ഒഡീഷ ഭരിക്കുന്ന ബിജു ജനതാദൾ എൻ.ഡി.എ സഖ്യത്തിൽ ചേരും

പ്രതിപക്ഷ ഐക്യത്തിനു വീണ്ടും കനത്ത് തിരിച്ചടി. പ്രതിപക്ഷം ഭരിക്കുന്ന ഒഡിഷ ഇനി എൻ ഡി എയുടെ ലിസ്റ്റിൽ വരും.ഒഡീഷയിലെ ഭരണകക്ഷിയായ ബിജു ജനതാദൾ (ബിജെഡി) വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭാരതീയ ജനതാ പാർട്ടിയുമായി സഖ്യത്തിലേക്ക്.

ബുധനാഴ്ച ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിൻ്റെ ഔദ്യോഗിക വസതിയായ നവീൻ നിവാസിൽ ബിജെഡി നേതാക്കൾ വിപുലമായ സമ്മേളനത്തിനായി വിളിച്ചുചേർത്തു. ബിജെപിയുടെ സംസ്ഥാന ഘടകം മേധാവി മൻമോഹൻ സമൽ ഉൾപ്പെടെയുള്ളവർ ദേശീയ തലസ്ഥാനത്ത് ചർച്ചകൾ നടത്തി.

15 വർഷം മുമ്പ് ദേശീയ ജനാധിപത്യ സഖ്യത്തിൽ (എൻഡിഎ) നിന്ന് ബിജെഡി വിട്ടുപോയ ബിജു ജനതാദളിന്റെ തിരിച്ച് വരവിനെ ഘർവാപസി എന്നാണ്‌ വിശേഷിപ്പിച്ചത്.

ഔപചാരികമായ പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും ബിജെഡി വൈസ് പ്രസിഡൻ്റും എംഎൽഎയുമായ ദേബി പ്രസാദ് മിശ്ര ചർച്ചകൾ സ്ഥിരീകരിച്ചു കഴിഞ്ഞു.