കേരള വർമ്മ കോളേജിൽ പെൺകുട്ടികളെ വിടുമ്പോൾ സൂക്ഷിക്കണം; ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍

നവാഗത വിദ്യാര്‍ത്ഥികളെ സ്വാഗതം എസ് എഫ് ഐ(sfi) വെച്ച ഫെക്‌സില്‍ അശ്ലിലതയെന്ന ആരോപണവുമായി വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്ത്. ‘തുറിച്ച്‌ നോക്കണ്ട ഞാനും നീയുമൊക്കെ എങ്ങനെയുണ്ടായി the planet needs sexual liberation ‘ തുടങ്ങിയ അടിക്കുറിപ്പോടെയുളള പോസ്റ്ററുകളാണ് എസ്‌എഫ്‌ഐ ക്യാമ്ബസില്‍ സ്ഥാപിച്ചിരിക്കുന്നത്.

ഇതിനെതിരെ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനും രംഗത്തെത്തിയിരിക്കുകയാണ്.

അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ

കോളേജിൽ പഠിക്കാൻ പോകുന്നത് പഠിക്കാനാണ്. ഫ്രീ സെക്സ് പഠിക്കാനൊ നടപ്പാക്കാനൊ അല്ല. മാന്യവും മര്യാദയുമുള്ള പെൺകുട്ടികൾക്ക് ഈ കോളേജിൽ പഠിക്കാൻ കഴിയുമൊ? ഇതിനാണൊ SFI എന്ന സംഘടന കോളേജിൽ പ്രവർത്തിക്കുന്നത്. ഇത് ‘ വിദ്യാർത്ഥി കൾക്ക് അപമാനമാണ്. വിദ്യാർത്ഥി രാഷ്ട്രീയം ഇത്ര അധ:പതിക്കാൻ പാടില്ല. രാജ്യ വിരുദ്ധതയും സാമൂഹ്യദ്രോഹവും പ്രചരിപ്പിച്ച് അധമ സംസ്ക്കാരം പ്രചരിപ്പിക്കലാണ് ഇവിടുത്തെSFI പ്രവർത്തനം’ സരസ്വതിയുടെ നഗ്ന ചിത്രം വരച്ചിട്ടതും അയ്യപ്പന്റെ പ്രസവം ഒരസ്ത്രീയുടെ കാലിനിടയിലൂടെ നടക്കുന്നതെല്ലാം ആഭാസത്തോടെ ചിത്ര വരച്ച് വെച്ച് അപമാനിച്ചതിന് ശേഷമാണ് ഇപ്പോൾ ഈ രീതിയിൽ പുതിയ കുട്ടികളെ വരവേൽക്കാൻ സ്വഗത ബോർഡുകൾ സ്വാപിച്ചിട്ടുള്ളത്.

പോലീസിനോട് പരാതിപ്പെട്ടാലും കോളേജ് അധികൃതരോട് പരാതിപ്പെട്ടാലും ഒന്നും നടക്കില്ല ഒരു മാറ്റവുമില്ല. ചോദിക്കാനും പറയാനും ആരുമില്ലങ്കിൽ നാട്ടുകാർ കോളേജിൽ കടന്ന് കയറി പ്രതികരിക്കേണ്ടിവരും.. ഇതാണ് സമീപനമെങ്കിൽ കലാലയങ്ങളിൽ SFI സംഘടനയെ നിരോധിക്കണം’ വിദ്യാർത്ഥി രാഷ്ട്രീയത്തിന് വിലക്ക് ഏർപ്പെടുത്തണം