കേരളത്തിലെ താലിബാൻ ഭീരവാദികളേ പൂട്ടാനൊരുങ്ങി കേന്ദ്ര സംഘം

കേരളത്തിലെ താലിബാൻ ഭീരവാദികളേ കണ്ടെത്താൻ കേന്ദ്ര ഏജൻസികളുടെ നീക്കം. സമീപത്തായി താലിബാനികളേ പിന്തുണച്ച് മലയാളികൾ ഇറക്കിയ വീഡിയോകളിൽ കേരളാ പോലീസും സർക്കാരും നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ഇന്റലിജൻസിനും ആഭ്യന്തിര മന്ത്രാലയത്തിനും നിരവധി പരാതികൾ പോയിരുന്നു. രാജ്യ വിരുദ്ധ നീക്കങ്ങൾ പരസ്യമായി നടത്തിയിട്ടും അത്തരക്കാർക്കെതിരേ കേരളാ പോലീസ് ഒരു പെറ്റി കേസു പോലും ചുമത്തുന്നില്ലെന്നായിരുന്നു ആക്ഷേപം. എന്നാൽ ഇനി ഇത്തരക്കാരേ പരതി ഏത് സമയത്തും കേന്ദ്ര സംഘം വീട്ടിൽ എത്തും. എൻ ഐ എയും, കേന്ദ്ര ഐ ബി ഉദ്യോഗസ്ഥരും കേരളത്തിൽ വല വിരിച്ചു . സമീപകാലത്ത് കേരളത്തിൽ അറസ്റ്റിലായ ഭീകര വാദികളെല്ലാം തന്നെ പൊക്കിയത് ദിലിയിലെ നീക്കങ്ങൾ ആയിരുന്നു ഭീകരവാദികളേ അറസ്റ്റ് ചെയ്തതും എൻ ഐ എ ആയിരുന്നു. കേരളത്തേ പിടിച്ചുലച്ച സ്വപ്നയുടേയും അർജുൻ ആയങ്കിയുടേയും സ്വർണ്ണ കടത്തിലെ അറസ്റ്റ് നടത്തിയതും കേന്ദ്ര ഏജൻസിയാണ്‌. താലിബാൻ മലയാളികളേ പൊക്കാൻ വരുന്നതും കേന്ദ്ര ഏജൻസികൾ തന്നെ. ക്രമ സമാധാന ചുമതല നോക്കുന്ന പോലീസ് എന്തുകൊണ്ട് ഇത്തരം കേസുകൾ നിസാര വല്കരിക്കുന്നു എന്നും ഇത്തരക്കാരേ അറസ്റ്റ് ചെയ്ത് കേന്ദ്ര ഏജൻസികൾക്ക് കൈമാറുന്നില്ലെന്നും എന്ന ചോദ്യം ഏറെ ദുരൂഹതകൾ ഉയർത്തുന്നു. സംസ്ഥാന ഭരണത്തിന്റെ ഉന്നത തലങ്ങളിൽ നടക്കുന്ന വർഗീയ തീവ്ര നിലപാടുകാരുമായുള്ള സന്ധിയാണ്‌ കാരണം.

