ജീവിതത്തിൽ താൻ ആദ്യം കർഷകനായിരുന്നു, പിന്നീടാണ് രാഷ്‌ട്രീയക്കാരനാകുന്നതെന്ന് ബി.എസ് യെദ്യൂരപ്പ

ഗുരുവായൂർ. ജീവിതത്തിൽ പശുക്കളുമായും അവയുടെ പരിപാലനവുമായി തനിക്ക് വളരെ അടുപ്പമുണ്ടെന്നും ജീവിതത്തിൽ താൻ ആദ്യം കർഷകനാണെന്നും പിന്നീട് മാത്രമാണ് രാഷ്‌ട്രീയക്കാരനാകുന്നതെന്നും കർണാടക മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടന്ന അഷ്ടമിരോഹിണി വിളംബരത്തിലെ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഷ്ടമിരോഹിണി വിളംബരത്തോട് അനുബന്ധിച്ച് ക്ഷേത്രത്തിൽ മഹാ ഗോപൂജയും നടന്നു. മഹാ ഗോപൂജ കാമധേനുവിനെയാണ് പ്രതിനിധീകരിക്കുന്നതെന്നും വയലിലാണ് താൻ അധികവും കുട്ടിക്കാലം ചിലവഴിച്ചതെന്നും ജീവിതത്തിൽ പശുക്കളുമായും അവയുടെ പരിപാലനവുമായി തനിക്ക് വളരെ അടുപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അഷ്ടമിരോഹിണി വിളംബരത്തോട് അനുബന്ധിച്ച് ക്ഷേത്രത്തിൽ മഹാ ഗോപൂജയും നടന്നു. ഗോപൂജയ്‌ക്ക് മുന്നോടിയായി ഗോക്കളെ അണിയിച്ചൊരുക്കി നടന്ന ശോഭായാത്രയിൽ നിരവധി ഭക്തർ പങ്കെടുത്തു. കൃഷ്ണവേഷം കെട്ടിയ ബാലൻമാരും ഗോപികമാരും ഗുരുവായൂരപ്പന് മുന്നിൽ നൃത്തം അവതരിപ്പിച്ചു. ക്ഷേത്രത്തിന്റെ വടക്കേ നടയിൽ പ്രത്യേകം തയ്യാറാക്കിയ ഗോശാലയിലായിരുന്നു ഗോപൂജ. ഗോക്കളെ ശാലയിലേക്ക് ആനയിച്ചതിന് ശേഷം ആചാര്യൻമാരുടെ കാർമികത്വത്തിൽ ഗോപൂജ നടത്തി. ഗോപൂജയിൽ നിരവധി ഭക്തർ പങ്കെടുത്തു. ഭക്തജനങ്ങൾ ഗോക്കൾക്ക് പഴങ്ങൾ നൽകിയും പുഷ്പങ്ങൾ അർപ്പിച്ചും നമസ്‌കരിച്ചു. ഗോപാലകർക്ക് മുതിർന്ന പ്രചാരകൻ കെ. കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ പുതുവസ്ത്രം വിതരണം ചെയ്തു.

ഗുരുവായൂർ ക്ഷേത്രം തന്ത്രി ചെന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, മൂകാംബിക ക്ഷേത്രം തന്ത്രി ഡോ. രാമചന്ദ്ര അഡിഗ, പളനി ക്ഷേത്രം തന്ത്രിമുഖ്യൻ മണി ശിവാചാര്യൻ, ബാലഗോകുലം സംസ്ഥാന ഉപാദ്ധ്യക്ഷൻ കെ.പി ബാബുരാജൻ മാസ്റ്റർ, എലഹങ്ക, ദസറഹള്ളി എംഎൽഎമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.