നീ ഇപ്പോൾ എവിടെയാണെന്ന് ചോദിച്ച് എങ്കിലും എന്നെ ഒന്ന് വിളിച്ചൂടെ, അമ്മയെക്കുറിച്ച് ബീന ആന്റണി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബീന ആന്റണി. ബിഗ് സ്‌ക്രീനിൽ തിളങ്ങിയിരുന്ന നടി ഇപ്പോൾ മിനിസ്‌ക്രീനിൽ നിറഞ്ഞ് നിൽക്കുകയാണ്. നിരവധി സിനിമകളിൽ വേഷമിട്ടെങ്കിലും നടി ഏറെ ശ്രദ്ധിക്കപ്പെടുന്നത് മിനിസ്‌ക്രീനിലൂടെയാണ്. 1986ൽ ഒന്നു മുതൽ പൂജ്യം വരെ എന്ന സിനിമയിൽ ബാലതാരമായി എത്തിയാണ് ബീന ആന്റണി അഭിനയരംഗത്തേക്ക് എത്തുന്നത്. ഡിഡി മലയാളം ചാനലിലെ ഇണക്കം പിണക്കം എന്ന സീരിയലിലൂടെയാണ് 1992ൽ താരം മിനിസ്‌ക്രീൻ രംഗത്ത് സജീവമായത്. നിലവിൽ മൗനരാഗം, പൂക്കാലം വരവായി എന്നീ സീരിയലുകളിലാണ് താരം അഭിനയിക്കുന്നത്.

ഇപ്പോഴിതാ അമ്മ ലില്ലി ആന്റണിയെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് ഇൻസ്റ്റഗ്രാമിൽ എത്തിയിരിയ്ക്കുകയാണ് നടി. എനിക്ക് ഏറ്റവും വിലപ്പെട്ട സ്വത്ത് ആണ് അമ്മ എന്ന് ബീന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഒരു വിളി.. ഒരു വാക്ക് കേൾക്കാൻ കൊതിയാവുന്നു അമ്മച്ചീ. ഇനിയൊരു ജന്മം ഉണ്ടെങ്കിൽ എനിക്ക് അമ്മച്ചിയുടെ മകളായി തന്നെ ജനിക്കണം. ഈ ജന്മത്തിൽ തരാൻ കഴിയാത്ത സ്‌നേഹം മുഴുവൻ അടുത്ത ജന്മത്തിൽ ഞാൻ തരും. നീ ഇപ്പോൾ എവിടെയാണെന്ന് ചോദിച്ച് എങ്കിലും എന്നെ ഒന്ന് വിളിച്ചൂടെ’ എന്നാണ് ബീന ആന്റണിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. വിവാഹസമയത്ത് എടുത്ത ഫോട്ടോയൊടൊപ്പമാണ് കുറിപ്പ്. നിരവധിപേരാണ് കമന്റുമായെത്തുന്നത്.