കേരളത്തിൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വ​യ്ക്കു​ന്ന അ​ഫ്ഗാ​നി​സ്ഥാ​ൻ,താ​ലി​ബാ​ൻ പോ​സ്റ്റു​ക​ളി​ൽ പ​രാ​മ​ർ​ശി​ക്കു​ന്ന ക​മ​ൻറു​ക​ളും മ​റ്റും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര ഐ ബി വിഭാഗം സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം നല്കി കഴിഞ്ഞു. ഇ​പ്ര​കാ​രം ഏ​തെ​ങ്കി​ലും വ്യ​ക്തി​ക​ൾ താ​ലി​ബാ​നെ പി​ന്തു​ണ​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലോ മ​റ്റു പൊ​തു​വേ​ദി​ക​ളി​ലോ പ​രാ​മ​ർ​ശം ന​ട​ത്തി​യാ​ൽ അ​ക്കാ​ര്യം വി​ശ​ദ​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യാ​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം എം​എ​ൽ​എ​യ്ക്ക് താ​ലി​ബാ​ൻ അ​നു​കൂ​ലി​ക​ളു​ടെ പേ​രി​ൽ വ​ന്ന ഭീ​ഷ​ണി​ക്ക​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ടും താ​ലി​ബാ​ൻ അ​നു​കൂ​ലി​ക​ളാ​ണോ​യെ​ന്ന് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ പോ​സ്റ്റു​ക​ൾ​സം​ബ​ന്ധി​ച്ച് സൈ​ബ​ർ ഡോ​മും സൈ​ബ​ർ സെ​ല്ലും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.താ​ലി​ബാ​നെ പി​ന്തു​ണ​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റി​ട്ട​തി​ന് മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്.ഗു​വാ​ഹ​ത്തി​യി​ൽ മാ​ത്രം 20 ഓ​ളം പേ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. ഐ​എ​സ് അ​നു​കൂ​ലി​ക​ൾ ഉ​ൾ​പ്പെ​ടെ തീ​വ്ര​വാ​ദ ആ​ശ​യ​ങ്ങ​ളു​ള്ള നി​ര​വ​ധി പേ​ർ സം​സ്ഥാ​ന​ത്ത് സ​ജീ​വ​മാ​യു​ണ്ടെ​ന്നാ​ണ് ഇ​ന്റ​ലി​ജ​ൻ​സ് വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്.ഇ​വ​ർ​ക്ക് ര​ഹ​സ്യ​പി​ന്തു​ണ​യും വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്ന് ല​ഭി​ക്കു​ന്നു​ണ്ട്.

താ​ലി​ബാ​ൻ വി​രു​ദ്ധ പ​രാ​മ​ർ​ശ​ത്തി​ൻറെ പേ​രി​ൽ മു​ൻ മ​ന്ത്രി​യും മു​സ്ലിം ലീ​ഗ് നേ​താ​വു​മാ​യ എം.​കെ. മു​നീ​ർ എം​എ​ൽ​എ​യ്ക്ക് ഭീ​ഷ​ണി​ക്ക​ത്ത് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ല​ഭി​ച്ച​ത്. താ​ലി​ബാ​നെ​തി​രാ​യ ഫേ​സ്ബു​ക്ക് പോ​സ്റ്റ് എ​ത്ര​യും വേ​ഗം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ജോ​സ​ഫ് മാ​ഷാ​വാ​ൻ ശ്ര​മി​ക്ക​രു​തെ​ന്നും അ​യാ​ളു​ടെ അ​വ​സ്ഥ ഉ​ണ്ടാ​ക്ക​രു​തെ​ന്നു​മാ​ണ് ക​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. താ​ലി​ബാ​ൻ ഒ​രു വി​സ്മ​യം എ​ന്ന പേ​രി​ലാ​ണ് ക​ത്ത​യ​ച്ച​ത്.2010 ലാ​ണ് മ​ത​നി​ന്ദ ആ​രോ​പി​ച്ച് തീ​വ്ര​നി​ല​പാ​ടു​ള്ള​വ​ർ തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജി​ലെ പ്രൊ​ഫ.​ടി.​ജെ.​ജോ​സ​ഫി​ന്റെ കൈ​പ്പ​ത്തി വെ​ട്ടി​മാ​റ്റി​യ​ത്.ഇ​തേ​കു​റി​ച്ച് വ്യ​ക്ത​മാ​യി അ​റി​ഞ്ഞ​യാ​ളാ​ണ് ക​ത്ത​യ​ച്ച​ത്. കൂ​ടാ​തെ സ​മൂ​ഹ​മാ​ധ്യ​മം പ​തി​വാ​യി ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന​തു​മാ​യ ആ​ളാ​ണ് ക​ത്തി​ന് പി​ന്നി​ലു​ള്ള​ത്.കൈ​യ​ക്ഷ​ര​ത്തി​ലൂ​ടെ പി​ടി​കൂ​ടാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് ക​ത്ത് ടൈ​പ്പ് ചെ​യ്ത് അ​യ​ച്ച​തെ​ന്നും ഇ​ക്കാ​ര്യ​ങ്ങ​ളി​ലെ​ല്ലാം വ്യ​ക്ത​മാ​യ ആ​സൂ​ത്ര​ണം ന​ട​ന്ന​താ​യു​മാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്.