കടലിനരികെ സ്റ്റൈലിഷ് ലുക്കിൽ ബീന ആന്റണി

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് ബീന ആന്റണി. ബീനയുടെ ഭർത്താവ് മനോജിന്റെയും മകൻ ആരോമലിന്റെയും വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് താത്പര്യമാണ്. അടുത്തിടെ കുടുംബത്തിൽ ചില പ്രതിസന്ധികൾ ഉണ്ടായ ഘട്ടത്തിൽ ഒപ്പം നിന്ന തങ്ങളുടെ പ്രിയ ആരാധകർക്ക് നന്ദിയും കുടുംബം അറിയിച്ചിരുന്നു.

സ്റ്റൈലിഷ് ഫോട്ടോഷൂട്ടുമായി മലയാളത്തിന്റെ പ്രിയതാരം ബീന ആന്റണി. സ്റ്റൈലിഷ് ലുക്കിലാണ് ബീച്ച് പശ്ചാത്തലമാകുന്ന ചിത്രങ്ങളിൽ ബീന എത്തുന്നത്. ആരാധകര്‍ ഇതിനോടകം ചിത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. പ്രായം റിവേഴ്സ് ​ഗിയറിലാണെന്ന് തോന്നുമെന്നാണ് ആരാധകർ പറയുന്നത്.

ബിഗ് സ്‌ക്രീനിൽ തിളങ്ങിയിരുന്ന ബീന ഇപ്പോൾ മിനിസ്‌ക്രീനിൽ നിറഞ്ഞ് നിൽക്കുകയാണ്. നിരവധി സിനിമകളിൽ വേഷമിട്ടെങ്കിലും നടി ഏറെ ശ്രദ്ധിക്കപ്പെടുന്നത് മിനിസ്‌ക്രീനിലൂടെയാണ്. 1986ൽ ഒന്നു മുതൽ പൂജ്യം വരെ എന്ന സിനിമയിൽ ബാലതാരമായി എത്തിയാണ് ബീന ആന്റണി അഭിനയരംഗത്തേക്ക് എത്തുന്നത്. ഡിഡി മലയാളം ചാനലിലെ ഇണക്കം പിണക്കം എന്ന സീരിയലിലൂടെയാണ് 1992ൽ താരം മിനിസ്‌ക്രീൻ രംഗത്ത് സജീവമായത്.