18ാമത്തെ വയസില്‍ കള്ളക്കേസില്‍ എന്നെ ജയിലിലടച്ച മഹതിയാണ്; ശ്രീലേഖയ്‌ക്കെതിരെ ബിന്ദു അമ്മിണി

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പക്ഷം പിടിച്ച്‌ സംസാരിച്ച മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരെ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. തന്റെ പതിനെട്ടാമത്തെ വയസില്‍ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ച മഹതിയാണ് ശ്രീലേഖ എന്ന സ്ത്രീ വിരുദ്ധയെന്നായിരുന്നു അവരുടെ പ്രതികരണം.

സര്‍വീസില്‍ നിന്നും വിരമിച്ചു എന്ന്‌ കരുതി ഏതു ക്രിമിനലിനൊപ്പവും ചേര്‍ന്നു പ്രവര്‍ത്തിക്കാം എന്ന്‌ കരുതരുത്. അല്ലെങ്കില്‍ പെന്‍ഷന്‍ ആനൂകൂല്യങ്ങള്‍ തിരികെ നല്‍കി ക്രിമിനലുകളുടെ കൈയില്‍ നിന്നും ശമ്ബളം വാങ്ങാനും മിനിമം സമൂഹത്തോട് ഉത്തരവാദിത്തം ഉണ്ടെന്ന് ഓര്‍ക്കണമെന്നും ഫേസ്‌ബുക്കില്‍ അവര്‍ കുറിച്ചു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ…

എന്റെ പതിനെട്ടാമത്തെ വയസില്‍ എന്നെ അയല്‍വാസിയുടെ പല്ല് അടിച്ചു കൊഴിച്ചു എന്ന കള്ള കേസില്‍ കുടുക്കി ജയിലിലടച്ച മഹതി ആണ് ഈ ശ്രീലേഖ എന്ന സ്ത്രീ വിരുദ്ധ. ദിലീപിന് വേണ്ടി ഇവര്‍ നടത്തുന്ന ഇടപെടല്‍ യാദൃശ്ചികമെന്നു കരുതുന്നില്ല. കേസിന്റെ അന്വേഷണഘട്ടത്തില്‍ ഉള്‍പ്പിട്ടിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥ എന്ന നിലയില്‍ ഇവര്‍ നടത്തിയിരിക്കുന്നത് തീര്‍ത്തും നീതിക്ക് നിരക്കാത്തതാണ്, നിയമ വിരുദ്ധം ആണ്.

സര്‍വിസില്‍ നിന്നും വിരമിച്ചു എന്ന്‌ കരുതി ഏതു ക്രിമിനലിനും ഒപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാം എന്ന്‌ കരുതുന്നു എങ്കില്‍ പെന്‍ഷന്‍ ആനൂകൂല്യങ്ങള്‍ തിരികെ നല്‍കി ക്രിമിനലുകളുടെ കൈയില്‍ നിന്നും ശമ്ബളം വാങ്ങുക. മിനിമം സമൂഹത്തോട് ഉത്തരവാദിത്തം ഉണ്ടെന്ന് എങ്കിലും മറക്കാതെ ഇരിക്കുക ശ്രീലേഖ .