു, അത് കുറെ നാളത്തെ പ്രണയമായിരുന്നു എന്നാൽ അയാൾ ചതിക്കുകയാണെന്ന് മനസ്സിലായതോടെ അതിൽ നിന്ന് പിന്തിരിഞ്ഞു. ഇതിനുശേഷമാണ് മനോജുമായി പ്രണയത്തിൽ ആകുന്നത്.